എറണാകുളം ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചതോടെ നിരീക്ഷണം കൂടുതല്‍ ശക്തമാക്കി. കഴിഞ്ഞ ഞായറാഴ്ച ലണ്ടനിലേക്ക് കടക്കാന്‍ ശ്രമിച്ച സംഘത്തിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വിദേശ രാജ്യങ്ങളില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന എല്ലാ യാത്രക്കാരേയും വീടുകളില്‍ നിരീക്ഷണത്തില്‍ വെക്കും. 4196 പേരാണ് ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. ഐസലേഷനില്‍ കഴിയുന്ന യുകെ പൌരനോടൊപ്പം ഉണ്ടായിരുന്ന അഞ്ച് പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവര്‍ നെടുമ്പാശ്ശേരിയിലെ റിസോര്‍ട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. എല്ലാവരും 55 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണെങ്കിലും […]
Tag: Kerala
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 236 ആയി; നാളെ ട്രെയിനുകള്‍ ഓടില്ല
രാജ്യത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം 236 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യുവിന്റെ ഭാഗമായി ഇന്ന് അര്‍ധരാത്രി മുതല്‍ നാളെ രാത്രി 12 മണി വരെ പാസഞ്ചര്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല. കോവിഡ് 19 രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 236 ആയതോടെ രാജ്യം കനത്ത ജാഗ്രതയിലാണ്. 20 സംസ്ഥാനങ്ങളിൽ കോവിഡ് 19 സ്ഥിരീകരിച്ചു കഴിഞ്ഞു. മഹാരാഷ്ട്ര, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ മാളുകളും കടകളും ഓഫീസുകളും അടച്ചു. […]
സംസ്ഥാനത്ത് 12 ട്രെയിനുകള്‍ റദ്ദാക്കി
സംസ്ഥാനത്ത് 12 ട്രെയിനുകള്‍ റദ്ദാക്കി. തിരുവനന്തപുരം – കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ്, എറണാകുളം – ലോകമാന്യതിലക് തുരന്തോ എക്സ്പ്രസ്, തിരുവനന്തപുരം – ചെന്നൈ വീക്ക്‍ലി എക്സ്പ്രസ്, തിരുവനന്തപുരം മംഗലാപുരം മലബാര്‍ എക്സ്പ്രസ് എന്നിവ റദ്ദാക്കിയവയില്‍ പെടുന്നു. നാളെ മുതല്‍ മാര്‍ച്ച് 31 വരെയാണ് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയത്. കൊല്ലത്ത് നിന്നുള്ള മുഴുവന്‍ പാസഞ്ചറുകളും റദ്ദാക്കിയിട്ടുണ്ട്. കോവിഡ് സമൂഹ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി കൂടിയാണ് നടപടി. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരിച്ചുകൊടുക്കുമെന്നും റെയില്‍വെ അറിയിച്ചു. നേരത്തെ […]
സംസ്ഥാനം കൊടും വരള്‍ച്ചയിലേക്ക്; പലയിടങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷം
ജനുവരി ഒന്ന് മുതല്‍ ഫെബ്രുവരി 20 വരെയുള്ള കണക്ക് പ്രകാരം മഴയില്‍ രേഖപ്പെടുത്തിയിരിക്കുന്നത് 50ശതമാനത്തിന്‍റെ കുറവ് സംസ്ഥാനത്ത് വരാന്‍ പൊകുന്നത് പൊള്ളുന്ന വേനല്‍. ജനുവരിയിലും ഫെബ്രുവരിയിലും ലഭിക്കേണ്ട മഴയില്‍ 50 ശതമാനത്തിന്‍റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വരള്‍ച്ചയെ നേരിടാന്‍ കര്‍മപദ്ധതികള്‍ അനിവാര്യമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം ജനുവരി ഒന്ന് മുതല്‍ ഫെബ്രുവരി 20 വരെയുള്ള കണക്ക് പ്രകാരം മഴയില്‍ രേഖപ്പെടുത്തിയിരിക്കുന്നത് 50ശതമാനത്തിന്‍റെ കുറവ്. 17 മില്ലീമീറ്റര്‍ മഴയാണ് ഈ കാലയളവില്‍ ലഭിക്കേണ്ടത്. എന്നാല്‍ 9 മില്ലീമീറ്റര്‍ മഴ മാത്രമാണുണ്ടായത്. കണ്ണൂര്‍, […]
പാലക്കാട് ഐ.ഐ.ടി ഭൂമി ഏറ്റെടുക്കല്‍; സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നല്‍കിയ പണം സര്‍ക്കാര്‍ പിന്‍വലിച്ചു
പാലക്കാട് ഐ.ഐ.ടിക്കായി ഭൂമി വിട്ടുനല്‍കിയവര്‍ക്ക് വകയിരുത്തിയ പണം സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നാണ് സര്‍ക്കാര്‍ പിന്‍വലിച്ചത് പാലക്കാട് ഐ.ഐ.ടിക്കായി ഭൂമി വിട്ടുനല്‍കിയവര്‍ക്ക് വകയിരുത്തിയ പണം സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് സര്‍ക്കാര്‍ പിന്‍വലിച്ചു. ഭൂ ഉടമകള്‍ക്ക് വേണ്ടിയുള്ള പ്രത്യേക അക്കൌണ്ടില്‍ നിക്ഷേപിച്ചിരുന്ന 19 കോടിരൂപയാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. പണം അനുവദിച്ചുകിട്ടിയ ഉടമകള്‍ ഇതോടെ വണ്ടിച്ചെക്ക് കൈപറ്റിയ അവസ്ഥയിലാണ്. സര്‍ക്കാറിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ഭൂ ഉടമകള്‍. 2015ലെ ഉത്തരവ് പ്രകാരം സ്വകാര്യ വ്യക്തികളുടെ 131.54 ഹെക്ടര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഐ.ഐ.ടിക്കായി ഏറ്റെടുത്തത്. 250 പേരുടെ […]
അനൂപ് ജേക്കബ് വേറെ പാർട്ടിയുണ്ടാക്കിയാൽ അത് ചീട്ട് കൊട്ടാരം പോലെ തകരും: ജോണി നെല്ലൂര്‍
പാർട്ടിയുടെ സീറ്റുകൾ ഇല്ലാതാക്കിയതിന് പിന്നിൽ അനൂപ് ജേക്കബാണെന്ന് ജോണി നെല്ലൂര്‍. അനൂപ് ജേക്കബ് വേറെ പാർട്ടിയുണ്ടാക്കിയാൽ അത് ചീട്ട് കൊട്ടാരം പോലെ തകരുമെന്ന് കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ചെയർമാൻ ജോണി നെല്ലൂര്‍. അനൂപ് കഴിഞ്ഞ ദിവസം വിളിച്ച യോഗം സംഘടനാ വിരുദ്ധമാണ്. പാർട്ടിയുടെ സീറ്റുകൾ ഇല്ലാതാക്കിയതിന് പിന്നിൽ അനൂപ് ജേക്കബാണ്. വീണ്ടും യോഗം വിളിച്ചാൽ നടപടിയെടുക്കേണ്ടി വരുമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. അതേസമയം ജോണി നെല്ലൂരിനെതിരെ പാര്‍ട്ടി യുവജന വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി എം.സി […]
82ാം പിറന്നാള്‍ ദിനത്തില്‍ കെ.എസ്.ആര്‍.ടി.സിയെ തേടിയെത്തിയത് വന്‍ ദുരന്തം
ഇന്ന് ഫെബ്രുവരി 20. കെ.എസ്.ആര്‍.ടി.സി ബസ് ഡേ ആയി ആചരിക്കുന്ന ദിവസം സംസ്ഥാനത്ത് പൊതുഗതാഗത സംവിധാനം നിലവില്‍ വന്നതിന്റെ 82ആം വാര്‍ഷികത്തിലുണ്ടായ ദുരന്തത്തിന്റെ ഞെട്ടലിലാണ് കെ.എസ്.ആര്‍.ടി.സി കോര്‍പറേഷന്റെ സമീപകാല ചരിത്രത്തിലെ വലിയ അപകടമാണിത്. ഇന്ന് ഫെബ്രുവരി 20. കെ.എസ്.ആര്‍.ടി.സി ബസ് ഡേ ആയി ആചരിക്കുന്ന ദിവസം. 1938 ഫെബ്രുവരി 20നാണ് പൊതുഗതാഗത രംഗത്ത് കുതിപ്പിന് തുടക്കമിട്ട് തിരുവിതാംകൂര്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട് ഡിപ്പാര്‍ട്ട്മെന്റ് നിലവില്‍ വന്നത്. 56ല്‍ കേരള രൂപീകരണത്തോടെ അത് കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട് ഡിപാര്‍ട്മെന്റും 65 […]
സംസ്ഥാനം ഇന്നും ചുട്ടുപൊള്ളും
സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. ആറ് ജില്ലകളിലാണ് സാധാരണ താപനിലയെക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ഉള്ളത്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഉയര്‍ന്ന താപനിലക്കുള്ള മുന്നറിയിപ്പ്. പലയിടങ്ങളിലും ഇപ്പോള്‍ തന്നെ 37 ഡിഗ്രിയെക്കാള്‍ ഉയര്‍ന്ന താപനിലയാണ് രേഖപ്പെടുത്തുന്നത്. ചൂട് കൂടുന്നത് സൂര്യതാപം, സൂര്യാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. […]
കയറിന്‍റെ പേരിൽ സി.പി.എമ്മും കോൺഗ്രസ്സും കൊമ്പുകോർക്കുന്നു
കയറിന്‍റെ പേരിൽ സി.പി.എമ്മും കോൺഗ്രസ്സും കൊമ്പുകോർക്കുന്നു. കയർ യന്ത്രവത്കരണത്തിന്‍റെ പേരിലുള്ള സർക്കാർ പദ്ധതികൾ പ്രഹസനമെന്നു കോൺഗ്രസ് ആരോപിച്ചു. അതേസമയം കയര്‍ ഉത്പാദനത്തിലെ സർക്കാരിന്‍റെ മികവാണ് കോൺഗ്രസിനെ അലോസരപ്പെടുത്തുന്നതെന്നായിരുന്നു ധനമന്ത്രിയുടെ പ്രതികരണം. സർക്കാരിന് കീഴിലെ പൊതുമേഖല സ്ഥാപനമായ ഹോംമാറ്റിഗ്സിൽ മാത്രം 35 കോടിയുടെ കയർയന്ത്രങ്ങളാണ് കെടുകാര്യസ്ഥ കാരണം പ്രവർത്തനം നിലച്ചതെന്നാണ് കോൺഗ്രസ്സ് ആരോപണം. സഹകരണ സംഘങ്ങളിലടക്കം യന്ത്രങ്ങൾ ഉപയോഗിക്കാതെ കിടക്കുമ്പോൾ പുതുതായി നടത്തുന്ന സമ്മേളനങ്ങൾ പ്രഹസനമാണ്. യു.ഡി.എഫി കാലത്ത് പ്രതിവർഷം കയർ മേഖലയിൽ 69 കോടി രൂപയാണ് ചിലവാക്കിയത്. […]
അലൻ ഷുഹൈബിനെ പരീക്ഷയെഴുതുന്നതിനായി ഇന്ന് കണ്ണൂരിലെത്തിക്കും
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട അലൻ ഷുഹൈബിനെ പരീക്ഷയെഴുതുന്നതിനായി ഇന്ന് കണ്ണൂരിലെത്തിക്കും. പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ നിയമ പരീക്ഷക്കായാണ് അലനെ വിയ്യൂർ ജയിലിൽ നിന്നും കൊണ്ടുവരിക.ഹൈകോടതി നിർദ്ദേശത്തെ തുടർന്നാണ് അലന് പരീക്ഷ എഴുതാൻ സാഹചര്യമൊരുങ്ങിയത്. രാവിലെ ഏഴ് മണിയോടെ തൃശൂർ അതിസുരക്ഷ ജയിലിൽ നിന്നും പ്രത്യേക വാഹനത്തിൽ ഉച്ചയോടെ അലനെ പരീക്ഷാ കേന്ദ്രത്തിലെത്തിക്കും.കേരള പൊലീസിനാണ് സുരക്ഷാ ചുമതല. ഒരു എൻ.ഐ.എ ഉദ്യോഗസ്ഥനും ഇവർക്കൊപ്പമുണ്ടാകും മൂന്ന് മണിക്കൂർ […]