India

അടൂരിൽ മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ

പത്തനംതിട്ടയിൽ ബി.ജെ.പി-സി.പി.എം സംഘർഷം നിലനിൽക്കുന്ന അടൂരിൽ മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മേഖലയിൽ അമ്പതിൽ പരം വീടുകൾ ആക്രമിക്കപ്പെടുകയും മൂന്നിടങ്ങളിലായി പെട്രോൾ ബോംബ് ആക്രമണങ്ങൾ ഉണ്ടാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. അടൂർ കൊടുമൺ പന്തളം പൊലീസ് സ്റ്റേഷൻ പരിധികളിലാണ് മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. 2 ദിവസമായി തുടരുന്ന ബി.ജെ.പി-സി.പി.എം സംഘർഷത്തിൽ 50 ൽ അധികം വീടുകൾ ആക്രമിക്കപ്പെട്ടു. നിരവധി വ്യാപാര സ്ഥാപനങ്ങളും അടിച്ചു തകർക്കപ്പെട്ടു. ഇരുപക്ഷത്തെയും നേതാക്കളുടെ വീടുകൾക്ക് നേരെയും ആക്രമണമുണ്ടായി. അടൂർ ടൗണിൽ ഒരു […]

India

സുപ്രിം കോടതി വിധിക്ക് ശേഷം 9 യുവതികള്‍ മല ചവിട്ടിയെന്ന് റിപ്പോര്‍ട്ട്

സുപ്രിം കോടതി വിധിക്ക് ശേഷം 9 യുവതികള്‍ മല ചവിട്ടിയെന്ന് പൊലീസ് റിപ്പോര്‍ട്ട്. മലേഷ്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും മല കയറി. റിപ്പോര്‍ട്ട് പൊലീസ് സര്‍ക്കാറിന് കൈമാറും

India

ശബരിമലയിലെത്തിയ ശ്രീലങ്കന്‍ സ്വദേശിനി ദര്‍ശനം നടത്താതെ മടങ്ങി

ശബരിമലയിലെത്തിയ ശ്രീലങ്കന്‍ സ്വദേശിനി ദര്‍ശനം നടത്താതെ മടങ്ങി. സന്നിധാനത്തിനടുത്ത് പൊലീസ് മടക്കി അയച്ചുവെന്ന് ശ്രീലങ്കന്‍ സ്വദേശിനി ശശികല പറഞ്ഞു. എന്നാല്‍ യുവതി ദര്‍ശനം നടത്തിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ദര്‍ശനം നടത്തിയോ എന്ന ചോദ്യത്തിന് അതിരൂക്ഷമായിട്ടായിരുന്നു ശശികലയുടെ പ്രതികരണം. ‘’48 ദിവസം പൂര്‍ണ’വ്രതമെടുത്താണ് ഞാനെത്തിയത്. എന്നാല്‍ എനിയ്ക്ക് ദര്‍ശനം നടത്താന്‍ സാധിച്ചില്ല. പൊലീസ് അതിന് അനുമതി നല്‍കിയില്ല. എന്തിനാണ് എന്നെ തടഞ്ഞതെന്ന് അറിയില്ല. പൊലീസ് എന്നെ തിരിച്ചിറിക്കുകയായിരുന്നു. ഞാന്‍ അയ്യപ്പന്റെ ഭക്തയാണ്. മറ്റുള്ളവരെ പോലെയല്ലെന്നും’’ ശശികല […]

India

ഹര്‍ത്താല്‍ അതിക്രമം; എറണാകുളത്ത് 228 പേര്‍ അറസ്റ്റില്‍

സംഘ്പരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയിലും പൊലീസ് നടപടി ശക്തമാക്കി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം അക്രമ സംഭവങ്ങളുമായി ബന്ധമുള്ള 228 പേരെ അറസ്റ്റ് ചെയ്തു. 31 പേര്‍ കരുതല്‍ തടങ്കലിലാണ്. അക്രമങ്ങളുമായി ബന്ധമുള്ള കൂടുതല്‍ പേര്‍ക്കെതിരെ ഇന്നും നടപടികളുണ്ടായേക്കുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സംഘ്പരിവാർ സംഘടനകൾ പ്രഖ്യാപിച്ച ഹര്‍ത്താലിനെ തുടര്‍ന്ന് രണ്ട് ദിവസങ്ങളിലായുണ്ടായ അക്രമസംഭവങ്ങളില്‍ പ്രതി ചേര്‍ത്ത് 228 പേരെയാണ് എറണാകുളം ജില്ലയില്‍ പൊലീസ് അറസ്റ്റ് ചെയ്ത്. ഹര്‍ത്താലുമായി ബന്ധപ്പെട്ട് 26 […]

India

തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം

മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ തിരുവനന്തപുരത്ത് നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് റിപ്പോര്‍ട്ടിങ് നിര്‍ത്തിവെച്ചു. സെക്രട്ടറിയേറ്റിനു മുന്നിലേയ്ക്ക് ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ഏഷ്യാനെറ്റിന്റെയും മനോരമയുടെയും ക്യാമറാമാന്‍മാര്‍ക്ക് ക്രൂരമായ മര്‍ദ്ദനമേറ്റു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ കല്ലേറില്‍ മീഡിയവണ്‍ ക്യാമറമാന്‍ എം.എ ഇര്‍ഷാദിന് പരിക്കേറ്റു. അക്രമികളില്‍ നിന്ന് സംരക്ഷണം ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ പിന്‍മാറിയത്. ശബരിമല കര്‍മസമിതിയുടെ സമരവുമായി ബന്ധപ്പെട്ട വാര്‍ത്തകളൊന്നും നല്‍കേണ്ടെന്നാണ് തീരുമാനം. ഇന്നലെ മീഡിയവണ്‍ ക്യാമറാമാനും പരിക്കേറ്റിരുന്നു.