Gulf

യുഎഇയിൽ ഇന്ധന വില കുറച്ചു; നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ

യുഎഇയിൽ ഇന്ധന വില കുറച്ചു. പെട്രോൾ ലിറ്ററിന് ഏഴ് ഫിൽസും ഡീസൽ ലിറ്ററിന് 11 ഫിൽസുമാണ് വില കുറച്ചത്. പുതിയ നിരക്ക് ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ. ഏപ്രിൽ മാസത്തേക്കുളള ഇന്ധനവില രാജ്യത്തെ ഫ്യുവൽ പ്രൈസിങ് കമ്മിറ്റിയാണ് പുറത്തുവിട്ടത്. മാർച്ച് മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കുറഞ്ഞിട്ടുണ്ട്.സൂപ്പർ 98 പെട്രോളിന്റെ വില 3.09 ദിർഹത്തിൽ നിന്ന് 3 .01 ദിർഹമാക്കിയാണ് കുറച്ചത്. ഈ മാസം 2 .97 ദിർഹമായിരുന്ന സ്‍പെഷ്യൽ 95 പെട്രോളിന് ഏപ്രിൽ മാസത്തിൽ […]

Gulf

യുഎഇയില്‍ കനത്ത മഴയ്ക്ക് സാധ്യത; എമര്‍ജന്‍സി അലേര്‍ട്ടുമായി ദുബായി പൊലീസ്

അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ജാഗ്രത സംബന്ധിച്ച് അബുദാബി, ദുബായി പൊലീസ് ജനങ്ങള്‍ക്ക് ഫോണുകള്‍ വഴി എമര്‍ജന്‍സി അലേര്‍ട്ടുകള്‍ നല്‍കി തുടങ്ങിയിട്ടുണ്ട്. രാജ്യത്ത് പ്രതികൂല കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നുമാണ് മുന്നറിയിപ്പ്. വാഹനങ്ങള്‍ ശ്രദ്ധയോടെ മാത്രം ഓടിക്കുക, കടല്‍ത്തീരത്ത് നിന്നും വെള്ളക്കെട്ടുകളില്‍ നിന്നും വിട്ടുനില്‍ക്കുക, കാലാവസ്ഥയെ കുറിച്ചുള്ള അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കുക എന്നീ കാര്യങ്ങളാണ് ദുബായി പൊലീസിന്റെ ജാഗ്രതാ സന്ദേശത്തില്‍ പറയുന്നത്. മഴക്കാലമായതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ഇലക്ട്രോണിക് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വേഗപരിധി […]

Gulf

യുഎഇയിൽ കോവിഡ് പിഴകളിൽ ഇളവ്; ഇന്ന് മുതൽ നടപ്പിലാകും

യുഎഇയിൽ കോവിഡ് പിഴകളിൽ ഇളവ് പ്രഖ്യാപിച്ച് അധികൃതർ. അൻപതുശതമാനം ഇളവാണ് പ്രഖ്യാപിച്ചത്. ഇന്ന് മുതൽ തീരുമാനം നടപ്പാക്കും. രണ്ടു മാസത്തിനുള്ളിൽ പിഴ അടയ്ക്കുന്നവർക്കാണ് ഇളവ് ലഭിക്കുക.  മലയാളികളുപ്പെടെയുളള നിരവധിയാളുകൾക്ക് ആശ്വാസമാവുന്ന പ്രഖ്യാപനമാണ് ദേശീയ ദുരന്ത നിവാരണസമിതി നടത്തിയത്. കോവിഡ് കാലത്തെ വിവിധ പിഴകളിൽ അമ്പത് ശതമാനം ഇളവാണ് പ്രഖ്യാപിച്ചത്. ഇന്ന് ബുധനാഴ്ച മുതൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്നും ആഭ്യന്തര വകുപ്പിന്റെ ഔദ്യോ​ഗിക വെബ്സൈറ്റിലൂടെയും വിവിധ എമിറേറ്റുകളിലെ പോലീസിന്റെ ഔദ്യോ​ഗിക വെബ്സൈറ്റിലും പിഴയിളവിനായി അപേക്ഷിക്കാമെന്നും അധികൃതർ വ്യക്തമാക്കി. കാലത്ത് […]

World

പ്രതീക്ഷ കൈവിടാതെ നെയാദിയും സംഘവും; യുഎഇ ബഹിരാകാശ ദൗത്യം നാളെ പുറപ്പെടുമെന്ന് റിപ്പോര്‍ട്ട്

വിക്ഷേപണത്തിന്റെ അവസാന നിമിഷം മാറ്റിവച്ച യുഎഇയുടെ ബഹിരാകാശ ദൗത്യം മാര്‍ച്ച് രണ്ടിന് പുറപ്പെടുമെന്ന് വിവരം. നാളെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് രാവിലെ 11.04ന് ഫാല്‍ക്കണ്‍ 9 റോക്കറ്റ് കുതിച്ചുയരുമെന്ന് റിപ്പബ്ലിക് വേള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. ഫെബ്രുവരി 27ന് വിക്ഷേപിക്കാനിരിക്കെയാണ് സാങ്കേതിക തകരാര്‍ കാരണം ദൗത്യം പൂര്‍ത്തിയാക്കാനാകാതെ പോയത്. ക്രൂ ഡ്രാഗണിനുള്ളില്‍ മൂന്ന് മണിക്കൂറോളം കാത്തിരുന്നതിനിടെയായിരുന്നു സംഘത്തിന്റെ ദൗത്യം പരാജയപ്പെട്ടത്.(nasa’s SpaceX Crew-6 launch on march 2) ചരിത്രപരമായ ബഹിരാകാശ ദൗത്യം താത്ക്കാലികമായി നിന്നെങ്കിലും ശുഭാപ്തി […]

World

പ്രതീക്ഷ കൈവിടാതെ നെയാദിയും സംഘവും; യുഎഇ ബഹിരാകാശ ദൗത്യം നാളെ പുറപ്പെടുമെന്ന് റിപ്പോര്‍ട്ട്

വിക്ഷേപണത്തിന്റെ അവസാന നിമിഷം മാറ്റിവച്ച യുഎഇയുടെ ബഹിരാകാശ ദൗത്യം മാര്‍ച്ച് രണ്ടിന് പുറപ്പെടുമെന്ന് വിവരം. നാളെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് രാവിലെ 11.04ന് ഫാല്‍ക്കണ്‍ 9 റോക്കറ്റ് കുതിച്ചുയരുമെന്ന് റിപ്പബ്ലിക് വേള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. ഫെബ്രുവരി 27ന് വിക്ഷേപിക്കാനിരിക്കെയാണ് സാങ്കേതിക തകരാര്‍ കാരണം ദൗത്യം പൂര്‍ത്തിയാക്കാനാകാതെ പോയത്. ക്രൂ ഡ്രാഗണിനുള്ളില്‍ മൂന്ന് മണിക്കൂറോളം കാത്തിരുന്നതിനിടെയായിരുന്നു സംഘത്തിന്റെ ദൗത്യം പരാജയപ്പെട്ടത്.(nasa’s SpaceX Crew-6 launch on march 2) ചരിത്രപരമായ ബഹിരാകാശ ദൗത്യം താത്ക്കാലികമായി നിന്നെങ്കിലും ശുഭാപ്തി […]

World

യുകെ വിസ നടപടിക്രമങ്ങള്‍; യുഎഇയിലെ താമസക്കാര്‍ക്ക് 15 ദിവസം കാത്തിരുന്നാല്‍ മതി

യുഎഇയില്‍ താമസിക്കുന്നവര്‍ക്ക് ഇനി യുകെ വിസ ലഭിക്കാനുള്ള നടപടി ക്രമങ്ങള്‍ 15 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും. യുഎഇയിലുള്ളവര്‍ക്ക് വിസാ നടപടികളിലെടുക്കുന്ന കാലതാമസം കാരണം നിരവധി പേരാണ് 2022ല്‍ യുകെയിലേക്കുള്ള യാത്രകള്‍ റദ്ദാക്കിയത്. വേനല്‍ അവധിക്കുള്‍പ്പെടെ ധാരാളം യുഎഇ നിവാസികള്‍ ധാരാളമായി സന്ദര്‍ശിക്കുന്ന സ്ഥലങ്ങളിലൊന്നാണ് യുകെ.uae residents can now get uk visa in 15 days കഴിഞ്ഞ വര്‍ഷം ലണ്ടനിലെ ഹീത്രൂ വിമാനത്താവളം, പുറപ്പെടുന്ന യാത്രക്കാരുടെ എണ്ണം പ്രതിദിനം 100,000 ആയി ഉയര്‍ത്താനുള്ള തീരുമാനമെടുത്തതും വിമാനയാത്രയെ ബാധിച്ചിരുന്നു. […]

Gulf

ഹൃദയാഘാതം; പട്ടാമ്പി സ്വദേശിയായ യുവാവ് ദുബായിൽ മരണപ്പെട്ടു

പാലക്കാട് പട്ടാമ്പി സ്വദേശിയായ യുവാവ് ദുബായിൽ മരണപ്പെട്ടു. പട്ടാമ്പി വല്ലപ്പുഴ സ്വദേശിയായ ചെവിക്കൽ ചെട്ടിയാർ തൊടി സുഹൈൽ (20) ആണ് മരണപ്പെട്ടത്. ഹൃദയസ്തംഭനമാണ് മരണകാരണം. വീസ പുതുക്കുന്നതിനായി യുഎഇയിൽ എത്തിയ യുവാവ് സുഹൃത്തുക്കൾക്കൊപ്പം സ്വകാര്യ ഹോട്ടലിലായിരുന്നു താമസം. രാവിലെ ഉറക്കത്തിൽ എഴുന്നേൽക്കാതിരുന്നതോടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

Gulf

പുതുവര്‍ഷം; യുഎഇയില്‍ പ്രാബല്യത്തില്‍ വന്ന പുതിയ നിയമങ്ങളറിഞ്ഞോ?

ഈ പുതുവര്‍ഷത്തെ ചരിത്രത്തില്‍ അടയാളപ്പെടുത്തിക്കൊണ്ടാണ് അറബ് നാടുകള്‍ ആഘോഷിച്ചത്. യുഎഇയില്‍ പുതുവര്‍ഷം പിറന്നതിനൊപ്പം സ്വദേശികളെയും വിദേശികളെയും ഒരുപോലെ ബാധിക്കുന്ന ചില നിയമങ്ങള്‍ കൂടി നടപ്പിലാക്കിയിട്ടുണ്ട്. ഈ വര്‍ഷം ഇതിനോടകം പ്രാബല്യത്തില്‍ വന്ന ചില നിയമങ്ങള്‍ നോക്കാം. തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് പദ്ധതി സ്വകാര്യമേഖലയിലും സര്‍ക്കാര്‍ മേഖലയിലും ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് പെട്ടെന്ന് ജോലി നഷ്ടപ്പെട്ടാല്‍ തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ സാമൂഹിക സുരക്ഷ ലഭിക്കും. ഒരു ജീവനക്കാരനെ കമ്പനി പിരിച്ചുവിട്ടാല്‍ തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം മൂന്ന് മാസം വരെ […]

Gulf

പുതുവത്സരാഘോഷങ്ങൾക്കൊരുങ്ങി യുഎഇ

പുതുവത്സരാഘോഷങ്ങൾക്കൊരുങ്ങി യുഎഇ. പൊതുജനങ്ങൾക്ക് സു​ഗമമായി ആഘോഷപരിപാടികളിൽ പങ്കെടുക്കാനായി ​ഗതാ​ഗതനിയന്ത്രണങ്ങളുടെ വിശദാംശങ്ങൾ ദുബായ് ആർടിഎയും അബു​ദാബി പൊലീസും പുറത്തിറക്കി. ദുബായ് മെട്രൊ 43 മണിക്കൂർ തുടർച്ചയായി സർവീസ് നടത്തും . പുതുവത്സരാഘോഷങ്ങൾക്ക് നിറപ്പകിട്ടേകാൻ സർവസജ്ജമായിരിക്കുകയാണ് രാജ്യം. ട്രാം ദുബായ് മെട്രൊ തുടങ്ങിയ പൊതു ​ഗതാ​ഗത സംവിധാനങ്ങൾ അധിക സമയം സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്. മെട്രൊയുടെ ഗ്രീൻ ലൈനിൽ ശനിയാഴ്ച രാവിലെ 5മുതൽ തുടങ്ങുന്ന സർവീസ്​ ജനുവരി രണ്ടിന്​ അർധരാത്രിവരെ തുടരും. ശനിയാഴ്ച രാവിലെ 6 മുതൽ തിങ്കളാഴ്ച പുലർച്ചെ 1 വരെ […]

Gulf

യുഎഇയില്‍ അതിശക്തമായ മഴ തുടരുന്നു; മുന്നറിയിപ്പുമായി അധികൃതര്‍

യുഎഇയില്‍ അതിശക്തമായ മഴ തുടരുന്നു. ചൊവ്വാഴ്ചയും എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുകയാണ്. യാത്രക്കാര്‍ ജോലി സ്ഥലത്തേക്ക് ഉള്‍പ്പെടെ വാഹനങ്ങളില്‍ സഞ്ചരിക്കാന്‍ ബുദ്ധിമുട്ടുകയാണ്. കനത്ത മഴയുടെയും വെള്ളക്കെട്ടിന്റെയും ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഷാര്‍ജയിലെ റോഡുകളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. പലയിടങ്ങളിലും കനത്ത മൂടല്‍ മഞ്ഞും രൂപപ്പെട്ടിട്ടുണ്ട്. ഇന്നും എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ യുഎഇയിലെ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ മുന്‍കരുതല്‍ എടുക്കണമെന്നും വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ പോകരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാഹനമോടിക്കുന്നവര്‍ […]