India

പൊലീസ് സ്റ്റേഷന് നേരെ ആര്‍.എസ്.എസ് ജില്ലാ പ്രചാരക് ബോംബെറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

ഹര്‍ത്താല്‍ ദിനത്തില്‍ തിരുവനന്തപുരം നെടുമങ്ങാട് പൊലീസ് സ്‌റ്റേഷന് മുന്നിലേക്ക് ബോംബെറിഞ്ഞതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ആര്‍.എസ്.എസ് നെടുമങ്ങാട് ജില്ലാ പ്രചാരക് പ്രവീണാണ് ബോംബെറിഞ്ഞതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രവീണിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കും പൊലീസ് ഊര്‍ജ്ജിതമാക്കി. ഹര്‍ത്താല്‍ ദിനത്തില്‍ സംസ്ഥാനമുടനീളമുണ്ടായ ആക്രമങ്ങളുടെ തുടര്‍ച്ചയായിട്ടാണ് നെടുമങ്ങാട് പൊലീസ് സ്‌റ്റേഷന് നേരയും അക്രമം നടന്നത്. സ്‌റ്റേഷനിലേക്കും, സി.പി.എം മാര്‍ച്ചിന് നേരേയാണ് ബോംബേറ് ഉണ്ടായത്. ആര്‍.എസ്.എസ് പ്രവര്‍ത്തകനായ നെടുമങ്ങാട് നൂറനാട് സ്വദേശി പ്രവീണാണ് ബോംബെറിഞ്ഞതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നാല് ബോംബുകള്‍ സ്‌റ്റേഷന് മുന്നിലേക്കും, രണ്ട് […]

India

നിരോധനാജ്ഞ ഇന്നവസാനിക്കും; അതീവ സുരക്ഷയില്‍ ശബരിമല

ഇലവുങ്കല്‍ മുതല്‍ ശബരിമല വരെ പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ സമയപരിധി ഇന്ന് അവസാനിയ്ക്കും. യുവതി പ്രവേശനത്തില്‍ കേരളത്തില്‍ അക്രമങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ അതീവസുരക്ഷയാണ് പൊലിസ് ഒരുക്കിയിട്ടുള്ളത്. കൂടാതെ, ഇനിയും യുവതികള്‍ എത്തിയാല്‍ തടയാനായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സന്നിധാനത്തും പമ്പയിലും തമ്പടിക്കുന്നുണ്ട്. യുവതി പ്രവേശന വിഷയത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധവും അക്രമവും തുടര്‍ന്ന സാഹചര്യത്തിലാണ് മണ്ഡലകാലം തുടങ്ങിയപ്പോള്‍ മുതല്‍ തന്നെ ശബരിമല, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പിന്നീടിത് പലതവണകളിലായി നീട്ടി. ഇപ്പോഴും എല്ലാദിവസവും ശരണപ്രതിഷേധം സന്നിധാനത്ത് […]

India

‘ശുദ്ധികലശം നടത്തിയത് ’ തന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബിന്ദു

നട അടച്ച് ശുദ്ധികലശം നടത്തിയ തന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ശബരിമല ദര്‍ശനം നടത്തിയ ബിന്ദുവും കനകദുര്‍ഗയും. താന്‍ ദലിത് ആയതിനാലാണ് ശുദ്ധികലശം നടത്തിയതെന്ന് ബിന്ദു പറഞ്ഞു. ദലിത് നിയമ പ്രകാരം തന്ത്രി ചെയ്തത് ക്രിമിനല്‍ കുറ്റമാണ്. ഇത് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ പ്രത്യേക ഹരജി നല്‍കും. യുവതി പ്രവേശനം അംഗീകരിക്കാന്‍ കഴിയില്ലെങ്കില്‍ സ്ഥാനമൊഴിയുകയാണ് ചെയ്യേണ്ടിയിരുന്നത്. ശബരിമലയില്‍ ഇനിയും ദര്‍ശനം നടത്തുമെന്നും ഇരുവരും മീഡിയവണിനോട് പറഞ്ഞു.

India

ഹര്‍ത്താല്‍ ദിനത്തിലെ പൊലീസ് സമീപനത്തിനെതിരെ സി.പി.എം

ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങളോടുളള പൊലീസ് സമീപനത്തിനെതിരെ സി.പി.എം. പൊതു തീരുമാനത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഒരു വിഭാഗം പൊലീസുകാരെ നിഷ്ക്രിയരാക്കാന്‍ ആര്‍.എസ്.എസ് ശ്രമിക്കുന്നുണ്ട്. പന്തളത്ത് ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകന്‍റെ മരണം ആസൂത്രതിമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയത് ഏതെങ്കിലും തലതിരിഞ്ഞ ഉദ്യോഗസ്ഥനായിരിക്കുമെന്നും കോടിയേരി തുറന്നടിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തുണ്ടായ അക്രമങ്ങള്‍ നിയന്ത്രിക്കാനാവശ്യമായ ഇടപെടല്‍ നടത്താത്ത ഉന്നത ഉദ്യോഗസ്ഥരെ ഡി.ജി.പി വിമര്‍ശിച്ചതിന് പിന്നാലെയാണ് സി.പി.എം നേതൃത്വവും പൊലീസ് ഇടപെടലിലെ അതൃപ്തി വ്യക്തമാക്കുന്നത്. […]

India

മിഠായിത്തെരുവ് ആക്രമണം: 26 ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കോഴിക്കോട് മിഠായിത്തെരുവില്‍ കടകള്‍ അടിച്ച് തകര്‍ത്ത സംഭവത്തില്‍ 26 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബി.ജെ.പിയുടേയും ആര്‍.എസ്.എസിന്റേയും സജീവ പ്രവര്‍ത്തകരാണ് എല്ലാവരും. പുലര്‍ച്ചെ കോഴിക്കോടും, മലപ്പുറത്തും ഇന്നും വീടുകള്‍ക്കും കടകള്‍ക്കും നേരെ ആക്രമണമുണ്ടായി. മിഠായിത്തെരുവ് ആക്രമണവുമായി ബന്ധപ്പെട്ട് 19 സംഘപരിവാര്‍ പ്രവര്‍ത്തകരെ ഇന്നലെ വരെയും, ഏഴ് പേരെ ഇന്നുമാണ് അറസ്റ്റ് ചെയ്തത്. പോലീസിന്റെ ക്യത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നതടക്കമുള്ള ആറ് വകുപ്പുകള്‍ ചുമത്തി. മിഠായിത്തെരുവിലെ കടകളിലുള്ള സി.സി.ടി.വി ദൃശ്യങ്ങളും, മാധ്യമങ്ങളില്‍ നിന്ന് പോലീസ് ശേഖരിച്ച ദൃശ്യങ്ങളും പരിശോധിച്ചതിന് ശേഷമാണ് പ്രതികളെ […]

India

ശബരിമല കയറാന്‍ ചെക്ക് റിപബ്ലിക്കില്‍ നിന്നും 20 അംഗ വനിതാ സംഘം

ഇന്ത്യക്കകത്ത് നിന്ന് മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ശബരിമലയിലേക്ക് വിശ്വാസികളുടെ ഒഴുക്കാണ്. അയ്യപ്പന്റെ ദര്‍ശനത്തിനായി ഇപ്രാവിശ്യം എത്തിയിരിക്കുന്നത് ചെക്ക് റിപബ്ലിക്കില്‍ നിന്നുള്ള 42 അംഗ അയ്യപ്പ വിശ്വാസികളാണ്. അതില്‍ 20 പേര്‍ വനിതകളാണ് എന്നുള്ളതാണ് കേരളത്തിലെ സംഘ്പരിവാരിനെ പ്രകോപിക്കുന്ന വാര്‍ത്ത. 41 ദിവസത്തെ വൃതമെടുത്തതിന് ശേഷമാണ് ചെക്ക് റിപബ്ലിക്കില്‍ നിന്നുള്ള വിശ്വാസികള്‍ ശബരിമല പതിനെട്ടാംപടി കയറാന്‍ ഒരുങ്ങുന്നത്. തോമസ് പീറ്റര്‍ നയിക്കുന്ന സംഘം കഴിഞ്ഞ ഡിസംബര്‍ 26നാണ് ഇന്ത്യയിലേക്ക് തിരിച്ചത്. ഈയാഴ്ച്ച കന്യാകുമാരിയെത്തിയ സംഘം ഇരുമുടിക്കെട്ടുമായി […]

India

കണ്ണൂരില്‍ വ്യാപക അക്രമം തുടരുന്നു

കണ്ണൂരില്‍ വ്യാപക അക്രമം തുടരുന്നു. തലശ്ശേരിയില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെയും സി.പി.എം നേതാവ് പി.ശശിയുടെയും വീടിന് നേരെ ബോംബേറ്. വി.മുരളീധരന്‍ എം.പിയുടെ തറവാട് വീടിന് നേരെയും ബോംബെറിഞ്ഞു. ഇരിട്ടിയില്‍ സി.പി.എം പ്രാദേശിക നേതാവിന് വെട്ടേറ്റു.അക്രമം വ്യാപിക്കാതിരിക്കാന്‍ കനത്ത സുരക്ഷയൊരുക്കിയിരിക്കുകയാണ് പൊലീസ്. സംഘ്പരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തുടര്‍ന്നു ണ്ടായ അക്രമ സംഭവങ്ങള്‍ക്ക് കണ്ണൂരില്‍ അറുതിയില്ല. ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമായി തലശ്ശേരി അടക്കമുളള മേഖലകളില്‍ വ്യാപക അക്രമമാണ് അരങ്ങേറിയത്. സി.പി.എം ഏരിയ കമ്മറ്റി അംഗം വാകയില്‍ […]

India

അടൂരിൽ മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ

പത്തനംതിട്ടയിൽ ബി.ജെ.പി-സി.പി.എം സംഘർഷം നിലനിൽക്കുന്ന അടൂരിൽ മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മേഖലയിൽ അമ്പതിൽ പരം വീടുകൾ ആക്രമിക്കപ്പെടുകയും മൂന്നിടങ്ങളിലായി പെട്രോൾ ബോംബ് ആക്രമണങ്ങൾ ഉണ്ടാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. അടൂർ കൊടുമൺ പന്തളം പൊലീസ് സ്റ്റേഷൻ പരിധികളിലാണ് മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. 2 ദിവസമായി തുടരുന്ന ബി.ജെ.പി-സി.പി.എം സംഘർഷത്തിൽ 50 ൽ അധികം വീടുകൾ ആക്രമിക്കപ്പെട്ടു. നിരവധി വ്യാപാര സ്ഥാപനങ്ങളും അടിച്ചു തകർക്കപ്പെട്ടു. ഇരുപക്ഷത്തെയും നേതാക്കളുടെ വീടുകൾക്ക് നേരെയും ആക്രമണമുണ്ടായി. അടൂർ ടൗണിൽ ഒരു […]

India

സുപ്രിം കോടതി വിധിക്ക് ശേഷം 9 യുവതികള്‍ മല ചവിട്ടിയെന്ന് റിപ്പോര്‍ട്ട്

സുപ്രിം കോടതി വിധിക്ക് ശേഷം 9 യുവതികള്‍ മല ചവിട്ടിയെന്ന് പൊലീസ് റിപ്പോര്‍ട്ട്. മലേഷ്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും മല കയറി. റിപ്പോര്‍ട്ട് പൊലീസ് സര്‍ക്കാറിന് കൈമാറും

India

ശബരിമലയിലെത്തിയ ശ്രീലങ്കന്‍ സ്വദേശിനി ദര്‍ശനം നടത്താതെ മടങ്ങി

ശബരിമലയിലെത്തിയ ശ്രീലങ്കന്‍ സ്വദേശിനി ദര്‍ശനം നടത്താതെ മടങ്ങി. സന്നിധാനത്തിനടുത്ത് പൊലീസ് മടക്കി അയച്ചുവെന്ന് ശ്രീലങ്കന്‍ സ്വദേശിനി ശശികല പറഞ്ഞു. എന്നാല്‍ യുവതി ദര്‍ശനം നടത്തിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ദര്‍ശനം നടത്തിയോ എന്ന ചോദ്യത്തിന് അതിരൂക്ഷമായിട്ടായിരുന്നു ശശികലയുടെ പ്രതികരണം. ‘’48 ദിവസം പൂര്‍ണ’വ്രതമെടുത്താണ് ഞാനെത്തിയത്. എന്നാല്‍ എനിയ്ക്ക് ദര്‍ശനം നടത്താന്‍ സാധിച്ചില്ല. പൊലീസ് അതിന് അനുമതി നല്‍കിയില്ല. എന്തിനാണ് എന്നെ തടഞ്ഞതെന്ന് അറിയില്ല. പൊലീസ് എന്നെ തിരിച്ചിറിക്കുകയായിരുന്നു. ഞാന്‍ അയ്യപ്പന്റെ ഭക്തയാണ്. മറ്റുള്ളവരെ പോലെയല്ലെന്നും’’ ശശികല […]