Technology

ഫ്‌ളിപ്പ്കാര്‍ട്ടിന്റെ റിപ്പബ്ലിക്കന്‍ ഡേ സെയില്‍ ഈ മാസം 20 മുതല്‍

ആമസോണിന് പിന്നാലെ റിപ്പബ്ലിക്കന്‍ ഡേ സെയിലുമായി ഫ്ളിപ്പ്കാര്‍ട്ട്. രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന മേള ഈ മാസം 20ന് തുടങ്ങി 22ന് അവസാനിക്കും. അതേസമയം ഫ്ളിപ്പ്കാര്‍ട്ടിന്റെ പ്ലസ് അംഗങ്ങള്‍ക്ക് മൂന്ന് ദിവസമാണ്. അവര്‍ക്ക് ഒരു ദിവസം നേരത്തെ അവസരം ഉപയോഗപ്പെടുത്താനാവും. മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, ടെലിവിഷന്‍ എന്നിവ വന്‍ വിലക്കുറവില്‍ സ്വന്തമാക്കാനാവും.

പ്രത്യേക ഉല്‍പ്പനങ്ങള്‍ ബ്ലോക്ക്ബസ്റ്റര്‍ ഡീലിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു പ്രത്യേക സമയത്തെ ഷോപ്പിങ്ങിന് അധികം ഡിസ്‌കൗണ്ടും നല്‍കുന്നു. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് 10 ശതമാനം ഓഫറും പുറമെ നല്‍കുന്നുണ്ട്. എക്‌സ്‌ചേഞ്ച് ഓഫര്‍, നോ കോസ്റ്റ് ഇ.എം.ഐ എന്നിവ വഴിയും സാധനങ്ങള്‍ സ്വന്തമാക്കാം.

റിപ്പബ്ലിക്ക് ഡേ സെയിലിനായി ഒരു ചെറിയ വെബ്‌സൈറ്റിനും രൂപം നല്‍കിയിട്ടുണ്ട്. അതേസമയം ഏതെല്ലാം ഉല്‍പ്പന്നങ്ങളാണ് വില്‍പ്പനക്ക് വെച്ചിരിക്കുന്നത് എന്നത് സംബന്ധിച്ച് കമ്പനി ഇപ്പോള്‍ പുറത്തുവിട്ടിട്ടില്ല. ഷവോമി, ഹോണര്‍, അസ്യൂസ്, റിയല്‍മി എന്നിവയുടെ സ്മാര്‍ട്ട്‌ഫോണുകള്‍ വിലക്കുറവില്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.