എറണാകുളം പെരുമ്പാവൂര്‍ ഒക്കല്‍ പെട്രോള്‍ പമ്പിലെ കൊലപാതകക്കേസിലെ പ്രതി അറസ്റ്റില്‍. കൊല്ലപ്പെട്ട മൊഹീബുള്ളയുടെ സഹപ്രവര്‍ത്തകന്‍ അസം സ്വദേശി പങ്കജ് മണ്ഡലാണ് പ്രതി. ഒരു വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്. ഒക്കല്‍ ഐ.ഒ.സി പെട്രോള്‍ പമ്പിലെ ജോലിക്കാരനായ അസം സ്വദേശി മോഹിബുള്ള കൊല്ലപ്പെട്ട കേസിലാണ് ഒരുവര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ പ്രതിയെ പിടികൂടിയത്. 21 വയസ്സുള്ള പങ്കജ് മണ്ഡല്‍ നെ പെരുമ്പാവൂരിന് സമീപം മാറമ്പിള്ളിയില്‍ നിന്നാണ് പിടികൂടിയത്. കൊലപാതകത്തിന് ആഴ്ചകള്‍ മുമ്പാണ് മോഹിബുള്ളയും പങ്കജ് മണ്ഡലും പെട്രോള്‍ പമ്പില്‍ […]
Tag: Kerala
കയ്പമംഗലത്ത് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്‍റിന് നേരെ ആക്രമണം; നാളെ ഹര്‍ത്താല്‍
തൃശ്ശൂര്‍ കയ്പമംഗലത്ത് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്‍റ് കെ.കെ അഫ്‌സലിന് നേരെ മര്‍ദ്ദനം. തലയിലും മുഖത്തും ഇരുമ്പ് വടികൊണ്ടുള്ള അടിയേറ്റ അഫ്‌സലിനെ കൊടുങ്ങല്ലൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ കൊപ്രക്കളത്തുള്ള ഹോട്ടലിന് മുന്നിലായിരുന്നു സംഭവം. ബൈക്കിലിരിക്കുകയായിരുന്ന അഫ്‌സലിനെ ഹോട്ടലില്‍ നിന്നും എത്തിയ ഹോട്ടലുടമയുടെ ബന്ധുവാണ് ആക്രമിച്ചത്. ബൈക്കില്‍ നിന്നും അഫ്‌സലിനെ ചവിട്ടിവീഴ്ത്തിയ ശേഷം ഇരുമ്പ് പൈപ്പ് കൊണ്ട് അടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. സംഭവത്തിനുശേഷം അക്രമി ഹോട്ടലിന്റെ അടുക്കളവാതില്‍ വഴി ഓടിരക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ അഫ്‌സലിനെ ഓടിക്കൂടിയവരാണ് […]
പൗരത്വ നിയമം: ബി.ജെ.പി കൗൺസിലർ രാജിവെച്ചു
പുതിയ പൗരത്വ നിയമത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് ഇൻഡോർ ബി.ജെ.പി കൗൺസിലർ ഉസ്മാൻ പട്ടേൽ രാജിവെച്ചു. പൗരത്വ നിയമം ഒരു സമുദായത്തോട് വിവേചനം കാട്ടുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. ബി.ജെ.പി വിദ്വേഷ രാഷ്ട്രീയം പയറ്റുകയാണെന്നും അദ്ദേഹം ആരോപിച്ചു. നിയമത്തെ കുറിച്ച് പഠിച്ചാണ് താന്‍ ഈ തീരുമാനമെടുത്തതെന്ന് ഖജ്‌റാന പ്രദേശത്തെ മുനിസിപ്പൽ കൗൺസിലറായ ഉസ്മാന്‍ പട്ടേല്‍ പറഞ്ഞു. നിയമം മുസ്‍ലിംകൾക്ക് എതിരാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുൻ പ്രധാനമന്ത്രിയും മുതിര്‍ന്ന നേതാവുമായ അടൽ ബിഹാരി വാജ്‌പേയിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായാണ് താൻ ബി.ജെ.പിയിൽ […]
പൗരത്വ നിയമ ഭേദഗതിക്കെതിരെ മലപ്പുറത്ത് നിരാഹാരസമരം സംഘടിപ്പിക്കുമെന്ന് രാഹുല്‍ ഈശ്വര്‍
പൗരത്വ ഭേദഗതി നിയമം മുസ്‌ലിം സമൂഹത്തിന് ആശങ്ക ഉണ്ടാക്കിയിട്ടുണ്ടെന്ന് അയ്യപ്പ ധർമ്മ സേന നേതാവ് രാഹുൽ ഈശ്വർ . പാകിസ്താനിലെ ഹിന്ദുവിനെ സഹായിക്കേണ്ടത് ഇവിടുത്തെ മുസ്‌ലിമിനെ വേദനിപ്പിച്ചു കൊണ്ടല്ല, പൗരത്വ ഭേദഗതി ബില്ലിന്റെ ഭാഷ മോശം ആണെന്നും നിയമത്തിൽ ഒരു മതങ്ങളുടെയും പേര് പരാമർശിക്കാൻ പാടില്ലായിരുന്നെന്നും രാഹുൽ ഈശ്വർ കൊച്ചിയിൽ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിലെ ആശങ്കകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പത്താം തിയ്യതി മലപ്പുറം ചങ്ങരംകുളത്ത് ഏകദിന നിരാഹാര സമരം നടത്തുമെന്നും രാഹുൽ ഈശ്വർ അറിയിച്ചു.
പ്രതിക്ഷയര്‍പ്പിച്ച് കുട്ടനാടൻ ജനത
ലക്ഷ്യം കാണാതെ പോയ ഒന്നാം കുട്ടനാട് പാക്കേജിന് ബദലായി 2400 കോടിയുടെ രണ്ടാം പാക്കേജ് പ്രഖ്യാപിച്ചിരിക്കുകയാണ് ധനമന്ത്രി. കർഷകരുമായി ആലോചിച്ച് രണ്ടാം പാക്കേജ് പൂർത്തിയാക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനത്തിൽ പ്രതീക്ഷയർപ്പിക്കുകയാണ് കുട്ടനാടൻ ജനത. കുട്ടനാടിന്‍റെ സമഗ്ര വികസനം ലക്ഷ്യമിട്ട് ഉമ്മൻചാണ്ടി സർക്കാരാണ് 1840 കോടി രൂപയുടെ ഒന്നാം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചത്. ചുരുക്കം ചില പാടശേഖരങ്ങൾക്ക് സമീപം പുറം ബണ്ട് കെട്ടിയതല്ലാതെ ഫലപ്രദമായ ഒരു വികസന പദ്ധതി പോലും ഒന്നാം പാക്കേജിൽ നടപ്പിലാക്കാനായില്ല. മഹാപ്രളയകാലത്ത് ഒന്നാം പാക്കേജിന്‍റെ പേരിൽ […]
വാഹന രജിസ്ട്രേഷനില്‍ നികുതിവെട്ടിപ്പ് നടത്തിയ വി.ഐ.പികള്‍ക്ക് ബജറ്റില്‍ വന്‍ ഇളവ്
പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയവർക്ക് ബജറ്റില്‍ വന്‍ ഓഫര്‍. മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ രജിസ്ട്രേഷൻ കേരളത്തിലേക്ക് മാറ്റുന്നതിനുള്ള വ്യവസ്ഥകളിൽ ബജറ്റില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. നിലവിലെ മാനദണ്ഡപ്രകാരം വാഹനങ്ങൾ രജിസ്റ്റർ ചെയ്ത ദിവസം മുതലുള്ള നികുതി അടച്ചാലേ രജിസ്ട്രേഷൻ കേരളത്തിലേക്ക് മാറ്റാനാകൂ. ബജറ്റില്‍ ഈ നിബന്ധന മാറ്റി. ഇനി മേൽവിലാസം മാറ്റുന്നതിന് അതാത് സംസ്ഥാനങ്ങളിൽ നിന്ന് എൻ.ഒ.സി എടുത്ത തിയതി മുതലുള്ള നികുതി അടച്ചാൽ മതി. അതായത് അഞ്ച് വർഷം മുൻപ് […]
കുടിവെള്ള സ്രോതസ്സുകള്‍ക്ക് സമീപം മരുന്നുകള്‍ കുഴിച്ചിടാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു
കോതമംഗലം വടാട്ടുപാറയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ഉപയോഗശൂന്യമായ മരുന്നുകള്‍ കുഴിച്ചുമൂടാനുള്ള ശ്രമം നാട്ടുകാര്‍തടഞ്ഞു. ജനവാസമേഖലയില്‍ മരുന്നുകള്‍ കുഴിച്ചിടുന്നത് കുടിവെള്ള സ്രോതസ്സുകള്‍ ഉള്‍പ്പെടെ മലിനമാകാന്‍ ഇടയാക്കുമെന്നും നാട്ടുകാര്‍ ആരോപിച്ചു. നൂറുകണക്കിന് ചാക്കുകളില്‍ നിറച്ച കാലാവധി കഴിഞ്ഞ സൗന്ദര്യവർദ്ധക വസ്തുക്കളും മരുന്നുകളുമാണ് വടാട്ടുപാറയിലെ സ്വകാര്യവ്യക്തിയുടെ പറമ്പില്‍ കുഴിച്ചുമൂടാൻ ശ്രമിച്ചത്. മീന്‍കുളം നിര്‍മിക്കുന്നതിന് കുഴിച്ച സ്ഥലത്ത് മരുന്നുകള്‍ കൊണ്ട് തള്ളിയതറിഞ്ഞ നാട്ടുകാര്‍ ഇത് തടഞ്ഞു. ഹെൽത്ത് ഡ്രിങ്ക്സ്, ഷാമ്പൂ, സോപ്പ്, ഗുളികൾ, ഓയിലുകൾ, വിവിധതരം ക്രീമുകൾ, സ്പ്രേകൾ തുടങ്ങിയവയുടെ വൻശേഖരമാണ് ഇവിടെ […]
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷവിമർശനവുമായി ബജറ്റ്
പൗരത്വ നിയമ ഭേദഗതിക്കെതിരായി രാജ്യത്തുടനീളം നടക്കുന്ന പ്രക്ഷോഭങ്ങളെ പരാമർശിച്ചാണ് തോമസ് ഐസക് ബജറ്റ് അവതരണം ആരംഭിച്ചത്. ആനന്ദ് മുതൽ ബെന്യാമിൻ വരെയുള്ള എഴുത്തുകാരുടെ വരികളും ഐസക് ബജറ്റിൽ ഉൾപ്പെടുത്തി. പ്രക്ഷോഭരംഗത്ത് നിലയുറപ്പിച്ച യുവ പോരാളികളെ അഭിവാദ്യം ചെയ്തതാണ് ഐസക് ബജറ്റ് അവതരണം അവസാനിപ്പിച്ചത്. ഗാന്ധിജി വെടിയേറ്റ് കിടക്കുന്ന ചിത്രമാണ് ഇത്തവണത്തെ ബജറ്റ് പ്രസംഗത്തിന്‍റെ പുറംപേജില്‍ ഉപയോഗിച്ചിരിക്കുന്നത്.രാജ്യം അഭിമുഖീകരിക്കുന്നത് അസാധാരണമായി വെല്ലുവിളികളാണെന്ന് വ്യക്തമാക്കി ബജറ്റ് അവതരണം ആരംഭിച്ച ഐസക് പൌരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങളെ ബജറ്റില്‍ പലയിടത്തും പരാമര്‍ശിക്കുന്നുണ്ട്.ആനന്ദ്,പ്രഭാവര്‍മ്മ,ബെന്യമിന്‍,റഫീക്ക് അഹമ്മദ് […]
സി.എ.എക്കെതിരായ കേരളത്തിന്റെ സമര മുന്നേറ്റത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശം പ്രധാനമന്ത്രി തിരുത്തണമെന്ന് പിണറായി
പൗരത്വ നിയമത്തിനെതിരായി കേരളത്തിന്റെ സമര മുന്നേറ്റത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശം പ്രധാനമന്ത്രി തിരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യ സഭയിൽ കേരളത്തെ ക്കുറിച്ച് നടത്തിയ പരാമർശം വസ്തുതാ വിരുദ്ധവും പ്രതിഷേധാർഹവുമാണ്. ചില സമരങ്ങളില്‍ എസ്.ഡി.പി.ഐ പോലുള്ള തീവ്രവാദ സ്വഭാവമുള്ള സംഘങ്ങളുടെ പങ്കാളിത്തത്തെ കുറിച്ചു നടത്തിയ പരാമർശം ഉത്തമ ബോധ്യത്തിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍ തീവ്രവാദികളുണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞിട്ടുണ്ടെന്നും . പ്രതിഷേധങ്ങളുടെ പേരില്‍ ഇവര്‍ കേരളത്തില്‍ അരാജകത്വം സൃഷ്ടിക്കുകയാണെന്നുമായിരിന്നു മുഖ്യമന്ത്രിയെ പരാമര്‍ശിച്ച് മോദി രാജ്യസഭയിൽ […]
കൊറോണ; കേരളത്തില്‍ ആകെ നിരീക്ഷണത്തിലുള്ളത് 2826 പേര്‍
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ആകെ നിരീക്ഷണത്തിലുള്ളത് 2826 പേര്‍. ആശുപത്രിയിൽ നിരീക്ഷണത്തില്‍ ഉള്ളത് 83 പേരാണ്. പരിശോധനക്കയച്ച 263 സാമ്പിളുകളില്‍ 229ഉം നെഗറ്റീവാണ്. തൃശൂരിലും ആലപ്പുഴയിലും കാഞ്ഞങ്ങാടും കൊറോണ സ്ഥിരീകരിച്ച വിദ്യാര്‍ഥികളുടെ നില തൃപ്തികരണമാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള രണ്ട് പേരെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു. ഇതുവരെ 20 പേരുടെ സാമ്പിളുകൾ പരിശോധനക്കയച്ചതിൽ ഫലം ലഭിച്ച 17 -ൽ 16 എണ്ണവും നെഗറ്റീവാണ്.