Kerala

കൂടുതല്‍ വാക്സിനും വാക്സിനേഷന്‍ കേന്ദ്രങ്ങളും അനുവദിക്കണം: മുഖ്യമന്ത്രിക്ക് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ കത്ത്

ജനസംഖ്യാനുപാതികമായി മലപ്പുറത്ത് കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങളും വാക്സിൻ ഡോസും അനുവദിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. റഫീഖ. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. നിലവിൽ മലപ്പുറത്തെ ജനസംഖ്യയെക്കാൾ 10 ലക്ഷം കുറവുള്ള തിരുവനന്തപുരം ജില്ലയിൽ 140 വാക്സിനേഷൻ കേന്ദ്രങ്ങളാണ് അനുവദിച്ചിട്ടുള്ളത്. മലപ്പുറത്ത് ആകെ 101 കേന്ദ്രങ്ങളും. ഈ കേന്ദ്രങ്ങളിൽ തന്നെ ആവശ്യത്തിന് വാക്സിനും രജിസ്റ്റർ ചെയ്തവർക്ക് സ്‌ലോട്ടും ലഭിക്കുന്നില്ല. മെയ്‌ 27 ന് മലപ്പുറം ജില്ലയിൽ കേവലം 29 കേന്ദ്രങ്ങളിൽ മാത്രം വാക്സിൻ ലഭിക്കുമ്പോൾ […]

Kerala

പല കുടുംബങ്ങളും പട്ടിണിയില്‍‍: മലപ്പുറത്തെ ട്രിപ്പിൾ ലോക്ക്ഡൗണില്‍ ഇളവ്‌ വേണമെന്ന് ടി വി ഇബ്രാഹിം എംഎല്‍എ

ട്രിപ്പിൾ ലോക്ക്ഡൗൺ കാരണം മലപ്പുറം ജില്ലയിൽ സാധാരണക്കാര്‍ തീരാദുരിതം അനുഭവിക്കുകയാണെന്ന് ടി വി ഇബ്രാഹിം എംഎല്‍എ. പല കുടുംബങ്ങളും അരപ്പട്ടിണിയിലും മുഴുപ്പട്ടിണിയിലുമാണ്. ജില്ലയിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും കോവിഡ് മാനദണ്ഡങ്ങളോടെ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണം. കാലവർഷവും ലോക്ഡൗണും ഒരുമിച്ച് എത്തിയതോടെ കര്‍ഷകര്‍ കനത്ത നഷ്ടം നേരിടുകയാണ്. കാര്‍ഷികോത്പന്നങ്ങള്‍ താങ്ങുവില നിശ്ചയിച്ച് സർക്കാർ സംഭരിക്കണം. ദൈനംദിന ജീവിതത്തിന് പ്രയാസപ്പെടുന്നവർക്ക് സഹായം നല്‍കുന്ന പ്രത്യേക പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. ടി വി ഇബ്രാഹിം എംഎല്‍എയുടെ കുറിപ്പ് ട്രിപ്പിൾ […]

Kerala

കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സീറ്റ് നില ആവര്‍ത്തിച്ച് മലപ്പുറം

നിയമസഭാ തെരഞ്ഞെടുപ്പില്‍ 2016ലെ സീറ്റ് നില ആവര്‍ത്തിച്ച് മലപ്പുറം. ആകെയുള്ള 16 മണ്ഡലങ്ങളില്‍ 12 മണ്ഡലങ്ങള്‍ യുഡിഎഫും, 4 സിറ്റിംഗ് സീറ്റുകള്‍ എല്‍ഡിഎഫും നിലനിര്‍ത്തി. പൊന്നാനിയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ ഭൂരിപക്ഷം വര്‍ധിപ്പിച്ചത് എല്‍ഡിഎഫിന് ആശ്വാസമായി. ജില്ലയില്‍ സമ്പൂര്‍ണ ആധിപത്യമാണ് യുഡിഎഫ് ലക്ഷ്യമിട്ടിരുന്നത്. എല്‍ഡിഎഫ് സിറ്റിംഗ് സീറ്റുകളായ താനൂരിലും, തവനൂരിലും വോട്ടെണ്ണലിന്റെ അവസാന നിമിഷം വരെ ലീഡ് നില മാറി മറിഞ്ഞെങ്കിലും ഒടുവില്‍ മണ്ഡലം നിലനിര്‍ത്താനായത് എല്‍ഡിഎഫിന് ആശ്വാസമായി. ഫോട്ടോ ഫിനിഷിന് ഒടുവില്‍ ചെറിയ ഭൂരിപക്ഷത്തിനായിരുന്നു താനൂരില്‍ വി […]

Kerala

കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ വർധന; ആശങ്കയിൽ മലപ്പുറം

കൊവിഡ് വ്യാപന ആശങ്കയിൽ മലപ്പുറം. ജില്ലയിലെ ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്കിൽ ഉണ്ടായ വൻ വർധനവാണ് ജില്ലയെ ആശങ്കയിലാഴ്ത്തുന്നത്. പ്രതിരോധത്തിന്റെ ഭാഗമായി ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് ജില്ലാ ഭരണകൂടം ഒരുങ്ങുന്നത്. അഞ്ചു ദിവസം കൊണ്ട് 8 ശതമാനം വർധനവാണ് ജില്ലയിലെ കൊവിഡ് ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്കിൽ ഉണ്ടായത്. 22 ശതമാനം ആയിരുന്നത് 30.01 ശതമാനമായി ഉയർന്നു. പരിശോധനക്ക് വിധേയമാകുന്ന 10 ൽ മൂന്ന് പേർക്കും കൊവിഡ് ബാധ സ്ഥിരീകരിക്കുന്ന ഗുരുതര സാഹചര്യത്തിലാണ് ജില്ല എത്തി നിൽക്കുന്നത്. സമ്പർക്കത്തിലൂടെയുള്ള കൊവിഡ് […]

Kerala

മലപ്പുറത്ത് മത്സ്യബന്ധന ബോട്ടും വള്ളങ്ങളും അപകടത്തില്‍ പെട്ടു;9 പേരെ കാണാതായി

പൊന്നാനിയില്‍ നിന്ന് പോയ രണ്ട് ബോട്ടുകളും താനൂരില്‍ നിന്ന് പോയ വള്ളവുമാണ് അപകടത്തില്‍ പെട്ടത് മലപ്പുറത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടും വള്ളങ്ങളും അപകടത്തില്‍ പെട്ടു. ഒന്‍പത് പേരെ കാണാതായി . പൊന്നാനിയില്‍ നിന്ന് പോയ രണ്ട് ബോട്ടുകളും താനൂരില്‍ നിന്ന് പോയ വള്ളവുമാണ് അപകടത്തില്‍ പെട്ടത്. കാണാതായവര്‍ക്കായി കോസ്റ്റ് ഗാര്‍ഡിന്‍റെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ് . പ്രതികൂല കാലാവസ്ഥ തെരച്ചിലിന് തടസമാകുന്നുണ്ട്.

Kerala

മലപ്പുറത്ത് ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍

വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പരമാവധി 20 പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ. മലപ്പുറം ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാന്‍ തീരുമാനം. ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തിന്‍റെതാണ് തീരുമാനം. വിവാഹം, മരണം, മെഡിക്കല്‍ എമര്‍ജന്‍സി, മെഡിക്കല്‍ സ്ഥാപനങ്ങള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവയ്ക്ക് ലോക്ഡൗണ്‍ ബാധകമല്ല. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പരമാവധി 20 പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ. സ്വകാര്യ […]

Kerala

കൊച്ചിയില്‍ കൂടുതല്‍ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്‍റ് സോണാക്കി; മലപ്പുറത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍

എറണാകുളം ജില്ലയിലെ എല്ലാ വൃദ്ധസദനങ്ങൾക്കും മാനസികവെല്ലുവിളി നേരിടുന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായുള്ള പരിചരണ കേന്ദ്രങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കൊച്ചിയില്‍ കൂടുതല്‍ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്‍റ് സോണാക്കി. കോവിഡ് രോഗവ്യാപന പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയിലെ എല്ലാ വൃദ്ധസദനങ്ങൾക്കും മാനസികവെല്ലുവിളി നേരിടുന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായുള്ള പരിചരണ കേന്ദ്രങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. മലപ്പുറം ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. തിങ്കളാഴ്ച മുതല്‍ ആഗസ്ത് 10 വരെ കണ്ടെയ്ന്‍മെന്‍റ് സോണ്‍ ഒഴികെയുള്ള എല്ലാ പ്രദേശങ്ങളിലും കടകള്‍ പ്രവര്‍ത്തിക്കുക രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെ […]

Kerala

51ാം പിറന്നാള്‍ നിറവില്‍ മലപ്പുറം ജില്ല

ജില്ലാ രൂപീകരണത്തിന്‍റെ 51 വർഷം പിന്നിടുമ്പോൾ സകല മേഖലകളിലും തലയുയർത്തി നിൽക്കുകയാണ് മലപ്പുറം മലപ്പുറം ജില്ലക്കിന്ന് അൻപത്തി ഒന്നാം പിറന്നാൾ. ജില്ലാ രൂപീകരണത്തിന്‍റെ 51 വർഷം പിന്നിടുമ്പോൾ സകല മേഖലകളിലും തലയുയർത്തി നിൽക്കുകയാണ് മലപ്പുറം. ഒട്ടേറെ ചർച്ചകൾക്കൊടുവിലാണ് 1969 ജൂൺ 16-ന് മലപ്പുറം ജില്ല രൂപീകൃതമാകുന്നത്. കോഴിക്കോടിന്‍റെയും പാലക്കാടിന്‍റെയും ഭൂപ്രദേശങ്ങളിൽ നിന്ന് വേർതിരിച്ചെടുത്ത് ജില്ല പിറവി കൊള്ളുമ്പോൾ, മലപ്പുറത്തിന് മാത്രമായി ഒന്നുമുണ്ടായിരുന്നില്ല. പിന്നീടങ്ങോട്ട് ഒട്ടേറെ മേഖലകളിൽ ജില്ല പുരോഗതിയുടെ പടവുകൾ താണ്ടി. സാക്ഷരതാ പ്രസ്ഥാനം, കുടുംബശ്രീ, അക്ഷയ […]

India Kerala

മലപ്പുറം മഞ്ചേരി നെല്ലിക്കുത്തിൽ എക്സൈസ് വകുപ്പിന്‍റെ വൻ കഞ്ചാവ് വേട്ട

മലപ്പുറം മഞ്ചേരി നെല്ലിക്കുത്തിൽ എക്സൈസ് വകുപ്പിന്‍റെ വൻ കഞ്ചാവ് വേട്ട. നെല്ലിക്കുത്ത് സ്വദേശി കോട്ടക്കുത്ത് അബ്ദുൽ സലാം എക്സൈസ് സംഘത്തിന്‍റെ പിടിയിലായി. വീട്ടിൽ സൂക്ഷിച്ച വൻ മദ്യ ശേഖരവും എക്സൈസ് സംഘം പിടിച്ചെടുത്തു. വീട്ടിൽ സൂക്ഷിച്ച 8 കിലോയിലധികം കഞ്ചാവും 108 കുപ്പി മാഹി മദ്യവുമാണ് രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ എക്സൈസ് സംഘം പിടികൂടിയത്. മഞ്ചേരി നെല്ലിക്കുത്ത് മില്ലുംപടിയിൽ കോട്ടക്കുത്ത് അബ്ദുൽ സലാം ആണ് പിടിയിലായത്. കഞ്ചാവിന്‍റെയും മദ്യത്തിന്‍റെയും വൻ ശേഖരം സൂക്ഷിച്ച […]