അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ വിജിലൻസിന് മുൻപിൽ ഹാജരായി. മുൻ ഡ്രൈവർ പ്രശാന്ത് ബാബുവിന്റെ പരാതിയിൽ മൊഴി നൽകാനാണ് കെ.സുധാകരൻ എത്തിയത്. 2021ൽ നൽകിയ പരാതിയിൽ കോഴിക്കോട് വിജിലൻസ് സ്പെഷ്യൽ സെല്ലാണ് അന്വേഷണം നടത്തുന്നത്.(k sudhakaran appeared before vigilance) കെ. കരുണാകരൻ ചാരിറ്റബ്ൾ ട്രസ്റ്റ് രൂപവത്കരിച്ച് കണ്ണൂരിലെ ചിറക്കൽ ചിറക്കൽ രാജാസ് സ്കൂൾ ഏറ്റെടുക്കാൻ തീരുമാനിക്കുകയും ഇതിന് കെ. സുധാകരൻ കോടിക്കണക്കിന് രൂപ വിവിധ ആളുകളിൽനിന്ന് പിരിച്ച് സ്കൂൾ ഏറ്റെടുത്തില്ലെന്നും തുക ബന്ധപ്പെട്ടവർക്ക് […]
Tag: Kerala
കേരളത്തില്‍ ഭീകരാക്രമണത്തിനും, ആരാധനാലയങ്ങൾ കൊള്ളയടിക്കാനും പദ്ധതി; ഐഎസ് ഭീകരന്‍ നബീല്‍ എന്‍ഐഎ കസ്റ്റഡിയില്‍
കേരളത്തിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായി അറസ്റ്റിലായ ഐ എസ് ഭീകരൻ നബീലിന്റെ മൊഴി. ആരാധനാലയങ്ങൾ കൊള്ളയടിക്കാനും നബീൽ ആസൂത്രണം നടത്തിയിരുന്നതായി എൻഐഎ അറിയിച്ചു. നബീലിനെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 16 വരെയാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ഭീകരാക്രമണത്തിന് പദ്ധതിയിട്ടതില്‍ നബീലിന് മുഖ്യ പങ്കെന്ന് എന്‍ഐഎ കോടതിയില്‍ അറിയിച്ചിരുന്നു.(NIA Arrested ISIS Leader Nabeel) വിശദമായി ചോദ്യം ചെയ്യാന്‍ ഏഴ് ദിവസത്തെ കസ്റ്റഡിയായിരുന്നു എന്‍ഐഎ ആവശ്യപ്പെട്ടിരുന്നത്. ആക്രമണ പദ്ധതികളുടെ ധനസമാഹരണ ചുമതലയും, ആസൂത്രണവും നിര്‍വഹിച്ചിരുന്നവരില്‍ ഒരാള്‍ നബീലാണ്. നേരത്തെ […]
നിപ സംശയം, ആരോഗ്യ മന്ത്രി കോഴിക്കോട്ടേയ്ക്ക്, സ്ഥിതിഗതികൾ വിലയിരുത്തും
നിപ സംശയം ആരോഗ്യ മന്ത്രി കോഴിക്കോടെത്തി സ്ഥിതിഗതികൾ വിലയിരുത്തും. കഴിഞ്ഞ ദിവസം പനി ബാധിച്ച് അസ്വാഭികമായി കോഴിക്കോട് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ ജില്ലയില്‍ വീണ്ടും നിപ ബാധയുണ്ടോയെന്ന സംശയം ഉയര്‍ത്തിരിക്കുകയാണ്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ജില്ലയിലേക്ക് തിരിച്ചു. മന്ത്രിയുടെ അധ്യക്ഷതയില്‍ കോഴിക്കോട് ഉന്നതല യോഗം ചേരും.(Nipah veena george off to kozhikode) നിപ എന്നത് സംശയം മാത്രമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാല്‍ ജാഗ്രത വേണമെന്നുമാണ് നിര്‍ദേശം. ചികിത്സയിലുള്ളവരുടെ ശ്രവ പരിശോധനയുടെ ഫലം ഇന്ന് […]
കേസ് പിൻവലിക്കണം; മോഷണക്കേസിൽ ആളുമാറി അറസ്റ്റ് ചെയ്ത ഭാരതിയമ്മക്ക് പൊലീസ് ഭീഷണി
മോഷണക്കേസിൽ പൊലീസ് ആളുമാറി അറസ്റ്റ് ചെയ്ത ഭാരതിയമ്മയ്ക്ക് പൊലീസിന്റെ ഭീഷണി. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഭീഷണിയെന്ന് സഹോദരൻ വ്യക്തമാക്കി. വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ പരാതിയില്ലെന്ന് എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടെന്ന് സഹോദരന്‍ പറയുന്നു. ഡിജിപിക്ക് പരാതി നൽകി സഹോദരൻ.(kerala police threatening bharathiyamma palakkad) എന്നാൽ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് പൊലീസ് ആരോപണം തള്ളി. കേസ് പിൻവലിക്കാനുള്ള നടപടി തുടങ്ങിയത് ഭാരതിയമ്മയുടെ ആവശ്യപ്രകാരമെന്ന് വിശദീകരണം. തന്നെ അകാരണമായി അറസ്റ്റ് ചെയ്ത് കോടതി കയറ്റിയ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭാരതിയമ്മ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും […]
‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ : കെ കെ ശൈലജയുടെ ആത്മകഥ എം എ ഇംഗ്ലീഷ് സിലബസിൽ
കണ്ണൂർ സർവകലാശാലയിലെ എം എ ഇംഗ്ലീഷ് സിലബസിൽ കെ കെ ശൈലജയുടെ ആത്മകഥ. അഡ്‌ഹോക്ക് കമ്മിറ്റി തയാറാക്കിയ സിലബസിൽ ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ എന്ന ഗ്രന്ഥം. ആത്മകഥ ഉൾപ്പെടുത്തിയത് ഒന്നാം സെമസ്റ്ററിലെ ലൈഫ് റൈറ്റിംഗ് പേപ്പറിൽ.(KK Shailajas Autobiography in MA English Syllabus) ഇന്നലെയാണ് സിലബസ് പുറത്തിറങ്ങിയത്. 9 വര്‍ഷത്തിന് ശേഷമാണ് സിലബസ് പരിഷ്‌കരണം നടക്കുന്നത്. പി ജി ക്ലാസുകള്‍ ആരംഭിച്ച ശേഷമാണ് സിലബസ് പുറത്തുവരുന്നത്. ഓഗസ്റ്റ് 8-നാണ് പി ജി ക്ലാസുകള്‍ […]
കരുവന്നൂർ ബാങ്ക് തട്ടിപ്പ്, 15 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി; ബിനാമി ഇടപാടുകൾ എ.സി.മൊയ്തീന്റെ നിർദേശപ്രകാരമെന്ന് ഇഡി
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ 15 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. തട്ടിപ്പ് വായ്പ്പകൾ നൽകിയത് എ സി മൊയ്തീന്റെ നിർദേശപ്രകാരമെന്ന് ഇ ഡി വ്യക്തമാക്കി. അംഗങ്ങളല്ലാത്ത ബിനാമികൾക്ക് വായ്പ്പകൾ അനുവദിച്ചെന്ന് കണ്ടെത്തൽ. പാവങ്ങളുടെ സ്വത്ത് പണയപ്പെടുത്തി ബിനാമി ഇടപാടുകൾ ബാങ്കിൽ നടന്നു. ഇതിന് ഒരു രാഷ്ട്രീയ പാർട്ടിയുടെ ജില്ലാ നേതാക്കൾ വരെ കൂട്ടുനിന്നുവെന്നും ഇഡി അറിയിച്ചു. ബാങ്കിൽനിന്ന് 150 കോടി രൂപ തട്ടിയെടുത്തു. തട്ടിപ്പുമായി ബന്ധപ്പെട്ട 36 വസ്തുവകകൾ ഇതുവരെ കണ്ടുകെട്ടി.ആരുടെ വസ്തുവകകളാണ് […]
റെയിൽവേ ട്രാക്കിൽ കല്ല് നിരത്തി കുട്ടികൾ; രണ്ട് പേരെ പൊലീസ് പിടികൂടി
വളപട്ടണത്ത് റെയിൽവേ ട്രാക്കിൽ കല്ല് നിരത്തിയ കുട്ടികൾ പിടിയിൽ. സംഭവത്തിൽ രണ്ട് കുട്ടികളെ പൊലീസ് പിടികൂടി. ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. റെയിൽവേ ട്രാക്കുകളിൽ പൊലീസിന്റെ പരിശോധന ശക്തമായി നടന്നു വരികെയാണ്. ഇതിനിടെയാണ് സംഭവം ഉണ്ടായത്. വളപട്ടണം പൊലീസ് ആണ് കുട്ടികളെ പിടികൂടിയത്. ഇന്ന് രാവിലെയാണ് കുട്ടികൾ ട്രാക്കിൽ കല്ല് വച്ചത്. ഈ സമയം പട്രോളിങ്ങ് നടത്തുകയായിരുന്ന പൊലീസാണ് കുട്ടികളെ റെയിൽവേ ട്രാക്കിൽ കണ്ടത്. സംഭവത്തിൽ കുട്ടികളുടെ രക്ഷിതാക്കൾക്ക് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം നൽകി. ഇത്തരത്തിലുള്ള […]
സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ
സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യ ഓണക്കിറ്റ് വിതരണം നാളെമുതൽ. എഎവൈ (മഞ്ഞ) റേഷൻ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കുമാണ് ഈ വർഷം സൗജന്യ ഓണക്കിറ്റ് നൽകുന്നത്. നാളെ മുതൽ 27 വരെ എല്ലാ ജില്ലകളിലും റേഷൻ കടകളിലൂടെയാണ് ഓണകിറ്റ് വിതരണം ചെയ്യുന്നത്. ക്ഷേമ സ്ഥാപനങ്ങളിലെ നാല് അംഗങ്ങൾക്ക് ഒന്ന് എന്ന വീതം കിറ്റുകൾ താലൂക്ക് സപ്ലൈ ഓഫിസർമാരുടെ മേൽനോട്ടത്തിൽ എത്തിച്ചു നൽകും. സാമൂഹികക്ഷേമ വകുപ്പു നൽകുന്ന പട്ടിക പ്രകാരമാണ് ഇതിന്റെ വിതരണം. തുണി സഞ്ചി ഉൾപ്പെടെ പതിനാലിനം ഭക്ഷ്യോൽപ്പന്നങ്ങളാണുള്ളത്. […]
‘നടക്കുന്നത് വിചാരിക്കുന്നതിലും അപ്പുറമുള്ള പണമിടപാട്’; വീണയുടെ അക്കൗണ്ടിൽ വന്നത് രണ്ടിരട്ടി തുക; മാത്യു കുഴൽനാടൻ
കേരളത്തിൽ നടക്കുന്നത് ആസൂത്രിത കൊള്ളയെന്ന് മാത്യു കുഴൽനാടൻ. നിലപാടിൽ ഉറച്ച് നിൽക്കുന്നു. നടക്കുന്നത് വിചാരിക്കുന്നതിലും അപ്പുറമുള്ള പണമിടപാട്. വീണയുടെ അക്കൗണ്ടിൽ വന്നത് രണ്ടിരട്ടി തുകയാണ്.രേഖകൾ പുറത്തുവിടാൻ സിപിഐഎമ്മിന് കഴിഞ്ഞില്ല. 1.72 കോടി രൂപയെക്കാൾ കൂടുതൽ കൈപ്പറ്റിയെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി.(More Allegations against Veena Vijayan by Mathew Kuzhalnadan) പുറത്ത് വന്നത് ഒരു സ്ഥാപനത്തിലെ കണക്കാണ്. കൂടുതൽ സ്ഥാപനങ്ങളിൽ നിന്നും പണം കൈപ്പറ്റി. കടലാസ് കമ്പനികളിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നു. മുഖ്യമന്ത്രിയുടെ മൗനം വെടിഞ്ഞ് ഉത്തരങ്ങൾ പറയാൻ […]
‘സഖാവിന്റെ ഉജ്ജ്വലമായ ഓർമ്മ നവകേരളത്തിലേക്കുള്ള നമ്മുടെ പ്രയാണത്തിന് കരുത്തുപകരും’;പി കൃഷ്‌ണപിള്ളയെ അനുസ്‌മരിച്ച് മുഖ്യമന്ത്രി
പി കൃഷ്‌ണപിള്ളയുടെ ചാരവാർഷിക ദിനത്തിൽ അനുസ്മരണ കുറിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലാകെ സഞ്ചരിച്ചു കൊണ്ട് തൊഴിലാളി വർഗ പ്രസ്‌ഥാനം കെട്ടിപ്പടുത്ത സഖാവിന്റെ ഓർമ്മ തലമുറകളെ സമരസജ്ജമാക്കിയ ഊർജ്ജപ്രവാഹമാണ് എന്നാണ് മുഖ്യമന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കിയത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകനായി തുടങ്ങിയ അദ്ദേഹം പിന്നീട് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടി, കമ്മ്യൂണിസ്റ്റ് പാര്‍ടി എന്നിവയുടെ രൂപീകരണത്തിൽ നിർണ്ണായകവും ചരിത്രപരവുമായ നേതൃത്വം നൽകി. സഖാവിന്റെ ഉജ്ജ്വലമായ ഓർമ്മ നവകേരളത്തിലേക്കുള്ള നമ്മുടെ പ്രയാണത്തിന് കരുത്തുപകരും എന്നാണ് മുഖ്യമന്ത്രി കുറിച്ചത്. […]