India Kerala

പൗരത്വ നിയമ ഭേദഗതിക്കെതിരെ മലപ്പുറത്ത് നിരാഹാരസമരം സംഘടിപ്പിക്കുമെന്ന് രാഹുല്‍ ഈശ്വര്‍

പൗരത്വ ഭേദഗതി നിയമം മുസ്‌ലിം സമൂഹത്തിന് ആശങ്ക ഉണ്ടാക്കിയിട്ടുണ്ടെന്ന് അയ്യപ്പ ധർമ്മ സേന നേതാവ് രാഹുൽ ഈശ്വർ . പാകിസ്താനിലെ ഹിന്ദുവിനെ സഹായിക്കേണ്ടത് ഇവിടുത്തെ മുസ്‌ലിമിനെ വേദനിപ്പിച്ചു കൊണ്ടല്ല, പൗരത്വ ഭേദഗതി ബില്ലിന്റെ ഭാഷ മോശം ആണെന്നും നിയമത്തിൽ ഒരു മതങ്ങളുടെയും പേര് പരാമർശിക്കാൻ പാടില്ലായിരുന്നെന്നും രാഹുൽ ഈശ്വർ കൊച്ചിയിൽ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിലെ ആശങ്കകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പത്താം തിയ്യതി മലപ്പുറം ചങ്ങരംകുളത്ത് ഏകദിന നിരാഹാര സമരം നടത്തുമെന്നും രാഹുൽ ഈശ്വർ അറിയിച്ചു.

India Kerala

പ്രതിക്ഷയര്‍പ്പിച്ച് കുട്ടനാടൻ ജനത

ലക്ഷ്യം കാണാതെ പോയ ഒന്നാം കുട്ടനാട് പാക്കേജിന് ബദലായി 2400 കോടിയുടെ രണ്ടാം പാക്കേജ് പ്രഖ്യാപിച്ചിരിക്കുകയാണ് ധനമന്ത്രി. കർഷകരുമായി ആലോചിച്ച് രണ്ടാം പാക്കേജ് പൂർത്തിയാക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനത്തിൽ പ്രതീക്ഷയർപ്പിക്കുകയാണ് കുട്ടനാടൻ ജനത. കുട്ടനാടിന്‍റെ സമഗ്ര വികസനം ലക്ഷ്യമിട്ട് ഉമ്മൻചാണ്ടി സർക്കാരാണ് 1840 കോടി രൂപയുടെ ഒന്നാം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചത്. ചുരുക്കം ചില പാടശേഖരങ്ങൾക്ക് സമീപം പുറം ബണ്ട് കെട്ടിയതല്ലാതെ ഫലപ്രദമായ ഒരു വികസന പദ്ധതി പോലും ഒന്നാം പാക്കേജിൽ നടപ്പിലാക്കാനായില്ല. മഹാപ്രളയകാലത്ത് ഒന്നാം പാക്കേജിന്‍റെ പേരിൽ […]

India Kerala

വാഹന രജിസ്ട്രേഷനില്‍ നികുതിവെട്ടിപ്പ് നടത്തിയ വി.ഐ.പികള്‍ക്ക് ബജറ്റില്‍ വന്‍‌ ഇളവ്

പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയവർക്ക് ബജറ്റില്‍ വന്‍ ഓഫര്‍. മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ രജിസ്ട്രേഷൻ കേരളത്തിലേക്ക് മാറ്റുന്നതിനുള്ള വ്യവസ്ഥകളിൽ ബജറ്റില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. നിലവിലെ മാനദണ്ഡപ്രകാരം വാഹനങ്ങൾ രജിസ്റ്റർ ചെയ്ത ദിവസം മുതലുള്ള നികുതി അടച്ചാലേ രജിസ്ട്രേഷൻ കേരളത്തിലേക്ക് മാറ്റാനാകൂ. ബജറ്റില്‍ ഈ നിബന്ധന മാറ്റി. ഇനി മേൽവിലാസം മാറ്റുന്നതിന് അതാത് സംസ്ഥാനങ്ങളിൽ നിന്ന് എൻ.ഒ.സി എടുത്ത തിയതി മുതലുള്ള നികുതി അടച്ചാൽ മതി. അതായത് അഞ്ച് വർഷം മുൻപ് […]

India Kerala

കുടിവെള്ള സ്രോതസ്സുകള്‍ക്ക് സമീപം മരുന്നുകള്‍ കുഴിച്ചിടാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു

കോതമംഗലം വടാട്ടുപാറയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ഉപയോഗശൂന്യമായ മരുന്നുകള്‍ കുഴിച്ചുമൂടാനുള്ള ശ്രമം നാട്ടുകാര്‍തടഞ്ഞു. ജനവാസമേഖലയില്‍ മരുന്നുകള്‍ കുഴിച്ചിടുന്നത് കുടിവെള്ള സ്രോതസ്സുകള്‍ ഉള്‍പ്പെടെ മലിനമാകാന്‍ ഇടയാക്കുമെന്നും നാട്ടുകാര്‍ ആരോപിച്ചു. നൂറുകണക്കിന് ചാക്കുകളില്‍ നിറച്ച കാലാവധി കഴിഞ്ഞ സൗന്ദര്യവർദ്ധക വസ്തുക്കളും മരുന്നുകളുമാണ് വടാട്ടുപാറയിലെ സ്വകാര്യവ്യക്തിയുടെ പറമ്പില്‍ കുഴിച്ചുമൂടാൻ ശ്രമിച്ചത്. മീന്‍കുളം നിര്‍മിക്കുന്നതിന് കുഴിച്ച സ്ഥലത്ത് മരുന്നുകള്‍ കൊണ്ട് തള്ളിയതറിഞ്ഞ നാട്ടുകാര്‍ ഇത് തടഞ്ഞു. ഹെൽത്ത് ഡ്രിങ്ക്സ്, ഷാമ്പൂ, സോപ്പ്, ഗുളികൾ, ഓയിലുകൾ, വിവിധതരം ക്രീമുകൾ, സ്പ്രേകൾ തുടങ്ങിയവയുടെ വൻശേഖരമാണ് ഇവിടെ […]

India Kerala

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​നവുമായി ബജറ്റ്

പൗരത്വ നിയമ ഭേദഗതിക്കെതിരായി രാജ്യത്തുടനീളം നടക്കുന്ന പ്രക്ഷോഭങ്ങളെ പരാമർശിച്ചാണ് തോമസ് ഐസക് ബജറ്റ് അവതരണം ആരംഭിച്ചത്. ആനന്ദ് മുതൽ ബെന്യാമിൻ വരെയുള്ള എഴുത്തുകാരുടെ വരികളും ഐസക് ബജറ്റിൽ ഉൾപ്പെടുത്തി. പ്രക്ഷോഭരംഗത്ത് നിലയുറപ്പിച്ച യുവ പോരാളികളെ അഭിവാദ്യം ചെയ്തതാണ് ഐസക് ബജറ്റ് അവതരണം അവസാനിപ്പിച്ചത്. ഗാന്ധിജി വെടിയേറ്റ് കിടക്കുന്ന ചിത്രമാണ് ഇത്തവണത്തെ ബജറ്റ് പ്രസംഗത്തിന്‍റെ പുറംപേജില്‍ ഉപയോഗിച്ചിരിക്കുന്നത്.രാജ്യം അഭിമുഖീകരിക്കുന്നത് അസാധാരണമായി വെല്ലുവിളികളാണെന്ന് വ്യക്തമാക്കി ബജറ്റ് അവതരണം ആരംഭിച്ച ഐസക് പൌരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങളെ ബജറ്റില്‍ പലയിടത്തും പരാമര്‍ശിക്കുന്നുണ്ട്.ആനന്ദ്,പ്രഭാവര്‍മ്മ,ബെന്യമിന്‍,റഫീക്ക് അഹമ്മദ് […]

India Kerala

സി.എ.എക്കെതിരായ കേരളത്തിന്റെ സമര മുന്നേറ്റത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശം പ്രധാനമന്ത്രി തിരുത്തണമെന്ന് പിണറായി

പൗരത്വ നിയമത്തിനെതിരായി കേരളത്തിന്റെ സമര മുന്നേറ്റത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശം പ്രധാനമന്ത്രി തിരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യ സഭയിൽ കേരളത്തെ ക്കുറിച്ച് നടത്തിയ പരാമർശം വസ്തുതാ വിരുദ്ധവും പ്രതിഷേധാർഹവുമാണ്. ചില സമരങ്ങളില്‍ എസ്.ഡി.പി.ഐ പോലുള്ള തീവ്രവാദ സ്വഭാവമുള്ള സംഘങ്ങളുടെ പങ്കാളിത്തത്തെ കുറിച്ചു നടത്തിയ പരാമർശം ഉത്തമ ബോധ്യത്തിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍ തീവ്രവാദികളുണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞിട്ടുണ്ടെന്നും . പ്രതിഷേധങ്ങളുടെ പേരില്‍ ഇവര്‍ കേരളത്തില്‍ അരാജകത്വം സൃഷ്ടിക്കുകയാണെന്നുമായിരിന്നു മുഖ്യമന്ത്രിയെ പരാമര്‍ശിച്ച് മോദി രാജ്യസഭയിൽ […]

India Kerala

കൊറോണ; കേരളത്തില്‍ ആകെ നിരീക്ഷണത്തിലുള്ളത് 2826 പേര്‍

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ആകെ നിരീക്ഷണത്തിലുള്ളത് 2826 പേര്‍. ആശുപത്രിയിൽ നിരീക്ഷണത്തില്‍ ഉള്ളത് 83 പേരാണ്. പരിശോധനക്കയച്ച 263 സാമ്പിളുകളില്‍ 229ഉം നെഗറ്റീവാണ്. തൃശൂരിലും ആലപ്പുഴയിലും കാഞ്ഞങ്ങാടും കൊറോണ സ്ഥിരീകരിച്ച വിദ്യാര്‍ഥികളുടെ നില തൃപ്തികരണമാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള രണ്ട് പേരെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു. ഇതുവരെ 20 പേരുടെ സാമ്പിളുകൾ പരിശോധനക്കയച്ചതിൽ ഫലം ലഭിച്ച 17 -ൽ 16 എണ്ണവും നെഗറ്റീവാണ്.

India Kerala

ശബരിമലയിലെ തിരുവാഭരണം സംരക്ഷിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാര്‍ ഇന്ന് നിലപാട് അറിയിക്കും

ശബരിമലയിലെ തിരുവാഭരണം സംരക്ഷിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയില്‍ നിലപാട് അറിയിക്കും. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബഞ്ച് ഇക്കാര്യത്തില്‍ സര്‍ക്കാറിനോട് അഭിപ്രായം തേടിയിരുന്നു. എന്തിനാണ് പന്തളം രാജകുടുംബത്തിന്‍റെ അധീനതയില്‍ സൂക്ഷിക്കുന്നതെന്ന് ചോദിച്ച സുപ്രീംകോടതി തിരുവാഭരണം അയ്യപ്പന് അവകാശപ്പെട്ടതല്ലേയെന്നും ആരാഞ്ഞിരുന്നു. 2010ൽ നടന്ന ദേവപ്രശ്നം സംബന്ധിച്ച ഹരജിയിലാണ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബഞ്ച് തിരുവാഭരണം ഏറ്റെടുക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിനോട് അഭിപ്രായം തേടിയത്. പന്തളം രാജ കുടുംബത്തില്‍ തർക്കമുണ്ടെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ […]

India Kerala

കൊറോണ വൈറസ്: കേരളത്തില്‍ ജാഗ്രത തുടരുന്നു,2528 പേര്‍ നിരീക്ഷണത്തില്‍

സംസ്ഥാനത്ത് കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ജാഗ്രത തുടരുകയാണെന്നും ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ. 2528 പേരാണ് നിരീക്ഷണത്തിലുള്ളത്. വിനോദസഞ്ചാരികളില്‍ ചിലരെയും നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. 2528 പേരില്‍ 2435 പേര്‍ വീടുകളിലും 93 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. 159 പേരെയാണ് പുതുതായി നിരീക്ഷണ വലയത്തില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ 16 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവില്‍ വൈറസ് ബാധ സ്ഥിരീകരിച്ച മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. ടൂറിസ്റ്റുകളില്‍ തിരുവനന്തപുരത്ത് ഒരാളും എറണാകുളത്ത് രണ്ടുപേരും നിരീക്ഷണത്തിലുണ്ട്. […]

India Kerala

മതാചാരങ്ങള്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ വിശാല ബഞ്ചിന് വിട്ട വിധി

മതാചാരങ്ങളുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങള്‍ വിശാല ബഞ്ചിന് വിട്ട ശബരിമല പുനഃപരിശോധന ഹരജിയിലെ വിധിയുടെ നിയമസാധുത സുപ്രീം കോടതി ഇന്ന് പരിശോധിക്കും. ‌മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ വിധി നിയമപരമായി നിലനില്‍ക്കില്ലെന്ന മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ്. നരിമാന്‍റെ വാദം മുഖലിലക്കെടുത്താണ് കോടതി തീരുമാനം. ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡെ അധ്യക്ഷനായ ഒന്‍പതംഗ ബഞ്ചാണ് വിഷയം പരിഗണിക്കുന്നത്. മതവിഷയങ്ങളില്‍ ഇടപെടാന്‍ കോടതിക്കുള്ള അധികാരം, സ്ത്രീകളുടെ അവകാശങ്ങൾ ഹനിക്കുന്ന മതാചാരങ്ങള്‍ സംബന്ധിച്ച വിധി എന്നിങ്ങനെ 7 നിയമ […]