Kerala

മഹാരാജാസിലെ കാഴ്ച പരിമിതിയുള്ള അധ്യാപകനോടുള്ള അനാദരം, വിദ്യാര്‍ഥികളുടെ അവബോധമില്ലായ്മ: മന്ത്രി ആർ ബിന്ദു

മഹാരാജാസ് കോളജിൽ കാഴ്ച പരിമിതിയുള്ള അധ്യാപകനോട് പരിഷ്കൃത വിദ്യാർത്ഥി സമൂഹത്തിൽ നിന്ന് ഉണ്ടായിക്കൂടാത്ത പ്രവൃത്തിയാണ് സംഭവിച്ചതെന്ന് മന്ത്രി ആർ ബിന്ദു. ‘ഉൾക്കൊള്ളൽ സമൂഹത്തെ (inclusive society) പറ്റി ഏറ്റവുമധികം ചർച്ചയുയരുന്ന ഇക്കാലത്ത് അത്തരമൊരു സമൂഹസൃഷ്ടിക്ക് മുൻനിന്ന് പ്രവർത്തിക്കേണ്ടവരാണ് കലാലയ സമൂഹമെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ‘ഉൾക്കൊള്ളൽ സമൂഹത്തെ (inclusive society) പറ്റി ഏറ്റവുമധികം ചർച്ചയുയരുന്ന ഇക്കാലത്ത് അത്തരമൊരു സമൂഹസൃഷ്ടിക്ക് മുൻനിന്ന് പ്രവർത്തിക്കേണ്ടവരാണ് കലാലയ സമൂഹം. അതിൽ ചിലർക്കായാൽ പോലും ആ അവബോധമില്ലാതെ പോയത് ഏറ്റവും അപലപനീയമാണ്’, മന്ത്രി […]

Kerala Latest news

ഓണം അടുത്തു, ജൂലൈയിലെ ശമ്പളം കിട്ടിയില്ല: കെഎസ്ആർടിസി യൂണിയനുകളുമായി ഇന്ന് മന്ത്രിതല ചർച്ച

ശമ്പള പ്രതിസന്ധിയിൽ കെഎസ്ആർടിസിയിലെ ഭരണ പ്രതിപക്ഷ യൂണിയനുകൾ സംയുക്ത പണിമുടക്ക് പ്രഖ്യാപിച്ചിരിക്കെ അംഗീകൃത യൂണിയനുകളുമായി ഇന്ന് മന്ത്രിതല ചർച്ച നടക്കും. ഗതാഗത മന്ത്രി ആൻറണി രാജുവിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ, തൊഴിൽ മന്ത്രി വി ശിവൻകുട്ടി എന്നിവരും പങ്കെടുക്കും. ശമ്പളം മുടങ്ങുന്നതിൽ പ്രതിഷേധിച്ച് ഭരണ-പ്രതിപക്ഷ യൂണിയനുകൾ 26ന് സംയുക്ത പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇന്ന് മന്ത്രിതല ചർച്ച നിശ്ചയിച്ചത്. ജൂലൈ മാസത്തെ രണ്ട് ഗഡു ശമ്പളവും ഇതുവരെയും വിതരണം ചെയ്യാനായിട്ടില്ല. ഓണം […]

HEAD LINES Latest news National

‘ബുൾഡോസറുകൾ ദേശഭക്തി ഉണർത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ?’; രാജ്യം കരഞ്ഞുകൊണ്ടിരിക്കുമ്പോൾ എങ്ങനെയാണ് സ്വാതന്ത്ര്യം ആഘോഷിക്കുക്കുക : പ്രകാശ് രാജ്

രാജ്യം കത്തിക്കൊണ്ടിരിക്കുമ്പോള്‍ തനിക്ക് സ്വാതന്ത്ര്യദിനം ആഘാഷിക്കാന്‍ കഴിയില്ലെന്ന് നടൻ പ്രകാശ് രാജ്. വീടുകളിൽ മരിച്ചവരുടെ സംസ്‌കാരത്തിനായി പ്രിയപ്പെട്ടവർ കാത്തിരിക്കുമ്പോഴും, കൊള്ളക്കാരുടെ ഘോഷയാത്ര വീടിന്റെ മുറ്റത്തുകൂടി കടന്നുപോകുമ്പോഴും തനിക്ക് ഈ ആഘോഷത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് പ്രകാശ് രാജ് ട്വിറ്ററിൽ കുറിച്ചു. ഓരോ വീടും ശ്മശാനമാകുമ്പോൾ, നിങ്ങൾക്ക് പതാക ഉയർത്താൻ കഴിയുമോ? ബുൾഡോസറുകൾ ദേശഭക്തി ഉണർത്തുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ? ക്ഷമിക്കണം, എന്റെ രാജ്യത്തോടൊപ്പം കരഞ്ഞുകൊണ്ടിരിക്കുമ്പോൾ ഞാൻ എങ്ങനെയാണ് നിങ്ങളോടൊപ്പം ആഘോഷിക്കുക്കുക. ക്ഷമിക്കണം, മരിച്ചു കിടക്കുന്ന ഒരാൾക്ക് മാത്രമേ ഒരു കൊലപാതകിയുടെ […]

HEAD LINES Kerala

‘മാസപ്പടി വിവാദത്തിൽ മറുപടിയില്ല’; അവഗണിച്ച് നേരിടാൻ സിപിഐഎം തീരുമാനം

മുഖ്യമന്ത്രിയുടെ മകൾക്കെതിരായ മാസപ്പടി വിവാദം അവഗണിക്കാൻ സിപിഐഎം തീരുമാനം. വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിക്കേണ്ട എന്നും പാർട്ടിയിൽ ധാരണ. സംസ്ഥാന സമിതിയിലും മുഖ്യമന്ത്രി വിശദീകരണം നൽകിയില്ല. എം വി ഗോവിന്ദനും മാസപ്പടി വിവാദ ചോദ്യത്തിൽ നിന്നും ഒഴിഞ്ഞുമാറി.(cpim decided to ignore veena vijayan controversy) മാസപ്പടിയിൽ അഴിമതിയില്ലെന്ന നിലപാടിലാണ് സിപിഐഎം. കേന്ദ്രകമ്മിറ്റി യോഗങ്ങളുടെ റിപ്പോര്‍ട്ടിംഗിനൊപ്പം രാഷ്ട്രീയ സ്ഥിതിയും സമീപകാല വിവാദങ്ങളും ചര്‍ച്ചയാകുമെന്ന് കരുതിയ സംസ്ഥാന നേതൃയോഗങ്ങൾക്ക് ശേഷമാണ് എം വി ഗോവിന്ദൻ ഇന്ന് മാധ്യമങ്ങളെ കണ്ടത്. എകെജി […]

Kerala

‘സാമ്പത്തിക തട്ടിപ്പിന് ഇരയായ ബ്രിട്ടീഷ് വനിത പ്രതിസന്ധിയിൽ’; വിമാന ടിക്കറ്റും പണവും നല്‍കി സുരേഷ് ഗോപി

കേരളത്തില്‍വച്ച് സാമ്പത്തിക തട്ടിപ്പിന് ഇരയാകുകയും വീസ കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് പ്രതിസന്ധിയിലാകുകയും ചെയ്ത യുകെ വനിതയ്ക്ക് സഹായഹസ്തവുമായി നടന്‍ സുരേഷ് ഗോപി. ഫോര്‍ട്ട് കൊച്ചിയിലെ ഹോം സ്റ്റേയില്‍ താമസിക്കുന്ന ലന്‍ഡന്‍ സ്വദേശിനി സാറ പെനിലോപ് കോയ്ക്കാണ് (75) സുരേഷ് ഗോപി സഹായമെത്തിച്ചത്. ഇന്ത്യയിലെ ടൂറിസ്റ്റ് വിസ പുതുക്കാനായി രാജ്യത്തിന് പുറത്തു പോയി വരാനുള്ള വിമാന ടിക്കറ്റുകളുടെ തുക, വീസ ലംഘിച്ച് രാജ്യത്ത് തുടര്‍ന്നതിനുള്ള പിഴത്തുക, മറ്റു ചിലവുകള്‍ക്കുള്ള തുക എന്നിവയുള്‍പെടെ 60,000 രൂപ സുരേഷ് ഗോപി നല്‍കി. […]

Kerala

പുതുപ്പള്ളിയിൽ മുതിർന്ന നേതാക്കളെത്തും; യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്. വൈകിട്ട് 4 മണിക്ക് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. മറ്റന്നാളാണ് ഇടതുമുന്നണിയുടെ കൺവെൻഷൻ. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഉത്ഘടനം ചെയ്യും. ഇടത് സ്ഥാനാർത്ഥിയായി ജെയ്ക് സി തോമസിന്‍റെ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയനെത്തും. ഇന്നത്തെ യുഡിഎഫ് കൺവെൻഷനിൽ പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ അധ്യക്ഷത വഹിക്കും. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, യുഡിഫ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ്, […]

Kerala Latest news

അന്വേഷണമികവിന് അം​ഗീകാരം: കേരളത്തിലെ 9 പൊലീസുകാർക്ക് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പൊലീസ് മെഡൽ

2023 ലെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് 9 പൊലീസ് ഉദ്യോഗസ്ഥർ മെഡലിന് അർഹരായി.അന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പൊലീസ് മെഡലുകളാണ് പ്രഖ്യാപിച്ചത്. കേരളത്തിൽ നിന്ന് ഒമ്പത് പൊലീസുകാർക്ക് അംഗീകാരം.(Union home ministers police medal for 9 policemen of kerala) എസ് പി മാരായ വൈഭവ് സക്സസേന, ഡി ശിൽപ, ആർ ഇളങ്കോ, അഡീഷണൽ എസ് പി സുൽഫിക്കർ എം.കെ, SI കെ.സാജൻ, ACP പി.രാജ് കുമാർ, ദിനിൽ.ജെ.കെ എന്നിവർക്കും സിഐമാരായ കെ.ആർ […]

National

രാഹുൽ ​ഗാന്ധി ഇന്ന് കേരളത്തിൽ; വൻ സ്വീകരണമൊരുക്കാൻ വയനാട്

എംപി സ്ഥാനം പുനസ്ഥാപിച്ചതിന് ശേഷം രാഹുൽ ഗാന്ധി ആദ്യമായി ഇന്ന് കേരളത്തിലെത്തും. വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ലെ​ത്തു​ന്ന രാ​ഹു​ൽ ഗാ​ന്ധി എം.​പി​ക്ക് ക​ല്‍പ​റ്റ​യി​ല്‍ ഉ​ജ്ജ്വ​ല സ്വീ​ക​ര​ണം ന​ല്‍കും. കെ.​പി.​സി.​സി സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ കാ​ൽ ല​ക്ഷ​ത്തോ​ളം പ്ര​വ​ര്‍ത്ത​ക​ര്‍ അ​ണി​നി​ര​ക്കും. വൈ​കീ​ട്ട് മൂ​ന്ന​ര​ക്ക് പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ന​ട​ക്കു​ന്ന പൗ​ര​സ്വീ​ക​ര​ണ ച​ട​ങ്ങി​ൽ കൈ​ത്താ​ങ്ങ് പ​ദ്ധ​തി പ്ര​കാ​രം നി​ർ​മി​ച്ച വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍ദാ​നം രാ​ഹു​ൽ ഗാ​ന്ധി എം.​പി നി​ര്‍വ​ഹി​ക്കും. സം​ഘ​ട​ന ചു​മ​ത​ല​യു​ള്ള എ.​ഐ.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍, കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് കെ. ​സു​ധാ​ക​ര​ന്‍, […]

Kerala

വീണ വിജയനെതിരെ അന്വേഷണ ഏജൻസി എത്തുമ്പോൾ വി.ഡി സതീശനും കൂട്ടരും സമരവുമായി വരുമോ എന്നാണ് അറിയേണ്ടത്; വി. മുരളീധരൻ

മുഖ്യമന്ത്രിയുടെ മകളെ സംരക്ഷിക്കാനാണ് സിപിഐഎം ശ്രമിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി വി. മുരളീധരൻ. മുഖ്യമന്ത്രിയുടെ മകളെ സംരക്ഷിക്കേണ്ടത് സിപിഐഎമ്മിന്റെ ബാധ്യതയാണോ എന്ന് അദ്ദേഹം ചോദിച്ചു. കോടിയേരിയുടെ മകന്റെ കാര്യത്തിലില്ലാത്ത എന്ത് ബന്ധമാണ് വീണ വിജയന് പാർട്ടിയിമായുള്ളതെന്നും അദ്ദേഹം ചോദിച്ചു. പ്രതിപക്ഷ നേതാവ് മാദ്ധ്യമങ്ങളോട് സംസാരിക്കുന്നത് കേട്ടപ്പോൾ ചിരിക്കണോ കരയണോ എന്ന് തോന്നി. അദ്ദേഹം പറഞ്ഞത് വിഷയം സഭ തള്ളുമെന്നതിനാലാണ് ഉന്നയിക്കാതെ ഇരുന്നതെന്നാണ്. സഭ തള്ളുന്ന എത്ര കാര്യങ്ങൾ പാർലമെന്റിൽ ഉന്നയിക്കുന്നുണ്ട്. വീണ വിജയനെതിരെ അന്വേഷണ ഏജൻസി എത്തുമ്പോൾ വി.ഡി […]

HEAD LINES India Technology

ചന്ദ്രനരികിൽ.. ചന്ദ്രയാൻ 3 രണ്ടം ഘട്ട ഭ്രമണപഥ താഴ്‌ത്തലും വിജയകരം

ചന്ദ്രയാൻ മൂന്ന് പേടകത്തിന്റെ രണ്ടാം ഘട്ട ഭ്രമണപഥം താഴ്‌ത്തൽ പ്രക്രിയയും വിജയകരമെന്നറിയിച്ച് ഐഎസ്ആർഒ. അടുത്ത ഭ്രമണപഥം താഴ്‌ത്തൽ 14-ന് രാവിലെ 11.30-നും 12.30-നും ഇടയിൽ നടക്കും.നിലവിൽ ചന്ദ്രനിൽ നിന്ന് 1,474 കിലോമീറ്റർ അകലെയാണ്. ചന്ദ്രനിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ പേടകം പ്രവേശിച്ചതിന് ശേഷമായിരിക്കും പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡറും തമ്മിൽ വേർപെടുത്തുന്നത്. ഈ മാസം 17-ന് പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് ലാൻഡർ വേർപെടും. 23-ന് വൈകുന്നേരം 5.47-ന് ചന്ദ്രോപരിതലത്തിൽ ലാൻഡറിന് ഇറങ്ങാനാകുമെന്നാണ് പ്രതീക്ഷ. ഞായറാഴ്ച രാത്രി ആദ്യഘട്ട […]