Health India

മഹാരാഷ്ട്രയില്‍ പൊലീസുകാര്‍ക്കിടയില്‍ കോവിഡ് പടര്‍ന്ന് പിടിക്കുന്നു; 714 പേര്‍ക്ക് രോഗബാധ

മഹാരാഷ്ട്രയില്‍ പൊലീസുകാര്‍ക്കിടയിലും കോവിഡ് വ്യാപനം കൂടുന്നു. ഇതുവരെയുള്ള കണക്കുപ്രകാരം 714 പൊലീസുകാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിക്കുന്നത് മഹാരാഷ്ട്രയില്‍ പൊലീസുകാര്‍ക്കിടയിലും കോവിഡ് വ്യാപനം കൂടുന്നു. ഇതുവരെയുള്ള കണക്കുപ്രകാരം 714 പൊലീസുകാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിക്കുന്നത്. ഇവരില്‍ 648 പേര്‍ ചികിത്സയില്‍ കഴിയുകയാണ്. 61 പേര്‍ രോഗമുക്തരായിട്ടുണ്ട്. സംസ്ഥാനത്തെ അഞ്ചു പൊലീസ് ഉദ്യോഗസ്ഥര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെടുകയും ചെയ്തിരുന്നു. ലോക്ക് ഡൗണ്‍ കാലയളവില്‍ 194ഓളം പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്രമണമുണ്ടായതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി 689 പേരുടെ […]

Kerala

വാളയാര്‍ ചെക്പോസ്റ്റില്‍ പാസ് ലഭിക്കാതെ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

നോര്‍ക്ക റൂട്സിൽ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ച് പാസ് ലഭിക്കാത്തവരെ തമിഴ്നാട് അതിര്‍ത്തിയിൽ തടഞ്ഞ് വെച്ചിരിക്കുകയാണ്. വാളയാര്‍ ചെക്പോസ്റ്റിൽ പാസ് ലഭിക്കാത്ത നിരവധി പേരാണ് കുടുങ്ങി കിടക്കുന്നത്. നോര്‍ക്ക റൂട്സിൽ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ച് പാസ് ലഭിക്കാത്തവരെ തമിഴ്നാട് അതിര്‍ത്തിയിൽ തടഞ്ഞ് വെച്ചിരിക്കുകയാണ്. പാസ് ഇല്ലാത്തവരെ കടത്തിവിടേണ്ട എന്നാണ് സര്‍ക്കാരിന്റെ തീരുമാനം.

Kerala

വിദേശത്തുനിന്ന് എത്തിയ 2 പേർക്ക് കോവിഡ്; കോഴിക്കോടും കൊച്ചിയിലും ചികിത്സയിൽ

ഒരാൾ കോഴിക്കോടും മറ്റേയാൾ കൊച്ചിയിലും ചികിത്സയിലാണെന്ന് കേരളത്തില്‍ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടു പേരും വിദേശത്തുനിന്നു കഴിഞ്ഞ ദിവസം വിമാനത്തിൽ എത്തിയവരാണ്. ഒരാൾ‌ കോഴിക്കോട്ടും മറ്റൊരാൾ കൊച്ചിയിലും ചികിത്സയിലാണ്. ഏഴാം തീയതി ദുബായിൽനിന്ന് കോഴിക്കോട്ടെത്തിയ വിമാനത്തിലും അബുദാബിയിൽനിന്ന് കൊച്ചിയിലെത്തിയ വിമാനത്തിലും യാത്ര ചെയ്തവർ‌ക്കാണു രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ഇടുക്കിയിൽ ചികിൽസയിലായിരുന്ന ആളുടെ പരിശോധന ഫലം നെഗറ്റീവ് ആയി. ഇതുവരെ 505 പേർക്കാണ് രോഗം വന്നത്. ഇപ്പോൾ 17 പേർ ചികിത്സയിലുണ്ട്. 23,930 പേർ നിരീക്ഷണത്തിലുണ്ട്. […]

India Kerala National

റെഡ്സോണില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ ക്വാറന്‍റൈനില്‍ പോയില്ല

4 പേര്‍ മാത്രമാണ് ക്വാറന്റൈനില്‍ പോയത്. തമിഴ്‌നാട്ടിലെ റെഡ്‌സോണ്‍ ജില്ലയില്‍ നിന്ന് കോട്ടയത്തെത്തിയ വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ ക്വാറന്‍റൈനില്‍ പോയില്ലെന്ന് ജില്ലാഭരണകൂടം. റെഡ്‌സോണായ തിരുവള്ളൂരില്‍ നിന്നാണ് വിദ്യാര്‍ഥികള്‍ നാട്ടിലെത്തിയത്. 34 വിദ്യാര്‍ഥികളാണ് തമിഴ്നാട്ടില്‍ നിന്നും കോട്ടയത്ത് തിരികെയത്തിയത്. എന്നാല്‍ 4 പേര്‍ മാത്രമാണ് ക്വാറന്റൈനില്‍ പോയതെന്നാണ് വിവരം. ബാക്കി 28 പേരെ കണ്ടെത്താന്‍ പൊലീസിന്റെ സഹായം തേടിയിരിക്കുകയാണ് ജില്ലാ ഭരണകൂടം. റെഡ്‌സോണില്‍ നിന്നുവരുന്നവര്‍ സര്‍ക്കാരിന്‍റെ ക്വാറന്‍റൈനില്‍ കഴിയണമെന്നാണ് നിര്‍ദേശം. എന്നാല്‍ ഈ വിദ്യാര്‍ഥികള്‍ ജില്ലാഭരണകൂടത്തെ വിവരമറിയിച്ചില്ലെന്നാണ് മനസ്സിലാവുന്നത്. എന്തായാലും […]

India National

ഗുജറാത്തില്‍ കോവിഡ് വ്യാപിക്കുന്നു; എയിംസിലെ വിദഗ്ധ സംഘം അഹമ്മദാബാദിലേക്ക് തിരിച്ചു

ഗുജറാത്തില്‍ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ എയിംസില്‍ നിന്നുള്ള വിദഗ്ധ സംഘം അഹമ്മദാബാദിലേക്ക് പോകുന്നു. എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയയും സംഘത്തിലുണ്ട്. രാജ്യത്ത് അതിവേഗത്തില്‍ കോവിഡ് വ്യാപിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്. ഗുജറാത്തിലെ ഏഴായിരത്തോളം കേസുകളില്‍ അയ്യായിരത്തോളം കേസുകള്‍ അഹമ്മദാബാദിലാണ് സ്ഥിരീകരിച്ചത്. ഇത് സര്‍ക്കാരിന്‍റെ പിടിപ്പുകേടാണെന്ന് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു. ബി.ജെ.പിയില്‍ നിന്നുതന്നെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. ഇതോടെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രതിസന്ധിയിലായി. ഈ സാഹചര്യത്തിലാണ് വിദഗ്ധ സംഘത്തെ അഹമ്മദാബാദിലേക്ക് അയച്ചിരിക്കുന്നത്. ഗുജറാത്തിലെ പ്രാഥമിക ആരോഗ്യ സംവിധാനം […]

India National

രാജ്യത്ത് കോവിഡ് മരണം 1886 ആയി

3390 പേർക്ക് കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 103 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 1886 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. 3390 പേർക്ക് കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം ഇരുപതിനായിരത്തോടടുക്കുകയാണ്. രോഗബാധിതരുടെ എണ്ണം ക്രമാതീതമായി കൂടുന്ന സാഹചര്യത്തിൽ കോവിഡ് സമൂഹവ്യാപനത്തിലെത്തിയോ എന്നറിയാന്‍ ഐസിഎംആർ പഠനം നടത്തും. രാജ്യത്തെ രോഗമുക്തി നിരക്ക് 29.36 ആയി. ആകെ 16540 പേർക്ക് രോഗം ഭേദമായി. 37916 […]

International World

ലോകത്ത് കോവിഡ് ബാധിതര്‍ 40 ലക്ഷം കടന്നു; ഭീതിയൊഴിയാതെ അമേരിക്ക

ലോകത്ത് കോവിഡ് ബാധിതര്‍ 40 ലക്ഷം ടന്നു. മരണം 2,76,000 ത്തോടടുക്കുന്നു. ബ്രിട്ടണിലും അമേരിക്കയിലും സ്ഥിതി അതിസങ്കീര്‍ണമായി തുടരുകയാണ്. അതേസമയം അമേരിക്കയില്‍ തൊഴിലില്ലായ്മ നിരക്കില്‍ 14.7 ശതമാനത്തിന്‍റെ വര്‍ധനവ് രേഖപ്പെടുത്തി. അമേരിക്ക, ബ്രിട്ടന്‍, റഷ്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ രോഗവ്യാപനതോതും മരണവും ദിനംപ്രതി വര്‍ധിക്കുകയാണ്. അമേരിക്കയില്‍ 24 മണിക്കൂറിനുള്ളില്‍ 1575 പേര്‍ മരിച്ചു. ഇരുപത്തി അയ്യായിരത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് മരണം 78,000 കടന്നു. രോഗബാധിതരുടെ എണ്ണത്തിൽ റഷ്യ ജർമ്മനിയെയും ഫ്രാൻസിനെയും മറികടന്നു. ഇതോടെ […]

Kerala

ഇന്നലെ നാടണഞ്ഞത് 334 പ്രവാസികള്‍; നാല് പേരെ ആശുപത്രിയിലേക്ക് മാറ്റി

റിയാദ്, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്ന് 334 പേരാണ് നാടണഞ്ഞത്. റിയാദില്‍ നിന്നുള്ള വിമാനത്തില്‍ കരിപ്പൂരിലിറങ്ങിയ യാത്രക്കാരില്‍ കോവിഡ് ലക്ഷണങ്ങളുള്ള രണ്ട് പേരെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു ഇന്നലെ പ്രവാസികളുമായി രണ്ട് വിമാനങ്ങളാണ് കേരളത്തിലെത്തിയത്. റിയാദ്, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്ന് 334 പേരാണ് നാടണഞ്ഞത്. റിയാദില്‍ നിന്നുള്ള വിമാനത്തില്‍ കരിപ്പൂരിലിറങ്ങിയ യാത്രക്കാരില്‍ കോവിഡ് ലക്ഷണങ്ങളുള്ള രണ്ട് പേരെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കരിപ്പൂരിലെത്തിയ നാല് യാത്രക്കാരെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കോവിഡ് രോഗലക്ഷണമുള്ള രണ്ട് പേരെ മഞ്ചേരി […]

International

കോവിഡിനെതിരായ വാക്‌സിന്‍ കണ്ടെത്തിയെന്ന് ഇറ്റാലിയന്‍ ഗവേഷണസ്ഥാപനം

അതേസമയം, വാക്‌സിന്‍ കണ്ടെത്തിയെന്ന ഇറ്റാലിയന്‍ കമ്പനിയുടെ അവകാശവാദത്തെ ഭാഗീകമായി മാത്രമേ ഇന്ത്യയിലെ വിദഗ്ധര്‍ അംഗീകരിക്കുന്നുള്ളൂ… കഴിഞ്ഞ ദിവസമാണ് ഇസ്രയേലില്‍ നിന്നും കോവിഡിനെതിരായ ആന്റിബോഡികള്‍ നിര്‍മ്മിക്കുന്നതില്‍ നിര്‍ണ്ണായക മുന്നേറ്റമുണ്ടായെന്ന അവകാശവാദം വരുന്നത്. ഇപ്പോഴിതാ കോവിഡിനെതിരായ വാക്‌സിന്‍ എലികളില്‍ വിജയിച്ചെന്ന് അറിയിച്ചുകൊണ്ട് ഇറ്റാലിയന്‍ കമ്പനി രംഗത്തെത്തിയിരിക്കുന്നു. മനുഷ്യരിലും ഈ വാക്‌സിന്‍ കോവിഡിനെതിരായ ആന്റിബോഡികള്‍ നിര്‍മ്മിക്കുന്നതില്‍ ഫലപ്രദമായേക്കുമെന്നാണ് ടാകിസ് എന്ന കമ്പനിയുടെ ഗവേഷകരുടെ അവകാശവാദം. റോമിലെ ആശുപത്രിയില്‍ നടത്തിയ ഗവേഷണത്തിലാണ് എലികളില്‍ വിജയകരമായി കോവിഡ് വാക്‌സിന്‍ പരീക്ഷിച്ചത്. എലികളില്‍ കുത്തിവെച്ച വാക്‌സിന്‍ […]

International

കോവിഡിനെതിരായ നിര്‍ണ്ണായക പഠനത്തിലായിരുന്ന ചൈനീസ് ഗവേഷകന്‍ അമേരിക്കയില്‍ വെടിയേറ്റ് മരിച്ചു

ലിയുവിന്റെ കാറില്‍ ഹോഗു(46) എന്നയാളെയും വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്… കൊറോണ വൈറസിനെതിരായ നിര്‍ണ്ണായക പഠനത്തിലായിരുന്ന യുവ ചൈനീസ് ഗവേഷകന്‍ അമേരിക്കയില്‍ വെടിയേറ്റു മരിച്ചു. പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാലയിലെ റിസര്‍ച്ച് അസിസ്റ്റന്റ് പ്രൊഫസറായ ബിങ് ലിയു(37)വിനെയാണ് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ലിയുവിന്റെ കാറില്‍ ഹോഗു(46) എന്നയാളെയും വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ ബിങ് ലിയുവിനെ വെടിവെച്ച് കൊന്ന ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തലയിലും കഴുത്തിലും അടക്കം ശരീരത്തില്‍ നിരവധി വെടിയുണ്ടകള്‍ തറച്ച […]