Kerala

പി സി തോമസ് എന്‍ഡിഎ വിടുന്നു

പി സി തോമസിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് എന്‍ഡിഎ വിടുന്നു. കോൺഗ്രസ് നേതാക്കളുമായി പി സി തോമസ് സംസാരിച്ചു. എൻഡിഎയിൽ ഒരു പരിഗണനയും ലഭിച്ചില്ലെന്നും ബിജെപി നേതൃത്വം വാക്ക് പാലിച്ചില്ലെന്നും പി സി തോമസ് മീഡിയവണിനോട് പറഞ്ഞു. നാളെ പാര്‍ട്ടി യോഗം ചേരുന്നുണ്ട്. അതിന് ശേഷമാകും യുഡിഎഫുമായി സഹകരിക്കുന്ന കാര്യത്തില്‍ ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തുക. ബിജെപി ഉറപ്പു പറഞ്ഞ ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ കൂടി ലഭിക്കാതിരുന്നതോടെയാണ് ഈ തീരുമാനം. 2018ല്‍ നല്‍കിയ ഉറപ്പ് ഇതുവരെ പാലിച്ചില്ല. ഇതാണ് […]

India National

എന്‍ഡിഎ എന്നാല്‍ നോ ഡാറ്റ എവെയ്‍ലബിള്‍: ശശി തരൂര്‍

കുടിയേറ്റ തൊഴിലാളികളുടെ വിവരങ്ങള്‍ മുതല്‍ കര്‍ഷക ആത്മഹത്യ വരെയുള്ള കണക്കുകള്‍ ലഭ്യമല്ലെന്ന് പറഞ്ഞ മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. എന്‍ഡിഎ എന്നാല്‍ നോ ഡാറ്റ എവെയ്‍ലബിള്‍ ആണെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ വിമര്‍ശിച്ചു. “കുടിയേറ്റ തൊഴിലാളികളുടെ വിവരങ്ങളില്ല, കര്‍ഷക ആത്മഹത്യയുടെ കണക്കില്ല, സാമ്പത്തിക ഉത്തേജനത്തെ കുറിച്ച് തെറ്റായ വിവരങ്ങള്‍, കോവിഡ് മരണങ്ങളെ കുറിച്ച് സംശയാസ്പദമായ കണക്കുകള്‍, ജിഡിപി വളര്‍ച്ചയെ കുറിച്ച് തെളിവില്ലാത്ത വിവരങ്ങള്‍- സര്‍ക്കാര്‍ എന്‍ഡിഎക്ക് പുതിയ അര്‍ഥം നല്‍കിയിരിക്കുന്നു”.. എന്നാണ് തരൂരിന്‍റെ ട്വീറ്റ്. […]

India Kerala

കുമ്മനത്തിന് വോട്ട് തേടി നിര്‍മല സീതാരാമന്‍റെ റോഡ് ഷോ

തിരുവനന്തപുരത്ത് എന്‍.ഡി.എ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന് വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ട് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്റെ റോഡ് ഷോ. ഇന്നലെ വൈകിട്ട് ഏഴ് മണിക്ക് തിരുവനന്തപുരത്ത് വിമാനമിറങ്ങിയ നിര്‍മലാ സീതാരാമന്‍ ആറ്റിങ്ങലിലെ പൊതുയോഗത്തിനു ശേഷമാണ് റോഡ് ഷോയില്‍ പങ്കെടുത്തത്. തീരദേശ മേഖലയായ പൂന്തുറയില്‍ നിന്നാരംഭിച്ച് പോഴിയൂരു വരെ നടത്തിയ റോഡ് ഷോയില്‍ കുമ്മനം രാജശേഖരനൊപ്പമാണ് നിര്‍മല റോഡ് ഷോ നടത്തിയത്. വൈകിയെത്തിയതിനാല്‍ നിശ്ചയിച്ച പ്രദേശങ്ങളിലെല്ലാം പ്രതിരോധമന്ത്രിക്ക് റോഡ് ഷോ നടത്താനായില്ല. കണ്ണൂരിലെ തെരഞ്ഞെടുപ്പ് പരിപാടിയിലും പങ്കെടുത്ത ശേഷമേ നിര്‍മലാ […]