Kerala

സിൽവർ ലൈൻ കല്ലിടൽ ഇന്നും തുടരും; തടയുമെന്ന് സമരസമിതി

ശക്തമായ പ്രതിഷേധങ്ങൾക്കിടെ സിൽവർ ലൈൻ സർവേ നടപടികൾ ഇന്നും തുടരും. കഴിഞ്ഞദിവസം പ്രതിഷേധം രൂക്ഷമായ കോഴിക്കോട് പടിഞ്ഞാറെ കല്ലായി ഭാഗത്ത് നിന്നാവും ഇന്ന് നടപടികൾ തുടങ്ങുക. പ്രദേശവാസികളുടെ പ്രതിഷേധം കണക്കിലെടുത്ത് ഇന്നലെ കല്ലിടൽ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. അതേസമയം സർവേ നടപടി തടയുമെന്ന് സമരസമിതി അറിയിച്ചു. സിൽവർ ലൈൻ ഉദ്യോഗസ്ഥർക്കെതിരെ കൈയ്യേറ്റശ്രമം ഉണ്ടായ പശ്ചാത്തലത്തിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചാകും ഇന്നത്തെ നടപടികൾ. മുൻകൂട്ടി അറിയിപ്പ് നൽകാതെ വീടുകളിൽ അതിരടയാള കല്ലിടുന്നത് അംഗീകരിക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ബിജെപിയുടെ മൂന്ന് ദിവസത്തെ […]

Kerala

സർവേ കല്ല് സ്ഥാപിക്കുന്നത് കേന്ദ്രം തടയണമെന്ന് കെ.മുരളീരൻ; കല്ല് പിഴുതെറിഞ്ഞ പാവങ്ങളെ ജയിലിലേക്ക് അയക്കില്ലെന്ന് വി.ഡി സതീശൻ

സിൽവർ ലൈൻ സർവേ കല്ല് സ്ഥാപിക്കുന്നത് കേന്ദ്രം തടയണമെന്ന് കെ.മുരളീരൻ എംപി. കേരളത്തിൽ നടക്കുന്ന പൊലീസ് അതിക്രമം അംഗീകരിക്കാനികില്ലെന്ന് കെ മുരളീധരൻ പറഞ്ഞു. യുഡിഎഫ് അധികാരത്തിൽ വന്നാൽ സിൽവർലൈൻ ഉദ്യോഗസ്ഥരെ ജയിലിലാക്കുമെന്നും കെ മുരളീധരൻ പറഞ്ഞു. കല്ല് പിഴുതെറിഞ്ഞതിന്റെ പേരിൽ പാവങ്ങളെ ജയിലിലേക്ക് അയക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചു. ജയിലിൽ പോകേണ്ടി വന്നാൽ യുഡിഎഫ് നേതാക്കൾ പോകുമെന്നും ഭീഷണിക്ക് മുമ്പിൽ വഴങ്ങില്ലെന്നും വിഡി സതീശൻ പറഞ്ഞു. അതേസമയം, സിൽവർ ലൈൻ സർവേ കല്ലിടലിനെതിരെ ഇന്നും […]

Kerala

മലപ്പുറം തിരൂരിൽ കെ-റെയിൽ സർവേ കല്ലിടൽ നടപടികൾ ഇന്നും തുടരും

മലപ്പുറം തിരൂരിൽ യന്ത്രതകരാറിനെ തുടർന്ന് നിർത്തിവെച്ച സിൽവർ ലൈൻ സർവ്വേ ലൈനുകൾ സ്ഥാപിക്കുന്ന നടപടികൾ ഇന്ന് പുനരാരംഭിക്കും. കഴിഞ്ഞ ദിവസം പ്രവർത്തി നിർത്തിവച്ച തലക്കാട് വെങ്ങാലൂരിൽ നിന്നാണ് പ്രവർത്തികൾ പുനരാരംഭിക്കുക. തിരൂരിൽ ഉണ്ടായ സംഘർഷ സാധ്യത കണക്കിൽ എടുത്ത് ജനവാസ മേഖലയിൽ കൂടുതൽ പോലീസിനെ വിന്യസിച്ചായിരിക്കും സർവ്വെകല്ലുകൾ സ്ഥാപിക്കുക.ഉച്ചയോടെ ഉദ്യോഗസ്ഥർതിരുന്നാവായയിൽ പ്രവേശിക്കും.സംസ്ഥാനത്ത് അദ്യമായി സിൽവർ ലൈൻ വിരുദ്ധ സമരം ആരംഭിച്ച പ്രദേശമാണ് തിരുന്നാവായ. പഞ്ചായത്തിൽ ആദ്യം സ്ഥലം ഏറ്റെടുക്കേണ്ടത് സൗത്ത് പല്ലാറിലാണ് .ഈ പ്രദേശത്ത് 200 ഓളം […]

Kerala

കാക്കിയെന്നും ഉണ്ടാകില്ല, ഇങ്ങനെയാണെങ്കിൽ മാന്യമായി പോകില്ല; കൊടിക്കുന്നിൽ

പൊലീസിനെതിരെ കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി. കെ-റെയിൽ വിരുദ്ധ സമരം ചെയ്യുന്ന പ്രതിഷേധക്കാരോട് മൃഗീയമായി പെരുമാറുന്നു. സ്ത്രീകളെയും കുട്ടികളെയും ക്രൂരമായി മർദിക്കുന്നു. കിടപ്പാടം നഷ്ടപ്പെടാതിരിക്കാൻ സമരം ചെയ്യുന്നവരെ പിണറായുടെ പൊലീസ് തെരുവിൽ വലിച്ചിഴക്കുകയാണെന്നും കൊടിക്കുന്നിൽ ആരോപിച്ചു. ചങ്ങനാശേരിയിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചങ്ങനാശേരി DYSP കേരളത്തിൽ അറിയപ്പെടുന്ന അഴിമതിക്കാരനാണ്. അഴിമതി കേസിൽ ഒന്നിലധികം തവണ നടപടി നേരിട്ടയാളാണ് ശ്രീകുമാർ. സിപിഐഎമ്മിന് വേണ്ടി എന്ത് വിടുപണി ചെയ്യാനും മടിയില്ലാത്തയാളാണ് DYSP. ഇത് തുടർന്നാൽ […]

Kerala

കെ റെയില്‍ വിശദീകരണം; പ്രതിഷേധിക്കാനെത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പൊലീസ് കസ്റ്റഡിയില്‍

കെ റെയില്‍ വിശദീകരണത്തിന് കോഴിക്കോട് എത്തിയ മുഖ്യന്ത്രി പിണറായി വിജയന് നേരെ പ്രതിഷേധിക്കാന്‍ എത്തിയ യൂത്ത് ലീ​ഗ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ജില്ലാ പ്രസിഡന്‍റ് മിസ്ഹബ് കീഴരിയൂര്‍ അടക്കമുള്ളവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരെ നടക്കാവ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മുഖ്യമന്ത്രി എത്തിയ പരിപാടിയിലെ തിരക്ക് കാരണം റോഡ് ബ്ലോക്കായത് ചോദ്യം ചെയ്ത് ബഹളമുണ്ടാക്കിയയാളെ വെള്ളയിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം കെ. റെയിൽ പ്രതിഷേധത്തിനിടെ പൊലീസ് ഉദ്യോസ്ഥനെ അസഭ്യം പറഞ്ഞതിനും ജോലി തടസ്സപ്പെടുത്തിയതിനും കൊടിക്കുന്നിൽ സുരേഷ് എംപിക്ക് […]

Kerala

സില്‍വര്‍ ലൈന്‍- സാമൂഹികാഘാത പഠനത്തിന് കണ്ണൂരില്‍ തുടക്കം

കണ്ണൂരില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സാമൂഹിക ആഘാത പഠനം തുടങ്ങി. പയ്യന്നൂര്‍ കണ്ടങ്കാളിയിലാണ് സര്‍വേ തുടങ്ങിയത്. പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാണ് വിവര ശേഖരണം. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നത് മൂലമുണ്ടാകുന്ന ആഘാതങ്ങള്‍, ബാധിക്കുന്ന കുടുംബങ്ങള്‍, നഷ്ടം സംഭവിക്കുന്ന വീടുകള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവയുടെ വിവരശേഖരണത്തിനാണ് സാമൂഹിക ആഘാത പഠനം നടത്തുന്നത്. കോട്ടയം ആസ്ഥാനമായുള്ള കേരള വൊളണ്ടിയര്‍ ഹെല്‍ത് സര്‍വീസസ് ആണ് പഠനം നടത്തുന്നത്. പ്രത്യേക ചോദ്യാവലി തയ്യാറാക്കി വൊളണ്ടിയര്‍മാര്‍ വീടുകളിലെത്തും. കണ്ണൂര്‍ ജില്ലയില്‍ മാത്രം കെ റെയില്‍ കടന്നുപോകുന്ന […]

Uncategorized

സിൽവർ ലൈൻ; അതിരടയാള കല്ലുകൾ സ്ഥാപിച്ചത് ഭൂമി ഏറ്റെടുക്കാനല്ല: മറുപടി സത്യവാങ്മൂലം സമർപ്പിച്ച് കെ റെയിൽ

സിൽവർ ലൈൻ പദ്ധതിയിൽ മറുപടി സത്യവാങ് മൂലം സമർപ്പിച്ച് കെ റെയിൽ കമ്പനി. അതിരടയാള കല്ല് സ്ഥാപിക്കാൻ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് മറുപടി സത്യവാങ് മൂലം സമർപ്പിച്ചത്. അതിരടയാള കല്ലുകൾ സ്ഥാപിച്ചത് ഭൂമി ഏറ്റെടുക്കാനല്ലെന്ന് കെ റെയിൽ കമ്പനി വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കുക റെയിൽ വേയിൽ നിന്ന് അന്തിമ അനുമതി ലഭിച്ച ശേഷം മാത്രം. സാമൂഹിക ആഘാത പഠനത്തിന് മുന്നോടിയാണ് കല്ലിടൽ നടപടി. കെ റെയിലെന്ന് എഴുതിയ കല്ലുകൾ സ്ഥാപിച്ചത് പദ്ധതി സ്ഥലം തിരിച്ചറിയാനാണെന്നും കമ്പനി വ്യക്തമാക്കി. […]

Kerala

കെ റെയിൽ വിരുദ്ധ സമരപരിപാടികൾ ആസൂത്രണം ചെയ്യാൻ കോൺഗ്രസിന്റെ സംയുക്ത കൺവൻഷൻ ഇന്ന്

കെ റെയിൽ വിരുദ്ധ സമരം ശക്തിപ്പെടുത്തുന്നതിനും സമരപരിപാടികൾ ആസൂത്രണം ചെയ്യുന്നതുമായി നാല് ജില്ലകളിലെ ഡിസിസി പ്രസിഡന്റുമാർ വരെയുള്ള ഭാരവാഹികളുടെ സംയുക്ത കൺവൻഷൻ ഇന്ന് കൊച്ചിയിൽ നടക്കും. ( congress strengthens k rail protest ) വൈകിട്ട് 4 മണിക്ക് ടൗൺ ഹാളിൽ നടക്കുന്ന കൺവൻഷൻ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്യും. എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിലെ മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാർ, ഡിസിസി പ്രസിഡന്റുമാർ, കെപിസിസി ഭാരവാഹികൾ, മുതിർന്ന നേതാക്കൾ, ജില്ലകളിലെ പോഷക […]

Kerala

അറ്റകുറ്റപണിക്ക് മാത്രം 542 കോടി; ശമ്പളം നൽകാൻ 271 കോടി; കെ റെയിൽ പദ്ധതി രേഖ പുറത്ത്

കെ റെയിൽ പദ്ധതിയുടെ വിശദമായ പദ്ധതി രേഖയും പാരിസ്ഥിതിക ആഘാത പഠന റിപ്പോർട്ടും പുറത്ത്. അറ്റകുറ്റപണിക്ക് മാത്രം 542 കോടി ചെലവാകുമെന്ന് 238 പേജുള്ള റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പദ്ധതി കേരളത്തിന്റെ സമഗ്ര വികസനത്തിന് ഉതകുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു. പദ്ധതി രേഖയുടെ വിശദാംശങ്ങൾ ലഭിച്ചു. ( k rail project details ) കെ റെയിൽ പദ്ധതിയുടെ നടത്തിപ്പിനും പരിപാലനത്തിനുമായി കോടികൾ ചെലവാകുമെന്നാണ് പദ്ധതി രേഖയിൽ പറയുന്നത്. ആദ്യ പത്ത് വർഷം അറ്റകുറ്റപണിക്ക് മാത്രം 542 കോടി വീതവും […]

Kerala

കെ റെയിൽ എന്ന് രേഖപ്പെടുത്തിയ അതിരടയാള കല്ലിടൽ തടഞ്ഞ് ഹൈക്കോടതി

കെ റെയിൽ പദ്ധതിയ്‌ക്കെതിരായ ഹർജിയിൽ ഹൈക്കോടതി ഇടപെടൽ. കെ.റെയിൽ എന്ന് രേഖപ്പെടുത്തിയ അതിരടയാള കല്ലിടൽ കോടതി തടഞ്ഞു. സർവ്വേ ആൻഡ് ബൗണ്ടറീസ് ആക്ട് പ്രകാരമുള്ള സർവ്വേ നടപടികൾ ആകാമെന്ന് കോടതി പറഞ്ഞു. സാധാരണ സർവ്വേ കല്ലുകൾ സ്ഥാപിക്കുന്നതിനും തടസ്സമില്ല. ( highcourt against K Rail ) കോട്ടയം സ്വദേശികൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. പദ്ധതി കടന്നു പോകുന്ന സ്ഥലത്തിന്റെ ഉടമസ്ഥരാണ് ഹർജിക്കാർ. ഭൂമി ഏറ്റെടുക്കാതെ കെറെയിൽ എന്ന പേര് ഉപയോഗിക്കാനാകില്ലെന്നാണ് ഹൈക്കോടതി നിർദേശം. 60 […]