ജനുവരി ഒന്ന് മുതല്‍ ഫെബ്രുവരി 20 വരെയുള്ള കണക്ക് പ്രകാരം മഴയില്‍ രേഖപ്പെടുത്തിയിരിക്കുന്നത് 50ശതമാനത്തിന്‍റെ കുറവ് സംസ്ഥാനത്ത് വരാന്‍ പൊകുന്നത് പൊള്ളുന്ന വേനല്‍. ജനുവരിയിലും ഫെബ്രുവരിയിലും ലഭിക്കേണ്ട മഴയില്‍ 50 ശതമാനത്തിന്‍റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വരള്‍ച്ചയെ നേരിടാന്‍ കര്‍മപദ്ധതികള്‍ അനിവാര്യമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം ജനുവരി ഒന്ന് മുതല്‍ ഫെബ്രുവരി 20 വരെയുള്ള കണക്ക് പ്രകാരം മഴയില്‍ രേഖപ്പെടുത്തിയിരിക്കുന്നത് 50ശതമാനത്തിന്‍റെ കുറവ്. 17 മില്ലീമീറ്റര്‍ മഴയാണ് ഈ കാലയളവില്‍ ലഭിക്കേണ്ടത്. എന്നാല്‍ 9 മില്ലീമീറ്റര്‍ മഴ മാത്രമാണുണ്ടായത്. കണ്ണൂര്‍, […]
Tag: Kerala
പാലക്കാട് ഐ.ഐ.ടി ഭൂമി ഏറ്റെടുക്കല്‍; സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നല്‍കിയ പണം സര്‍ക്കാര്‍ പിന്‍വലിച്ചു
പാലക്കാട് ഐ.ഐ.ടിക്കായി ഭൂമി വിട്ടുനല്‍കിയവര്‍ക്ക് വകയിരുത്തിയ പണം സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നാണ് സര്‍ക്കാര്‍ പിന്‍വലിച്ചത് പാലക്കാട് ഐ.ഐ.ടിക്കായി ഭൂമി വിട്ടുനല്‍കിയവര്‍ക്ക് വകയിരുത്തിയ പണം സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് സര്‍ക്കാര്‍ പിന്‍വലിച്ചു. ഭൂ ഉടമകള്‍ക്ക് വേണ്ടിയുള്ള പ്രത്യേക അക്കൌണ്ടില്‍ നിക്ഷേപിച്ചിരുന്ന 19 കോടിരൂപയാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. പണം അനുവദിച്ചുകിട്ടിയ ഉടമകള്‍ ഇതോടെ വണ്ടിച്ചെക്ക് കൈപറ്റിയ അവസ്ഥയിലാണ്. സര്‍ക്കാറിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ഭൂ ഉടമകള്‍. 2015ലെ ഉത്തരവ് പ്രകാരം സ്വകാര്യ വ്യക്തികളുടെ 131.54 ഹെക്ടര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഐ.ഐ.ടിക്കായി ഏറ്റെടുത്തത്. 250 പേരുടെ […]
അനൂപ് ജേക്കബ് വേറെ പാർട്ടിയുണ്ടാക്കിയാൽ അത് ചീട്ട് കൊട്ടാരം പോലെ തകരും: ജോണി നെല്ലൂര്‍
പാർട്ടിയുടെ സീറ്റുകൾ ഇല്ലാതാക്കിയതിന് പിന്നിൽ അനൂപ് ജേക്കബാണെന്ന് ജോണി നെല്ലൂര്‍. അനൂപ് ജേക്കബ് വേറെ പാർട്ടിയുണ്ടാക്കിയാൽ അത് ചീട്ട് കൊട്ടാരം പോലെ തകരുമെന്ന് കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ചെയർമാൻ ജോണി നെല്ലൂര്‍. അനൂപ് കഴിഞ്ഞ ദിവസം വിളിച്ച യോഗം സംഘടനാ വിരുദ്ധമാണ്. പാർട്ടിയുടെ സീറ്റുകൾ ഇല്ലാതാക്കിയതിന് പിന്നിൽ അനൂപ് ജേക്കബാണ്. വീണ്ടും യോഗം വിളിച്ചാൽ നടപടിയെടുക്കേണ്ടി വരുമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. അതേസമയം ജോണി നെല്ലൂരിനെതിരെ പാര്‍ട്ടി യുവജന വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി എം.സി […]
82ാം പിറന്നാള്‍ ദിനത്തില്‍ കെ.എസ്.ആര്‍.ടി.സിയെ തേടിയെത്തിയത് വന്‍ ദുരന്തം
ഇന്ന് ഫെബ്രുവരി 20. കെ.എസ്.ആര്‍.ടി.സി ബസ് ഡേ ആയി ആചരിക്കുന്ന ദിവസം സംസ്ഥാനത്ത് പൊതുഗതാഗത സംവിധാനം നിലവില്‍ വന്നതിന്റെ 82ആം വാര്‍ഷികത്തിലുണ്ടായ ദുരന്തത്തിന്റെ ഞെട്ടലിലാണ് കെ.എസ്.ആര്‍.ടി.സി കോര്‍പറേഷന്റെ സമീപകാല ചരിത്രത്തിലെ വലിയ അപകടമാണിത്. ഇന്ന് ഫെബ്രുവരി 20. കെ.എസ്.ആര്‍.ടി.സി ബസ് ഡേ ആയി ആചരിക്കുന്ന ദിവസം. 1938 ഫെബ്രുവരി 20നാണ് പൊതുഗതാഗത രംഗത്ത് കുതിപ്പിന് തുടക്കമിട്ട് തിരുവിതാംകൂര്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട് ഡിപ്പാര്‍ട്ട്മെന്റ് നിലവില്‍ വന്നത്. 56ല്‍ കേരള രൂപീകരണത്തോടെ അത് കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട് ഡിപാര്‍ട്മെന്റും 65 […]
സംസ്ഥാനം ഇന്നും ചുട്ടുപൊള്ളും
സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. ആറ് ജില്ലകളിലാണ് സാധാരണ താപനിലയെക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ഉള്ളത്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഉയര്‍ന്ന താപനിലക്കുള്ള മുന്നറിയിപ്പ്. പലയിടങ്ങളിലും ഇപ്പോള്‍ തന്നെ 37 ഡിഗ്രിയെക്കാള്‍ ഉയര്‍ന്ന താപനിലയാണ് രേഖപ്പെടുത്തുന്നത്. ചൂട് കൂടുന്നത് സൂര്യതാപം, സൂര്യാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. […]
കയറിന്‍റെ പേരിൽ സി.പി.എമ്മും കോൺഗ്രസ്സും കൊമ്പുകോർക്കുന്നു
കയറിന്‍റെ പേരിൽ സി.പി.എമ്മും കോൺഗ്രസ്സും കൊമ്പുകോർക്കുന്നു. കയർ യന്ത്രവത്കരണത്തിന്‍റെ പേരിലുള്ള സർക്കാർ പദ്ധതികൾ പ്രഹസനമെന്നു കോൺഗ്രസ് ആരോപിച്ചു. അതേസമയം കയര്‍ ഉത്പാദനത്തിലെ സർക്കാരിന്‍റെ മികവാണ് കോൺഗ്രസിനെ അലോസരപ്പെടുത്തുന്നതെന്നായിരുന്നു ധനമന്ത്രിയുടെ പ്രതികരണം. സർക്കാരിന് കീഴിലെ പൊതുമേഖല സ്ഥാപനമായ ഹോംമാറ്റിഗ്സിൽ മാത്രം 35 കോടിയുടെ കയർയന്ത്രങ്ങളാണ് കെടുകാര്യസ്ഥ കാരണം പ്രവർത്തനം നിലച്ചതെന്നാണ് കോൺഗ്രസ്സ് ആരോപണം. സഹകരണ സംഘങ്ങളിലടക്കം യന്ത്രങ്ങൾ ഉപയോഗിക്കാതെ കിടക്കുമ്പോൾ പുതുതായി നടത്തുന്ന സമ്മേളനങ്ങൾ പ്രഹസനമാണ്. യു.ഡി.എഫി കാലത്ത് പ്രതിവർഷം കയർ മേഖലയിൽ 69 കോടി രൂപയാണ് ചിലവാക്കിയത്. […]
അലൻ ഷുഹൈബിനെ പരീക്ഷയെഴുതുന്നതിനായി ഇന്ന് കണ്ണൂരിലെത്തിക്കും
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട അലൻ ഷുഹൈബിനെ പരീക്ഷയെഴുതുന്നതിനായി ഇന്ന് കണ്ണൂരിലെത്തിക്കും. പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ നിയമ പരീക്ഷക്കായാണ് അലനെ വിയ്യൂർ ജയിലിൽ നിന്നും കൊണ്ടുവരിക.ഹൈകോടതി നിർദ്ദേശത്തെ തുടർന്നാണ് അലന് പരീക്ഷ എഴുതാൻ സാഹചര്യമൊരുങ്ങിയത്. രാവിലെ ഏഴ് മണിയോടെ തൃശൂർ അതിസുരക്ഷ ജയിലിൽ നിന്നും പ്രത്യേക വാഹനത്തിൽ ഉച്ചയോടെ അലനെ പരീക്ഷാ കേന്ദ്രത്തിലെത്തിക്കും.കേരള പൊലീസിനാണ് സുരക്ഷാ ചുമതല. ഒരു എൻ.ഐ.എ ഉദ്യോഗസ്ഥനും ഇവർക്കൊപ്പമുണ്ടാകും മൂന്ന് മണിക്കൂർ […]
പെരുമ്പാവൂര്‍ ഒക്കല്‍ പെട്രോള്‍ പമ്പ് കൊലക്കേസിലെ പ്രതി അറസ്റ്റില്‍
എറണാകുളം പെരുമ്പാവൂര്‍ ഒക്കല്‍ പെട്രോള്‍ പമ്പിലെ കൊലപാതകക്കേസിലെ പ്രതി അറസ്റ്റില്‍. കൊല്ലപ്പെട്ട മൊഹീബുള്ളയുടെ സഹപ്രവര്‍ത്തകന്‍ അസം സ്വദേശി പങ്കജ് മണ്ഡലാണ് പ്രതി. ഒരു വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്. ഒക്കല്‍ ഐ.ഒ.സി പെട്രോള്‍ പമ്പിലെ ജോലിക്കാരനായ അസം സ്വദേശി മോഹിബുള്ള കൊല്ലപ്പെട്ട കേസിലാണ് ഒരുവര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ പ്രതിയെ പിടികൂടിയത്. 21 വയസ്സുള്ള പങ്കജ് മണ്ഡല്‍ നെ പെരുമ്പാവൂരിന് സമീപം മാറമ്പിള്ളിയില്‍ നിന്നാണ് പിടികൂടിയത്. കൊലപാതകത്തിന് ആഴ്ചകള്‍ മുമ്പാണ് മോഹിബുള്ളയും പങ്കജ് മണ്ഡലും പെട്രോള്‍ പമ്പില്‍ […]
കയ്പമംഗലത്ത് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്‍റിന് നേരെ ആക്രമണം; നാളെ ഹര്‍ത്താല്‍
തൃശ്ശൂര്‍ കയ്പമംഗലത്ത് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്‍റ് കെ.കെ അഫ്‌സലിന് നേരെ മര്‍ദ്ദനം. തലയിലും മുഖത്തും ഇരുമ്പ് വടികൊണ്ടുള്ള അടിയേറ്റ അഫ്‌സലിനെ കൊടുങ്ങല്ലൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ കൊപ്രക്കളത്തുള്ള ഹോട്ടലിന് മുന്നിലായിരുന്നു സംഭവം. ബൈക്കിലിരിക്കുകയായിരുന്ന അഫ്‌സലിനെ ഹോട്ടലില്‍ നിന്നും എത്തിയ ഹോട്ടലുടമയുടെ ബന്ധുവാണ് ആക്രമിച്ചത്. ബൈക്കില്‍ നിന്നും അഫ്‌സലിനെ ചവിട്ടിവീഴ്ത്തിയ ശേഷം ഇരുമ്പ് പൈപ്പ് കൊണ്ട് അടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. സംഭവത്തിനുശേഷം അക്രമി ഹോട്ടലിന്റെ അടുക്കളവാതില്‍ വഴി ഓടിരക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ അഫ്‌സലിനെ ഓടിക്കൂടിയവരാണ് […]
പൗരത്വ നിയമം: ബി.ജെ.പി കൗൺസിലർ രാജിവെച്ചു
പുതിയ പൗരത്വ നിയമത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് ഇൻഡോർ ബി.ജെ.പി കൗൺസിലർ ഉസ്മാൻ പട്ടേൽ രാജിവെച്ചു. പൗരത്വ നിയമം ഒരു സമുദായത്തോട് വിവേചനം കാട്ടുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. ബി.ജെ.പി വിദ്വേഷ രാഷ്ട്രീയം പയറ്റുകയാണെന്നും അദ്ദേഹം ആരോപിച്ചു. നിയമത്തെ കുറിച്ച് പഠിച്ചാണ് താന്‍ ഈ തീരുമാനമെടുത്തതെന്ന് ഖജ്‌റാന പ്രദേശത്തെ മുനിസിപ്പൽ കൗൺസിലറായ ഉസ്മാന്‍ പട്ടേല്‍ പറഞ്ഞു. നിയമം മുസ്‍ലിംകൾക്ക് എതിരാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുൻ പ്രധാനമന്ത്രിയും മുതിര്‍ന്ന നേതാവുമായ അടൽ ബിഹാരി വാജ്‌പേയിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായാണ് താൻ ബി.ജെ.പിയിൽ […]












