Kerala

മലപ്പുറത്ത് വീണ്ടും വൻ കുഴൽപ്പണ വേട്ട; പിടിച്ചെടുത്തത് മൂന്ന് കോടിയിലേറെ രൂപ

മലപ്പുറത്ത് വീണ്ടും വൻ കുഴൽപ്പണ വേട്ട. വളാഞ്ചേരിയിൽ നിന്ന് മൂന്ന് കോടിയിലേറെ രൂപ പിടിച്ചെടുത്തു. സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയില്ലായി. ഒരാഴ്ചക്കിടെ ജില്ലയിൽ ഏഴ് കോടിയിലേറെ രൂപയുടെ കുഴൽപ്പണമാണ് പിടിച്ചെടുത്തത്. വാഹന പരിശോധനക്കിടെ ബൊലേറോയിൽ കടത്തുകയായിരുന്ന പണമാണ് കണ്ടെടുത്തത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വാഹനത്തിന്റെ രഹസ്യ അറയിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം. സംഭവത്തിൽ വേങ്ങര സ്വദേശി ഹംസ, കൊളത്തൂർ സ്വദേശി സഹദ് എന്നിവർ പിടിയിലായി. വളാഞ്ചേരി, കൊണ്ടോട്ടി, മലപ്പുറം, പെരിന്തൽമണ്ണ […]

Kerala

സംസ്ഥാനത്ത് പോക്‌സോ കേസുകള്‍ വര്‍ധിക്കുന്നു; കൂടുതല്‍ കേസുകള്‍ മലപ്പുറം ജില്ലയില്‍; കുറവ് കാസര്‍ഗോഡ്

സംസ്ഥാനത്ത് പോക്‌സോ കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ആറുവര്‍ഷത്തിനുള്ളില്‍ കുട്ടികള്‍ക്ക് എതിരെയുള്ള ലൈംഗിക അതിക്രമങ്ങളില്‍ ഇരട്ടി വര്‍ധനവാണുണ്ടായത്. മലപ്പുറം ജില്ലയിയാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. കുറവ് കാസര്‍ഗോഡ് ജില്ലയിലാണ്. 2016 മുതല്‍ 2021 വരെയുള്ള പൊലീസിന്റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ വലിയ രീതിയില്‍ വര്‍ധിച്ചു. 399 കേസുകളാണ് കഴിഞ്ഞ വര്‍ഷം മലപ്പുറം ജില്ലയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. മറ്റു ജില്ലകളിലെ കണക്ക് പരിശോധിച്ചാല്‍ തിരുവനന്തപുരം ജില്ലയാണ് […]

Kerala

മലപ്പുറത്തെ ശൈശവ വിവാഹം; ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്തു

മലപ്പുറത്ത് 16കാരിയെ വിവാഹം കഴിപ്പിച്ച സംഭവത്തില്‍ ഭര്‍ത്താവിനും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്ത് പൊലീസ്. ചൈല്‍ഡ് മാര്യേജ് ആക്ട്, പോക്സോ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. 5 മാസം ഗര്‍ഭിണിയായ കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. വണ്ടൂര്‍ സ്വദേശിയായ യുവാവ് ഒരു വര്‍ഷം മുമ്പാണ് മലപ്പുറം സ്വദേശിനിയായ 16 കാരിയെ വിവാഹം കഴിച്ചത്. സംഭവത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി സിഡബ്ല്യുസി രംഗത്തെത്തി. ബാലവിവാഹം നടന്നതായി പൊലീസിനെ വിവരം അറിയിച്ചെങ്കിലും അനുകൂല നിലപാടുണ്ടായില്ലെന്നും വൈദ്യസഹായമോ മാനസിക പിന്തുണയോ […]

Kerala

മലപ്പുറത്ത് ഉരുള്‍പൊട്ടല്‍; കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു; വയനാട്ടിലും കനത്ത മഴ

മലപ്പുറം താഴെക്കോട് അരക്കുപറമ്പില്‍ നേരിയ തോതില്‍ ഉരുള്‍പൊട്ടി. അരക്കുപറമ്പ് മാട്ടറക്കലിലാണ് ഉരുള്‍പൊട്ടിയത്. ആളപായമോ മറ്റ് അനിഷ്ട സംഭവങ്ങളോ ഇല്ല. ജാഗ്രതാ മുന്നറിയിപ്പിനെ തുടര്‍ന്ന് ആളുകളെ നേരത്തെ തന്നെ മാറ്റിയിരുന്നു. കരുവാക്കുണ്ട് കല്‍കുണ്ടില്‍ 60 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. വഴിക്കടവില്‍ പത്ത് വീടുകളിലേക്ക് വെള്ളം കയറിയതിനെ തുടര്‍ന്ന് സമീപത്തെ മുപ്പതോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. വൈകുന്നേരത്തോടെ പാലക്കാട് ഓടന്തോടും ഉരുള്‍പൊട്ടി. വനമേഖലയിലാണ് ഉരുള്‍പൊട്ടിയത്. ഓടന്തോട് മേഖലയില്‍ രണ്ടിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. വിആര്‍ടി പള്ളി, ഓടന്തോട് സെന്റ് ജൂഡ് പള്ളി എന്നിവിടങ്ങളിലാണ് […]

Kerala

പറപ്പൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; 9 കോടിയുടെ ബാധ്യത ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ തിരിച്ചടയ്ക്കണം

മലപ്പുറം പറപ്പൂര്‍ റൂറല്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ നടപടിയുമായി ജോയിന്റ് രജിസ്ട്രാര്‍. ഒന്‍പത് കോടിയുടെ ബാങ്കിന്റെ ബാധ്യത ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളില്‍ നിന്ന് ഈടാക്കാനാണ് സഹകരണ വകുപ്പൊരുങ്ങുന്നത്. പണം അടയ്ക്കാന്‍ നിര്‍ദേശിച്ച് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് നല്‍കിയ നോട്ടിസിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു. 2019ലാണ് സിപിഐഎം നിയന്ത്രണത്തിലുള്ള ബാങ്കില്‍ ഒന്‍പത് കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസ് പുറത്തുവന്നത്. ബാങ്കില്‍ നടത്തിയ ഓഡിറ്റിംഗിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കളായ ജീവനക്കാരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് […]

Kerala

തട്ടിപ്പ് നടന്ന മലപ്പുറം എആര്‍ നഗര്‍ സഹകരണ ബാങ്ക് മാനേജര്‍ രാജിവച്ചു

മലപ്പുറം എആര്‍ നഗര്‍ സഹകരണ ബാങ്ക് മാനേജര്‍ കെ ടി അബ്ദുള്‍ ലത്തീഫ് രാജിവച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ അടിസ്ഥാനത്തിലാണ് രാജി എന്നാണ് സൂചന. അതേസമയം കാലാവധി കഴിഞ്ഞതിനാലാണ് രാജി എന്നാണ് മുസ്ലിം ലീഗിന്റെ വിശദീകരണം. എപി അബ്ദുള്‍ അസീസ് പുതിയ പ്രസിഡന്റ് ആയേക്കുമെന്നാണ് വിവരം.(AR nagar bank fraud) സംസ്ഥാനത്തെ ബാങ്ക് തട്ടിപ്പ് ക്രമക്കേടുകളില്‍ ഏറ്റവും വലിയ തട്ടിപ്പാണ് മലപ്പുറം എആര്‍ സഹകരണ ബാങ്കില്‍ നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുസ്ലിം ലീഗ് നിയന്ത്രണത്തിലുള്ള ബാങ്കാണിത്.ജില്ലയിലെ എല്‍ഡിഎഫിലെയും […]

Kerala

കൊവിഡ് ; മലപ്പുറത്ത് വീണ്ടും 2000 കടന്നു

മലപ്പുറം ജില്ലയിൽ വീണ്ടും 2000 കടന്ന് കൊവിഡ് കേസുകൾ(2752). നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,673 പേര്‍ക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. 17.99 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയിൽ 2,453 പേര്‍ കൊവിഡ് ബാധക്കുശേഷം രോഗമുക്തരുമായി. സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ആയിരത്തിന് മുകളിലാണ് പ്രതിദിന കൊവിഡ് ബാധിതർ. അതേസമയം സംസ്ഥാനത്ത് ഇന്ന് 16,848 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. 104 കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15,512 ആയി. ഇതിനിടെ […]

Kerala

മലപ്പുറം ജില്ലക്ക് ഇന്ന് 52 വയസ്സ്

മലപ്പുറം ജില്ല രൂപീകരിച്ചിട്ട് ഇന്നേക്ക് അമ്പത്തിരണ്ട് വർഷം .നിലവിൽ വന്ന് അരനൂറ്റാണ്ടിലൽ അധികമാകുമ്പോഴും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല, അടിസ്ഥാന സൗകര്യങ്ങളിലടക്കം ഇപ്പോഴും പിന്നിലാണ്. മലപ്പുറത്തിന്റെ സമഗ്രമായ വികസനത്തിന് ജില്ല വിഭജിക്കണമെന്ന ഏറെ കാലമായുള്ള ആവശ്യം ഇപ്പോൾ ശക്തമാണ് . 1969 ജൂൺ 16 നാണ് മലപ്പുറം ജില്ല രൂപീകൃതമായത്. ജില്ല നിലവിൽ വന്ന് അമ്പത്തിരണ്ട് വർഷമാകുന്ന ഈ കോവിഡ് കാലത്ത് ജില്ലയുടെ ആരോഗ്യമേഖലയിലെ പിന്നാക്കാവസ്ഥയാണ് പ്രധാന ചർച്ചയാകുന്നത്, ഇതോടൊപ്പം വിദ്യാർത്ഥികൾക്കാനുപാതികമായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ജില്ലയിലെ […]

Kerala

മലപ്പുറത്തെ ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കി

മലപ്പുറത്തെ ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. അതേസമയം സംസ്ഥാനത്ത് ലോക്ഡൗൺ നീട്ടും. ജൂൺ ഒമ്പത് വരെയാണ് നീട്ടുക. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിലെത്തും വരെ നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് കേന്ദ്ര നിര്‍ദേശം. നിലവില്‍ കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനമാണ്. ലോക്ഡൗണ്‍ നാളെ അവസാനിക്കാനിരിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് 10 ദിവസത്തേക്ക് കൂടി നീട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്. കൂടുതൽ ഇളവുകളോടെയാണ് ലോക്ഡൗൺ നീട്ടാന്‍ തീരുമാനിച്ചത്. ബാങ്കുകൾക്ക് അഞ്ച് മണി വരെ പ്രവര്‍ത്തിക്കാം. […]

Kerala

മലപ്പുറത്ത് ഞായറാഴ്ച കൂടുതല്‍ നിയന്ത്രണങ്ങള്‍

ട്രിപ്പിൾ ലോക്ഡൗൺ തുടരുന്ന മലപ്പുറത്ത് ഞായറാഴ്ച കൂടുതൽ നിയന്ത്രണങ്ങൾ. പാൽ, പത്രം, പെട്രോൾ പമ്പുകൾ, മെഡിക്കൽ സ്ഥാപനങ്ങൾ എന്നിവക്ക് മാത്രമായിരിക്കും അനുമതി. ഹോട്ടലുകളിൽ ഹോം ഡെലിവറി അനുവദിക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു. ചരക്ക് ഗതാഗതം, പാചക വാതക വിതരണം, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവക്കും അനുമതി. ടെലികോം, മരണാനന്തര ചടങ്ങുകൾ, മുൻകൂട്ടി നിശ്ചയിച്ച വിവാഹങ്ങൾ എന്നിവക്കും അനുമതിയുണ്ടാകും.