നവംബര്‍ 17നായിരുന്നു ചൈനയില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത് കോവിഡ് പൊട്ടിപ്പുറപ്പെട്ട ചൈന സാധാരണ നിലയിലേക്ക് എത്തിയതിനു ശേഷം കോവിഡ് മരണമില്ലാതെ ഒരു മാസം തികയുകയാണ്. നവംബര്‍ 17നായിരുന്നു ചൈനയില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ആഫ്രിക്കയെ സംബന്ധിച്ച് ലോകാരോഗ്യസംഘടന ആശങ്ക അറിയിച്ചിട്ടുണ്ട്. ആഫ്രിക്കയില്‍ ഒരു വര്‍ഷത്തിനകം ഒരു ബില്യണ്‍ പേരെ കോവിഡ് ബാധിക്കുമെന്ന് ഡബ്ള്യൂ.എച്ച്.ഒ മുന്നറിയിപ്പ് നല്‍കുന്നു. ഓസ്ട്രേലിയയില്‍ പ്രതിദിനം 18ല്‍ താഴെ മാത്രമേ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുള്ളു. ഓസ്ട്രേലിയയില്‍ […]
Tag: Corona Virus
വയനാട് പിആര്‍ഡി ഓഫീസിലെ മുഴുവന്‍ ജീവനക്കാരും ഹോം ക്വാറന്റൈനില്‍
മാധ്യമ പ്രവര്‍ത്തകരെ സംഘടിപ്പിച്ചുള്ള കലക്ടറുടെ വാര്‍ത്താ സമ്മേളനവും താത്കാലികമായി നിര്‍ത്തി വെച്ചു. ട്രക്ക് ഡ്രൈവറില്‍ നിന്ന് കൂടുതല്‍ ആളുകളിലേക്ക് കോവിഡ് പകരുന്നതിനിടെ വയനാട്ടില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. പൊലീസുകാരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട കമ്മന സ്വദേശിയായ രോഗിയുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്ത് വിട്ടു. മുന്‍കരുതലിന്റെ ഭാഗമായി കലക്ട്രേറ്റിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അടച്ചു. രോഗബാധിതനായ പൊലീസുകാരന്റെ സെക്കന്‍റ് കോണ്ടാക്ട് പിആര്‍ഡി ഓഫീസില്‍ ജോലി ചെയ്ത ആളായിരുന്നതിനാലാണിത്. കോയമ്പേട് മാര്‍ക്കറ്റില്‍ നിന്നെത്തി രോഗബാധിതനായ ലോറി ഡ്രൈവറുടെ സഹായിയുടെ മകന്റെ സുഹൃത്തിലൂടെയാണ് മാനന്തവാടിയില്‍ […]
26 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
കോവിഡ് അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി കേരളത്തില്‍ 26 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 3 പേർക്ക് നെഗറ്റീവായി. പോസിറ്റീവ് ആയതില്‍ 14 പേര്‍ പുറത്തുനിന്ന് വന്നവരാണ്. ഏഴ് പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്,. കോവിഡ് അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മൂന്നു പേര്‍ക്ക് നെഗറ്റീവായി. കാസര്‍കോട്ട് 10 പേര്‍ക്കും മലപ്പുറത്ത് അഞ്ച് പേര്‍ക്കും പാലക്കാട്, വയനാട് ജില്ലകളില്‍ 3 പേര്‍ക്കും കണ്ണൂരില്‍ രണ്ടു പേര്‍ക്കും പത്തനംതിട്ട, […]
അതിഥി തൊഴിലാളികള്‍ക്ക് രണ്ട് മാസത്തേക്ക് സൗജന്യറേഷന്‍, ഒരു രാജ്യം ഒരു റേഷൻകാർഡ് ഉടൻ
പുതിയ 25 ലക്ഷം കിസാൻ ക്രഡിറ്റ് കാർഡ് ഉടമകൾക്ക് 25,000 കോടി രൂപയുടെ വായ്പ അനുവദിക്കും. കാർഷിക വായ്പയുടെ പലിശയിളവ് മേയ് 31 വരെ നീട്ടി. എട്ട് കോടി അതിഥി തൊഴിലാളികള്‍ക്ക് രണ്ട് മാസത്തേക്ക് ഭക്ഷ്യധാന്യങ്ങള്‍ സൌജന്യമായി നല്‍കുമെന്ന് ധനമന്ത്രി സീതാരാമന്‍. റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്ക് അഞ്ചുകിലോ ധാന്യവും ഒരു കിലോ കടലയും നല്‍കും. ഇതിന്‍റെ ഗുണഭോക്താക്കളെ കണ്ടെത്തി നടപ്പാക്കേണ്ട ചുമതല സംസ്ഥാന സര്‍ക്കാരുകള്‍ക്കായിരിക്കും. പണം മുഴുവനായും കേന്ദ്രം നല്‍കും. എട്ടുകോടി അതിഥി തൊഴിലാളികള്‍ക്ക് ഇതിന‍്റ ആനുകൂല്യം ലഭിക്കുമെന്നും […]
മഹാരാഷ്ട്രയിൽ 1001 പൊലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ്; രാജ്യത്ത് ദിവസവും രോഗം സ്ഥിരീകരിക്കുന്നത് മൂവായിരത്തിലേറെ പേര്‍ക്ക്
കോവിഡ് രോഗികളുടെ എണ്ണം 78,000 കടന്നു രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ദിവസവും മൂവായിരത്തിലേറെ പേര്‍ക്കാണ് കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് സ്ഥിരീകരിക്കുന്നത്. രോഗികളുടെ എണ്ണം 78,000 കടന്നു. 24 മണിക്കൂറിനിടെ 3722 കോവിഡ് കേസുകളും 134 മരണവും റിപ്പോ൪ട്ട് ചെയ്തു. തുടർച്ചയായ ദിവസങ്ങളില്‍ 3000നും 3750നും ഇടയിലാണ് കോവിഡ് രോഗബാധിതരുടെ എണ്ണം. നിലവിൽ 49219 പേരാണ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം 134 പേർ കൂടി രോഗം ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 2549 ആയെന്നും […]
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ‘വര്‍ക്ക് ഫ്രം ഹോം’, നിരീക്ഷിക്കാന്‍ ആപ്
കോവിഡ് ലോക്ഡൗണിന്റെ പ്രതിസന്ധിയിലും കളിക്കാരുടെ ശാരീരികക്ഷമതയും മാനസികാരോഗ്യവും നിലനിര്‍ത്തുകയെന്നതാണ് ബി.സി.സി.ഐ പദ്ധതിയുടെ പ്രധാന ലക്ഷ്യം… ലോക്ഡൗണിനെ തുടര്‍ന്ന് കളിയും പരിശീലനവും മുടങ്ങിയ ക്രിക്കറ്റ് താരങ്ങളെ സഹായിക്കാന്‍ ബി.സി.സി.ഐ. ക്രിക്കറ്റ് താരങ്ങളോട് പരിശീലനം വീടുകളില്‍ നിന്നും പുനരാരംഭിക്കാന്‍ ബി.സി.സി.ഐ നിര്‍ദേശം നല്‍കി കഴിഞ്ഞു. കളിക്കാരുടെ പരിശീലനം നിരീക്ഷിക്കാന്‍ പ്രത്യേകം മൊബൈല്‍ ആപ്ലിക്കേഷനും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്. കളിക്കാര്‍ക്കും പരിശീലകര്‍ക്കും മറ്റ് ഒഫീഷ്യലുകള്‍ക്കും സംവദിക്കുന്നതിനും വിവരങ്ങള്‍ കൈമാറുന്നതിനും ഒരുമിച്ച് പരിശീലനം നടത്തുന്നതിനുമാണ് ആപ്ലിക്കേഷന്‍ ഒരുക്കിയിട്ടുള്ളത്. ഈ കോവിഡ് ലോക്ഡൗണിന്റെ […]
‘മരണത്തിന്‍റെ വ്യാപാരിയല്ല, ക്വാറന്‍റൈന്‍ ലോക്കല്‍ കമ്മറ്റി തീരുമാനിക്കേണ്ട’; പ്രതികരണവുമായി ഷാഫി പറമ്പില്‍ എം.എല്‍.എ
വാളയാര്‍ അതിര്‍ത്തിയില്‍ കുടുങ്ങികിടക്കുന്നവരെ കേരളത്തിലെത്തിക്കുന്നതിനായി പ്രതിഷേധ സമരം നടത്തിയതിന് സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിമര്‍ശനം നേരിടേണ്ടി വന്നതില്‍ മറുപടിയുമായി കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ ഷാഫി പറമ്പില്‍. ഇന്നലെ അതിര്‍ത്തി വഴി കേരളത്തിലെത്തിയ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഷാഫി പറമ്പില്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ക്കെതിരെ ഇടതു അനുഭാവികള്‍ രൂക്ഷമായ രീതിയില്‍ വിമര്‍ശിച്ചിരുന്നു. ഷാഫി പറമ്പിലിനെ മരണത്തിന്‍റെ വ്യാപാരി എന്നാണ് സോഷ്യല്‍ മീഡിയയില്‍ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ താന്‍ മരണത്തിന്‍റെ വ്യാപാരിയാകാനല്ല വാളയാറില്‍ പോയതെന്നും സര്‍ക്കാര്‍ കൈയൊഴിഞ്ഞവര്‍ക്ക് വെള്ളവും ഭക്ഷണവും […]
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 74281 ആയി
മഹാരാഷ്ട്രയിലും ഗുജറാത്തിലും സ്ഥിതി സങ്കീർണമായി തുടരുകയാണ്. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2415 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 74281 ആയി. 13 ബിഎസ്എഫ് ജവാൻമാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലും ഗുജറാത്തിലും സ്ഥിതി സങ്കീർണമായി തുടരുകയാണ്. കോവിഡ് പ്രതിരോധ പ്രവർത്തനത്തിനായി പിഎം കെയർ ഫണ്ടിൽ നിന്ന് 3100 കോടി രൂപ നീക്കിവെച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 3525 പേർക്കാണ്. 122 പേർ മരിക്കുകയും ചെയ്തു. ആരോഗ്യ മന്ത്രാലത്തിന്‍റെ കണക്ക് പ്രകാരം […]
കൊറോണയെ പൂര്‍ണ്ണമായും നശിപ്പിക്കാനാവില്ല, മനുഷ്യരുള്ളിടത്തെല്ലാം വൈറസ് അവശേഷിക്കുമെന്ന് ലോകാരോഗ്യ സംഘടന
എയ്ഡ്സിന് സമാനമായി ജനവാസമുള്ള എല്ലാ സ്ഥലങ്ങളിലും വൈറസ് അവശേഷിക്കും. കോവിഡ് മഹാമാരിക്ക് കാരണമായ കൊറോണ വൈറസിനെ പൂര്‍ണ്ണമായും നശിപ്പിക്കാനാവില്ലെന്ന് ലോകാരോഗ്യ സംഘടന. എയ്ഡ്സിന് സമാനമായി ജനവാസമുള്ള എല്ലാ സ്ഥലങ്ങളിലും വൈറസ് അവശേഷിക്കും. ലോക്ഡൌണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ കൊണ്ട് കോവിഡിനെ പൂര്‍ണമായും ഉന്മൂലനം ചെയ്യാനാവില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. നാല്‍പ്പത്തിനാല് ലക്ഷത്തിലേറെ ബാധിക്കുകയും മൂന്ന് ലക്ഷത്തിനോട് അടുത്ത് ആളുകള്‍ മരിക്കുകയും ചെയ്തിട്ടും കോവിഡ് പ്രതിസന്ധിക്ക് ഉടന്‍ മാറ്റമുണ്ടാവാന്‍ സാധ്യതയില്ലെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. മഹാമാരിക്ക് കാരണമായ കൊറോണ വൈറസിനെ […]
കുവൈത്തിൽ മലയാളി നഴ്സ് കോവിഡ് ബാധിച്ചു മരിച്ചു
കുവൈത്ത് ബ്ലഡ് ബാങ്കിൽ ജോലി ചെയ്തിരുന്ന ആനി മാത്യു ആണ് മരിച്ചത്. കുവൈത്തിൽ മലയാളി നഴ്സ് കോവിഡ് ബാധിച്ചു മരിച്ചു. കുവൈത്ത് ബ്ലഡ് ബാങ്കിൽ ജോലി ചെയ്തിരുന്ന സിസ്റ്റർ ആനി മാത്യു(56) ആണ് മരിച്ചത്. ജാബിർ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവല്ല സ്വദേശിനിയാണ് പത്തനംതിട്ട , തിരുവല്ല പാറക്കാമണ്ണിൽ കുടുംബാംഗമാണ്. ഭർത്താവ് മാത്തൻ വർഗീസ്. മക്കൾ: നിമ്മി , നിതിൻ, നിപിൻ. മകനോടൊപ്പം അബാസിയയിലായിരുന്നു താമസം. ഭർത്താവും രണ്ടു മക്കളും നാട്ടിലാണ്. മകൾ ബാംഗ്ലൂരിൽ ഡെന്റിസ്റ്റാണ്