Technology

എയർട്ടെലും 5ജിയിലേക്ക് കടന്നു; 8 നഗരങ്ങളിൽ ലഭ്യം

എയർട്ടെലും 5ജി സേവനം ലഭ്യമാക്കി. ആദ്യ ഘട്ടത്തിൽ എട്ട് നഗരങ്ങളിലാണ് സേവനം ലഭിച്ചത്. ഇന്നലെ മുതൽ ഡൽഹി, മുംബൈ, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, സിലിഗുരി, നാഗ്പൂർ, വാരണാസി എന്നീ നഗരങ്ങളിൽ 5ജി സേവനം നിലവിൽ വന്നു. 4ജി സേവനത്തിന്റെ നിരക്കിൽ തന്നെ 5ജി സേവനവും ഇനി ഉപഭോക്താക്കൾക്ക് ലഭിക്കും. ( airtel begins 5g service )

‘കഴിഞ്ഞ 27 വർഷമായി ഇന്ത്യൻ ടെലികോം വിപ്ലവത്തിന്റെ മുൻനിരയിൽ നിന്ന് പ്രവർത്തിച്ച സ്ഥാപനമാണ് എയർടെൽ. ഉപഭോക്താക്കൾക്ക് വേണ്ടി ഏറ്റവും മികച്ച സേവനം ലഭ്യമാക്കാനുള്ള ഒരു ചുവട് കൂടി ഇപ്പോൾ എയർടെൽ വച്ചിരിക്കുകയാണ്’- ഭാരതി എയർടെൽ എംഡിയും സിഇഒയുമായ ഗോപാൽ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.

നിലവിൽ ആപ്പിൾ, സാംസങ്ങ്, ഷവോമി, ഒപ്പോ, റിയൽമി, വൺ പ്ലസ് എന്നിവയുടെ 5ജി മോഡലുകളിൽ 5ജി സേവനം ലഭിക്കും. സാംസങ്ങ് ഫോൾഡ് സീരീസ്, ഗാലക്‌സി എസ് 22 സീരീസ്, സാംസങ്ങ് എം32, ഐഫോൺ 12 സീരീസ് മുതലുള്ളവ, റിയൽമി 8എസ് 5ജി, റിയൽമി എക്‌സ് 7 സീരീസ്, റിയൽമി നാർസോ സീരീസ്, വിവോ എക്‌സ് 50 മുതലുള്ള ഫോണുകൾ, വിവോ ഐക്യുഒഒ സീരീസ്, ഒപ്പോ റെനോ5ജി, വൺ പ്ലസ് 8 മുതലുള്ള ഫോണുകൾ തുടങ്ങിയവയിൽ 5ജി സേവനം ലഭിക്കും.

ഒരു സെക്കൻഡിൽ 600എംബി സ്പീഡാണ് എയർടെൽ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്.