കേരളത്തിൻ്റെ രാഷ്ട്രീയ മണ്ണ് എൻഡിഎക്ക് അനുയോജ്യമായി പാകപ്പെട്ടു എന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്. സിപിഐഎമ്മും കോൺഗ്രസും ദുർബലമാകുന്നു. അവർക്ക് പ്രതീക്ഷ നഷ്ടപ്പെട്ടു എന്നും കൃഷ്ണദാസ് പറഞ്ഞു. (nda cpim congress krishnadas) എൻഡിഎ സംസ്ഥാന നേതൃ യോഗം ചേർന്നു. എല്ലാ പാർട്ടികളുമായും ഉഭയകക്ഷി ചർച്ചകൾ നടത്തി. വിവിധ ഘടകകക്ഷികൾ സീറ്റ് ആവശ്യം മുന്നോട്ടുവച്ചു. അത് കേന്ദ്ര നേതൃത്വത്തെ അറിയിക്കും. അതിന് ശേഷം സീറ്റ് വിഭജനം പൂർത്തിയാക്കും. എൻഡിഎ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. 400ലധികം സീറ്റ് നേടി […]
Tag: nda
പുതുപ്പള്ളിയിൽ യഥാർത്ഥ വികസനത്തിന് വേണ്ടിയുള്ള സംവാദമാണെങ്കിൽ എൻഡിഎ പങ്കെടുക്കുമെന്ന് ലിജിൻ ലാൽ
പുതുപ്പള്ളിയിൽ യഥാർത്ഥ വികസനത്തിന് വേണ്ടിയുള്ള സംവാദം ആണെങ്കിൽ എൻഡിഎ പങ്കെടുക്കും എന്ന് സ്ഥാനാർത്ഥി ലിജിൻ ലാൽ. ചെളി വാരി എറിയാനുള്ള സംവാദങ്ങൾക്ക് താല്പര്യമില്ല എന്നും ലിജിൻ ലാൽ 24നോട് പറഞ്ഞു. പുതുപ്പള്ളിയിലെ വികസനം പറഞ്ഞ് സംവാദം നടത്താൻ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് യുഡിഎഫിനെ വെല്ലുവിളിച്ചിരുന്നു. (puthuppally debate lijin lal) പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മിത്ത് വിവാദം ചർച്ചയാക്കും എന്ന് എൻഡിഎ സ്ഥാനാർത്ഥി പറഞ്ഞു. മിത്ത് വിവാദം കെട്ടടങ്ങിയിട്ടില്ല. തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും രണ്ടു നയമാണ് […]
നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു
നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു. ആര്‍ജെഡിയുടെ പിന്തുണ കത്ത് നിതീഷ് കുമാര്‍ ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്. ആര്‍ജെഡിയുടെ പിന്തുണയോടെ നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയാകും. ഉപമുഖ്യമന്ത്രി, സ്പീക്കര്‍ മുതലായ സ്ഥാനങ്ങള്‍ നിതീഷ് കുമാര്‍ ആര്‍ജെഡിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിതീഷ് കുമാറിന്റെ രാജി ഗവര്‍ണര്‍ സ്വീകരിച്ചിട്ടുണ്ട്. നിതീഷ് കുമാര്‍ ബിഹാറിന്റെ കാവല്‍ മുഖ്യമന്ത്രിയായി തുടരും. ബിഹാറില്‍ ആര്‍ജെഡിക്ക് 80 സീറ്റുകളും ബിജെപിക്ക് 77 സീറ്റുകളും ജെഡിയുവിന് 55 സീറ്റും കോണ്‍ഗ്രസിന് […]
രാഷ്ട്രപതി തെരഞ്ഞെടുപ്പ്; ദ്രൗപതി മുര്‍മു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, എന്‍ ഡി എ സഖ്യകക്ഷി നേതാക്കളെ കൂടാതെ ബിജെഡി, വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രതിനിധികളും പത്രികാ സമര്‍പ്പണത്തിനെത്തി. വരണാധികാരിയായ രാജ്യസഭാ സെക്രട്ടറി ജനറലിനാണ് പത്രിക നല്കിയത്. നാല് സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. ബി.ജെ.പി യുടെ ദേശീയ നേത്യനിര ഒന്നടങ്ങം ചടങ്ങിന്റെ ഭാഗമായിരുന്നു. നാമനിര്‍ദ്ധേശ പത്രിക സമര്‍പ്പിക്കാനെത്തിയ ദ്രൗപുദി മുര്‍മ്മു പാര്‍ലമെന്റ് മന്ദിരത്തിലെ ഗാന്ധി പ്രതിമയിലും ഡോ.ബി.ആര്‍. അംബേദ്ക്കറിന്റെ പ്രതിമയിലും പുഷ്പാര്‍ച്ചന നടത്തി. ഒഡിഷയില്‍ നിന്നുള്ള […]
രാഷ്ട്രപതി തെരഞ്ഞെടുപ്പ്; ദ്രൗപദി മുര്‍മു ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും
എന്‍ഡിഎയുടെ രാഷ്ട്രപതിസ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മു ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ദ്രൗപദി മുര്‍മുവിനെ അനുഗമിക്കും. എന്‍ഡിഎ സഖ്യകക്ഷികള്‍ക്കും മുഖ്യമന്ത്രിമാര്‍ക്കും ചടങ്ങില്‍ ക്ഷണമുണ്ട്. പത്രികയില്‍ പ്രധാനമന്ത്രി മോദിയാകും മുര്‍മുവിന്റെ പേര് നിര്‍ദേശിക്കുക. ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ പിന്താങ്ങും. ജാര്‍ഖണ്ഡ് മുന്‍ ഗവര്‍ണറും ആദിവാസി ഗോത്ര വിഭാഗത്തില്‍നിന്നുള്ള വനിതാ നേതാവുമാണ് ദ്രൗപദി മുര്‍മു. ഒഡീഷ സ്വദേശിയാണ് ദ്രൗപതി മുര്‍മ്മു. ഒഡീഷിയിലെ മയൂര്‍ഭഞ്ച് ജില്ലയില്‍ നിന്നുമാണ് മുര്‍മു സംസ്ഥാന രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. അതിന് […]
തൃക്കാക്കരയില്‍ എല്‍ഡിഎഫ് മൂന്നാംസ്ഥാനത്തേക്ക് പോകും: എ എന്‍ രാധാകൃഷ്ണന്‍
തൃക്കാക്കരയില്‍ എല്‍ഡിഎഫ് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്‍. പിണറായി സര്‍ക്കാരിനേല്‍ക്കുന്ന തിരിച്ചടിയാകും തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് ഫലമെന്ന് എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ തൃക്കാക്കരയില്‍ തന്നെ ക്യാംപ് ചെയ്യുന്നത് പരാജയ ഭീതികൊണ്ടാണ്. സര്‍ക്കാര്‍ ഇക്കാലം കൊണ്ട് യാതൊരു വികസന പ്രവര്‍ത്തനങ്ങളും നടത്തിയിട്ടില്ലെന്നും എ എന്‍ രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ക്രമസമാധാന നില ആകെ തകര്‍ന്നെന്ന് എ എന്‍ രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി. പൊലീസ് സ്റ്റേഷന്‍ കയറി വരെ അക്രമികള്‍ പൊലീസുകാരെ ആക്രമിക്കുന്നു. […]
നാഷണൽ ഡിഫൻസ് അക്കാദമിയിൽ സ്ത്രീകൾക്ക് ഈ വർഷം പ്രവേശനം നൽകണം: സുപ്രിംകോടതി
നാഷണൽ ഡിഫൻസ് അക്കാദമിയിൽ സ്ത്രീകൾക്ക് ഈ വർഷം പ്രവേശനം നൽകണമെന്ന് സുപ്രിംകോടതി. 2022 മെയ് മാസത്തിൽ നടത്തുന്ന പ്രവേശന പരീക്ഷയിൽ വനിതകൾക്ക് അവസരം നൽകാമെന്ന കേന്ദ്ര നിലപാട് സുപ്രിംകോടതി അംഗീകരിച്ചില്ല. കേന്ദ്ര സർക്കാർ നിലപാട് വനിതകൾക്ക് നല്ല സന്ദേശം നൽകുന്നതല്ലെന്നും സുപ്രിംകോടതി വിമർശിച്ചു. വനിതകൾക്ക് പ്രവേശനം നൽകാനുള്ള നടപടികൾ ഈ വർഷം തന്നെ ആരംഭിക്കണമെന്നും കോടതി അറിയിച്ചു. നാഷണൽ ഡിഫൻസ് അക്കാദമിയിൽ ലിംഗ വിവേചനം എന്ന് ചൂണ്ടിക്കാട്ടി കൊണ്ട് സമർപ്പിച്ച പൊതു താത്പര്യ ഹർജിയാണ് സുപ്രിംകോടതി ഇന്ന് […]
നാഷണൽ ഡിഫൻസ് അക്കാദമിയിലെ വനിത പ്രവേശനം; സുപ്രിംകോടതി ഇന്ന് പരിഗണിക്കും
നാഷണൽ ഡിഫൻസ് അക്കാദമിയിലെ വനിത പ്രവേശന വിഷയം സുപ്രിംകോടതി ഇന്ന് പരിഗണിക്കും. അടുത്ത വർഷം മെയ് മാസം നടത്തുന്ന പ്രവേശന പരീക്ഷയിൽ വനിതകൾക്ക് പരീക്ഷയെഴുതാമെന്ന നിലപാട് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. ആദ്യ ബാച്ചിന് 2023 ജനുവരിയിൽ പ്രവേശനം നൽകാൻ കഴിയുന്ന രീതിയിലാണ് നടപടികൾ പുരോഗമിക്കുന്നത്. വനിതകളുടെ പരിശീലനത്തിനായി പ്രതിരോധ മേഖലയിലെ വിദഗ്ധർ അടങ്ങുന്ന പഠനസംഘത്തെ നിയോഗിച്ചതായും കേന്ദ്രസർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ജസ്റ്റിസ് എസ്.കെ. കൗൾ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. എൻഡിഎ പ്രവേശനത്തിലെ ലിംഗവിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് […]
പരസ്യ പ്രചാരണം അവസാനിച്ചു; കേരളം ഇനി വിധിയെഴുത്തിലേക്ക്…
2021 നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പരസ്യ പ്രചാരണത്തിന് തിരശീല വീണു. കൊട്ടിക്കലാശം പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചതിനാല്‍ ഒരു മണ്ഡലത്തില്‍ത്തന്നെ നിരവധി സ്ഥലങ്ങളിലായാണ് മുന്നണികള്‍ പരസ്യ പ്രചാരണം അവസാനിച്ചത്. പ്രവര്‍ത്തകരും സ്ഥാനാര്‍ഥികളും പരസ്യ പ്രചാരണത്തിന്‍റെ അവസാന നിമിഷങ്ങള്‍ അതി ഗംഭീരമായ രീതിയിലാണ് കൈകാര്യം ചെയ്തത്. ഇനി ഒരു ദിനം നിശബ്ദ പ്രചാരണം. ശേഷം, ഏപ്രില്‍ ആറിന് കേരളം പോളിങ് ബൂത്തിലേക്ക്. പ്രമുഖ നേതാക്കള്‍ പങ്കെടുത്ത റാലികളില്‍ വലിയ ജന പങ്കാളിത്തം പ്രകടമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്‍റെ […]
ആരാ ഈ അസംബന്ധം പറയുന്നത്?’ യോഗിയുടെ സി.എ.എ പരാമര്‍ശം ചോദ്യംചെയ്ത് നിതീഷ് കുമാര്‍
ബിഹാറില്‍ ബിജെപിയുടെ താരപ്രചാരകനായ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പരാമര്‍ശത്തിനെതിരെ പരസ്യ പ്രതിഷേധവുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. നുഴഞ്ഞു കയറ്റക്കാരെ പുറത്താക്കുമെന്ന യോഗിയുടെ പ്രസ്താവനയെയാണ് നിതീഷ് പരസ്യമായി ചോദ്യംചെയ്തത്. ‘ആരാണ് ഈ വിദ്വേഷ പ്രചാരണം നടത്തുന്നത്?, ആരാണ് ഈ അസംബന്ധം പറയുന്നത്? ആരാണ് ആളുകളെ പുറത്താക്കാന്‍ പോകുന്നത്? ഒരാളും അത് ചെയ്യാന്‍ ധൈര്യപ്പെടില്ല. എല്ലാവരും ഈ രാജ്യത്തുള്ളവരാണ്. എല്ലാവരും ഇന്ത്യക്കാരാണ്’ – പ്രചാരണ റാലിയില്‍ നിതീഷ് പറഞ്ഞു. ഐക്യവും സാഹോദര്യവുമാണ് […]