India National

ലോകത്ത് കോവിഡ് മരണം രണ്ടര ലക്ഷത്തിലേക്ക്

രോഗബാധിതര്‍ 35,60,000 കടന്നു, അമേരിക്കയില്‍ മാത്രം 68,500 ലധികം മരണം റിപ്പോര്‍ട്ട് ചെയ്തു ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടര ലക്ഷത്തോട് അടുക്കുകയാണ്. രോഗബാധിതര്‍ 35,60,000 കടന്നു. അമേരിക്കയില്‍ 68,500 ലധികം മരണം റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയില്‍ ഇന്നലെ മാത്രം കോവിഡ് ബാധിച്ച് 1000ലധികം പേര്‍ മരിച്ചു. 20,000ലധികം പുതിയ കോവിഡ് കോസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രാജ്യത്ത് ലോക്ഡാണില്‍ ഇളവ് നല്‍കിയത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. യൂറോപ്പില്‍ ഇറ്റലിയിലും ബ്രിട്ടണിലും ആകെ മരണം 28,000 കടന്നു. ലാറ്റിനമേരിക്കയില്‍ […]

India National

കോവിഡ് ആശങ്കയില്‍ വന്‍ നഗരങ്ങള്‍; മരണങ്ങളില്‍ 72 ശതമാനവും 20 ജില്ലകളില്‍ നിന്ന്

മുംബൈ, ഡല്‍ഹി, ചെന്നൈ, അഹ്മദാബാദ്, കൊല്‍ക്കത്ത, പൂനെ എന്നീ വന്‍ നഗരങ്ങളിലാണ് കോവിഡ് വ്യാപനവും മരണനിരക്കും കൂടുതലായി തന്നെ നില്‍ക്കുന്നത്… രാജ്യത്തെ കോവിഡ് മരണങ്ങളില്‍ 72 ശതമാനവും 20 ജില്ലകളില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട്. കോവിഡ് 19 രോഗം സ്ഥിരീകരിക്കുന്നതില്‍ 68 ശതമാനവും 20 ജില്ലകളില്‍ നിന്നാണെന്നും സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ യോഗത്തിനിടെ കാബിനറ്റ് സെക്രട്ടറി അറിയിച്ചു. രാജ്യത്തെ വന്‍ നഗരങ്ങളായ മുംബൈ, ഡല്‍ഹി, ചെന്നൈ, അഹ്മദാബാദ്, പൂനെ എന്നിവ ഇക്കൂട്ടത്തിലുണ്ടെന്നത് ജാഗ്രത വര്‍ധിപ്പിക്കുന്നു. 2011ലെ സെന്‍സസ് അനുസരിച്ച് […]

India National

നീതി അതിന്റെ ദൗത്യം നിര്‍വ്വഹിച്ചു’;

ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊലയില്‍ നീതി അതിന്റെ ദൗത്യം നിര്‍വ്വഹിച്ചെന്ന് സൈബറാബാദ് പൊലീസ് ചീഫ് വി.സി സജ്ജനാര്‍ മാധ്യമങ്ങളോട് പറഞ്ഞു. കുറ്റാരോപിതരായ പ്രതികള്‍ പൊലീസിന്റെ കൈയ്യില്‍ നിന്നും തോക്ക് തട്ടിപറിച്ച് ഓടിയപ്പോള്‍ വെടിവെക്കുകയായിരുന്നു എന്നാണ് പൊലീസ് ചീഫ് വി.സി സജ്ജനാര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ വിശദീകരണം. കുറ്റാരോപിതരായ പ്രതികള്‍ ഞങ്ങളെ കല്ലും കൂര്‍ത്ത വസ്തുക്കളും ഉപയോഗിച്ച് എടുത്ത് അടിക്കാന്‍ തുടങ്ങിയപ്പോള്‍ തിരിച്ച് വെടിയുതിര്‍ക്കേണ്ടി വന്നു’; പൊലീസ് ചീഫ് സജ്ജനാര്‍ പറഞ്ഞു. ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ […]

India National

ബാബരി ദിനം ഇന്ന്; രാജ്യം കനത്ത സുരക്ഷയില്‍

അയോധ്യാ കേസിലെ അന്തിമവിധിക്കു ശേഷം രാജ്യത്ത് ഇന്ന് ആദ്യത്തെ ബാബരി മസ്ജിദ് ദിനം. ഉടമസ്ഥാവകാശ കേസില്‍ ജയിച്ച ഹിന്ദുത്വ സംഘടനകള്‍ ഡിസംബര്‍ 6ന് വിജയാഹ്ളാദ ദിവസമായി ആചരിക്കുമ്പോള്‍ കോടതി ശരിവെച്ച നിലപാടുകളെ ചൊല്ലി മതേതരവിശ്വാസികളും മുസ്‌ലിം സംഘടനകകളും ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകടനങ്ങള്‍ നടത്തുന്നുണ്ട്. ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ വ്യത്യസ്ത സംഘടനകള്‍ മണ്ഡി ഹൗസിലേക്ക് മാര്‍ച്ച് നടത്തും. മുനയൊടിഞ്ഞ രാമക്ഷേത്രവാദവുമായാണ് ഇത്തവണ ഹിന്ദുത്വ സംഘടനകളുടെ വിജയാഹ്‌ളാദം. സുപ്രീം കോടതിയില്‍ നിന്ന് […]