India Kerala

പശ്ചിമഘട്ടത്തിലെ മാവോയിസ്റ്റ് ആക്രമണം; സൂത്രധാരന്‍ തെലങ്കാന സ്വദേശി

പശ്ചിമഘട്ടത്തിലെ മാവോയിസ്റ്റ് ആക്രമണങ്ങളുടെ സൂത്രധാരന്‍ തെലങ്കാന സ്വദേശിയെന്ന് കണ്ടെത്തൽ. നല്‍ഗൊണ്ട സ്വദേശിയായ ഹനുമന്തു എന്ന ഗണേഷ് ഉയ്കെയാണ് സൂത്രധാരനെന്ന് രഹസ്യാന്വേഷണ വിഭാഗം. 2013ല്‍ ച്ഛത്തിസ്ഗഡ് സുഖ്മയില്‍ കോൺഗ്രസ് നേതാവ് വി.സി ശുക്ലയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് ഹനുമന്തു. ഇയാള്‍ സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റിയംഗമാണ്. ദണ്ഡകാരണ്യ സോണല്‍കമ്മിറ്റിയുടെ ഭാഗമായാണ് നേരത്തെ പ്രവര്‍ത്തിച്ചിരുന്നത്. കേന്ദ്ര കമ്മിറ്റിയംഗമായിരുന്ന സഞ്ജയ് ദീപക് റാവു തെലങ്കാനയില്‍ അറസ്റ്റിലായ ശേഷമാണ് ഇയാള്‍ പശ്ചിമഘട്ടത്തിലെത്തിയത്. പശ്ചിമഘട്ട സ്പെഷ്യല്‍ സോണല്‍ കമ്മിറ്റിയുടെ ചുമതലയേറ്റ ഇയാള്‍ പലതവണ കേരളത്തിലെത്തിയാതായും […]

India Kerala

കണ്ടല ബാങ്കിൽ ഇഡി റെയ്ഡ് പൂർത്തിയായി

തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിലെ ക്രമക്കേടുകൾ കണ്ടെത്താൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ മാരത്തൺ പരിശോധന പൂർത്തിയായി. ബുധനാഴ്ച രാവിലെ ആറിന് തുടങ്ങിയ പരിശോധന 44 മണിക്കൂർ പിന്നിട്ട് ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അവസാനിച്ചത്. ക്രമക്കേടുമായി ബന്ധപ്പെട്ട നിരവധി രേഖകൾ ഇഡി പിടിച്ചെടുത്തു. ഏതാനും കമ്പ്യൂട്ടറുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭാസുരാങ്കൻ പ്രസിഡന്റായിരുന്ന രണ്ട് പതിറ്റാണ്ടോളം കാലത്തെ ഇടപാടുകളാണ് പരിശോധിക്കുന്നത്. പഴയ രേഖകൾ നശിപ്പിച്ച് പകരം പുതിയ രേഖകൾ വ്യാജമായി ചമച്ചതായും ആരോപണമുണ്ട്. ചട്ടവിരുദ്ധമായി നൽകിയ വായ്പകളുടെ രേഖകളാണ് നശിപ്പിച്ചുതെന്നാണ് സൂചന. […]

India Kerala Mollywood Movies

നടി ഹരിത ജി നായര്‍ വിവാഹിതയായി; വരന്‍ ദൃശ്യം-2 എഡിറ്റര്‍ വിനായക്

സിനിമ സീരിയൽ താരം ഹരിത ജി.നായർ വിവാഹിതയായി. ദൃശ്യം 2, ട്വൽത് മാൻ തുടങ്ങിയ സിനിമകളുടെ എഡിറ്ററായ വിനായക് ആണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. ദൃശ്യം 2, 12 ത്ത് മാന്‍ റാം തുടങ്ങിയ സിനിമകളുടെ എഡിറ്റര്‍ ആണ് വിനായക്. ബേസില്‍ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നുണക്കുഴിയാണ് വിനായക് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന പുതിയ ചിത്രം. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമായിരുന്നു വിവാഹത്തിന് ക്ഷണം. കഴിഞ്ഞ വര്‍ഷം ജൂണ്‍ […]

India Kerala World

‘ബാഴ്സിലോണയിലെ എക്‌സ്‌പോ പുതിയകാലത്തിന് അനുസൃതമായി നഗരവികസനം ആസൂത്രണം ചെയ്യാൻ ഗുണകരമാകും’; ആര്യാ രാജേന്ദ്രൻ

ബാഴ്സിലോണയിൽ നടക്കുന്ന സ്മാർട്ട് സിറ്റി എക്‌സ്‌പോ വേൾഡ് കോൺഗ്രസിൽ കേരളത്തിലെ പ്രതിനിധിയായി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. നഗരവികസനത്തെ കുറിച്ചുള്ള ചർച്ചകളും എക്‌സ്‌പോയുമാണ് നടക്കുന്നത്. അതിവേഗം നഗരവല്ക്കരണം നടന്നുകൊണ്ടിരിക്കുന്ന സംസ്ഥാനമാണ് കേരളമെന്നും ആര്യാ രാജേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരം നഗരത്തിൽ ഫലപ്രദമായ രീതിയിൽ വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കുവാനും പുതിയകാലത്തിന് അനുസൃതമായി നഗരവികസനം ആസൂത്രണം ചെയ്യാനും ഇവിടത്തെ ചർച്ചകളും എക്‌സ്‌പോയും ഗുണകരമാകും എന്നാണ് കാണുന്നതെന്നും ആര്യാ രാജേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. ആര്യാ രാജേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചത് ബാഴ്സിലോണയിൽ നടക്കുന്ന സ്മാർട്ട് […]

India Kerala

കൈക്കൂലി ചോദിച്ചത് പരാതിപ്പെട്ടതിലുള്ള വൈരാഗ്യം; അതിജീവിതയുടെ വിവരങ്ങള്‍ പുറത്തുവിട്ട് തഹസില്‍ദാറുടെ പ്രതികാരം

ആലപ്പുഴയില്‍ പീഡനത്തിനിരയായ അതിജീവിതയുടെ വിവരങ്ങള്‍ പുറത്തുവിട്ട് തഹസില്‍ദാര്‍. വൈക്കം തഹസില്‍ദാര്‍ക്കെതിരെ കുട്ടിയുടെ കുടുംബം പരാതി നല്‍കി. പീഡനത്തിനിരയായ കുട്ടിയുടെ കുടുംബത്തിനോടുള്ള വ്യക്തിവൈരാഗ്യത്തിന്റെ അടിസ്ഥാനത്തിലാണ് അതിജീവിതയുടെ വിവരങ്ങള്‍ പുറത്തുവിട്ടതെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. കുട്ടിയുടെ മാതാപിതാക്കള്‍ ഇതരമതസ്ഥരാണ്. മാസങ്ങള്‍ക്ക് മുമ്പ് ജാതി സര്‍ട്ടിഫിക്കറ്റിന് വേണ്ടി കുട്ടിയുടെ കുടുംബം തഹസില്‍ദാറെ സമീപിച്ചിരുന്നു. അന്ന് ഇയാള്‍ സര്‍ട്ടിഫിക്കറ്റിന് വേണ്ടി കൈക്കൂലി ആവശ്യപ്പെട്ടു. ഇതിനെതിരെ കുടുംബം വിജിലന്‍സിന് പരാതി നല്‍കുകയും വിജിലൻസ് തഹസില്‍ദാറുടെ ഓഫീസില്‍ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമാണ് തഹസില്‍ദാര്‍ നടത്തുന്നതെന്നാണ് […]

India National

ഡബിൾ ഡെക്കർ ബസിന് തീപിടിച്ച് 2 മരണം, 29 പേർക്ക് പരിക്ക്

ഓടിക്കൊണ്ടിരിക്കെ ബസിനു തീപിടിച്ച് രണ്ടു പേർ മരിച്ചു. ഡൽഹി-ഗുരുഗ്രാം എക്‌സ്പ്രസ് വേയിലാണ് സംഭവം. യാത്രക്കാരുമായി പോവുകയായിരുന്ന ഡബിൾ ഡെക്കർ സ്ലീപ്പർ ബസിനാണ് തീപിടിച്ചത്. അപകടത്തിൽ 29 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച രാത്രി രാത്രി എട്ടരയോടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. ഡൽഹിയെയും ജയ്പൂരിനെയും ബന്ധിപ്പിക്കുന്ന പ്രധാന എക്‌സ്പ്രസ് വേയിൽ ജാർസ മേൽപ്പാലത്തിന് സമീപമാണ് അപകടമുണ്ടായത്. മൂന്ന് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീയണച്ചു. പരിക്കേറ്റവരെ ഗുരുഗ്രാമിലെ സെക്ടർ 10ലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവർക്കെല്ലാം 30 മുതൽ 50 ശതമാനം […]

India National

തൊണ്ടി മുതലായ 60 കുപ്പി മദ്യം കാണാനില്ല; എലി കുടിച്ചെന്ന് പൊലീസ് കോടതിയിൽ

മധ്യപ്രദേശിൽ തൊണ്ടി മുതലായ മദ്യം എലി നശിപ്പിച്ചതായി പൊലീസിന്റെ അവകാശവാദം. മധ്യപ്രദേശിലെ ചിന്ദ്വാരയിലാണ് സംഭവം. കേസില്‍ തെളിവായി സൂക്ഷിച്ചിരുന്ന 60 കുപ്പി മദ്യം കാണാതെയായതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് 60 കുപ്പി മദ്യവും എലികൾ കുടിച്ചു തീർത്തുവെന്ന് പൊലീസ് മറുപടി നല്‍കിയത്. മദ്യം കുടിച്ചുവെന്ന് സംശയിക്കുന്ന എലികളിലൊന്നിനെ പൊലീസ് അറസ്റ്റ് ചെയ്തതായും അവകാശപ്പെട്ടു. 180 മില്ലിയുടെ 60 ബോട്ടിലുകൾ നശിപ്പിക്കപ്പെട്ടതായാണ് റിപ്പോർട്ട് വിശദമാക്കുന്നത്. പ്ലാസ്റ്റിക് ബോട്ടിലുകൾ എലികൾ കടിച്ച് നശിപ്പിച്ചതായാണ് പൊലീസ് അവകാശപ്പെടുന്നത്. ഇത് മൂലം തൊണ്ടിമുതലായ മദ്യം […]

Crime News India Kerala Latest news

ഇടുക്കിയില്‍ ഭാര്യാപിതാവിനെ മരുമകന്‍ വെട്ടികൊന്നു, ഭാര്യക്കും വെട്ടേറ്റു

ഇടുക്കി നെടുങ്കണ്ടത്ത് ഭാര്യാ പിതാവിനെ മരുമകൻ വെട്ടിക്കൊലപ്പെടുത്തി. പുതുപ്പറമ്പിൽ ടോമിയാണ് കൊല്ലപ്പെട്ടത്. മരുമകൻ ജോബിൻ തോമസ് പൊലീസ് കസ്റ്റഡിയിലാണ്. ജോബിന്റെ ഭാര്യ ടിന്റുവിനും വെട്ടേറ്റു. ടിന്റു ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വെട്ടേറ്റ് ടിന്‍റുവിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ബംഗളൂരുവില്‍ കച്ചവടം ചെയ്തുവരുകയായിരുന്നു ജോബിന്‍. ഏറെ നാളായി ഭാര്യ ടിന്‍റുവുമായി ജോബിന്‍ തര്‍ക്കത്തിലായിരുന്നു. ഇരുവരും അകന്നുകഴിയുകയായിരുന്നു. ഇന്നലെ അര്‍ധരാത്രിക്കുശേഷമാണ് നെടുംകണ്ടം കൗന്തിയിലെ ടോമിയുടെ വീട്ടിലെത്തി ജോബിന്‍ ആക്രമണം നടത്തിയത്. കൊലപാതക കാരണം കുടുംബവഴക്കെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ കേസെടുത്ത […]

India Kerala Latest news

കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മൃതദേഹം മാറി നൽകി; മാറിനൽകിയ മൃതദേഹം ദഹിപ്പിച്ചു

കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മൃതദേഹം മാറി നൽകി. കാഞ്ഞിരപ്പള്ളി സ്വദേശിനി ശോശാമ്മ (86) യുടെ മൃതദേഹത്തിനു പകരമാണ് ബന്ധുക്കൾക്ക് മറ്റൊരു മൃതദേഹം നൽകിയത്. ചോദ്യം ചെയ്തപ്പോൾ ശോശാമ്മയുടെ മൃതദേഹം ആളുമാറി ദഹിപ്പിച്ചെന്ന് ആശുപത്രി വിശദീകരിച്ചു. കാഞ്ഞിരപ്പള്ളി മേരി ക്വിൻസ് ആശുപത്രിക്കെതിരെയാണ് പരാതി. സംഭവത്തിൽ ആശുപത്രിയിൽ ബന്ധുക്കളുടെ പ്രതിഷേധിക്കുകയാണ്.

India Kerala

തൃക്കാക്കര നഗരസഭയിലെ രാത്രി നിയന്ത്രണങ്ങൾ ഉടൻ നടപ്പാക്കില്ല

തൃക്കാക്കര നഗരസഭയിലെ രാത്രി നിയന്ത്രണങ്ങൾ ഉടൻ നടപ്പാക്കില്ല. ഇന്ന് ചേരുന്ന കൗൺസിൽ യോഗത്തിൽ തീരുമാനം എടുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും വിഷയം അജണ്ടയിൽ ഉൾപ്പെടുത്തിയില്ല. ഹോട്ടലുടമകളും, ടെക്കികളും പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ലഹരി കച്ചവടവും ലഹരി ഉപയോഗിക്കുന്നവരുടെ ശല്യവും കാരണമാണ് തൃക്കാക്കര നഗരസഭ പരിധിയിൽ 11 മണിക്ക് ശേഷം വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുക എന്ന തീരുമാനത്തിലെത്തിയത്. അടുത്ത ആറുമാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ കടകൾ പൂർണ്ണമായും അടച്ചിടുക. ഇന്ന് ചേരുന്ന കൗൺസിൽ യോഗത്തിൽ തീരുമാനം അന്തിമമാകുമെന്നും, തീരുമാനം അന്തിമമായി നടപ്പാക്കുമെന്നുമാണ് നഗരസഭ അധ്യക്ഷ […]