International UAE

ഗള്‍ഫില്‍ 6000ത്തിലേറെ പുതിയ രോഗികള്‍; ഇന്നലെ മാത്രം 35 മരണം

അബൂദബിയിൽ ഇന്നു മുതൽ സഞ്ചാര നിയന്ത്രണം പ്രാബല്യത്തിൽ. ഗൾഫിൽ ഇന്നലെ 35 മരണം. ഇതോടെ മരണസംഖ്യ 1120 ആയി. 6000ത്തിലേറെ പേർക്ക് കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ഗൾഫിൽ കോവിഡ് ബാധിതരുടെ എണ്ണം 2,32,000 പിന്നിട്ടു. ഗൾഫിൽ ഇളവുകൾക്കിടെ, അബൂദബിയിൽ ഇന്നു മുതൽ സഞ്ചാര നിയന്ത്രണം പ്രാബല്യത്തിൽ. ഗൾഫിൽ കോവിഡ് മരണസംഖ്യയിലും രോഗവ്യാപനത്തിലും യാതൊരു മാറ്റവുമില്ല. സൗദിയിലാണ് മരണസംഖ്യയും രോഗികളുടെ എണ്ണവും കൂടുതൽ. ഇന്നലെ മാത്രം 22 മരണം. പുതിയ രോഗികളുടെ എണ്ണം 1881. ഇതോടെ […]

International

കൊറോണ വൈറസ് കൂടുതല്‍ ശക്തിയുള്ളതായി മാറുന്നുവെന്നുള്ള പ്രചാരണത്തിന് തെളിവില്ലെന്ന് ലോകാരോഗ്യ സംഘടന

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 64 ലക്ഷത്തിലേക്ക്; സ്പെയിനില്‍ മൂന്നുമാസത്തിനിടെ ആദ്യമായി പുതിയ കോവിഡ് മരണമില്ല ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 63,55000 പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിനടുത്ത് ആളുകള്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. മധ്യ അമേരിക്കയിലും ദക്ഷിണ അമേരിക്കയിലും രോഗവ്യാപനം മുര്‍ധന്യാവസ്ഥയിലെത്തിയതായി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. ബ്രസീല്‍, പെറു, ചിലി, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളില്‍ ഇതുവരെയുള്ള കണക്കുകളെ മറികടന്നാണ് ഒരു ദിവസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ബ്രസീലില്‍ പതിനായിരത്തിലേറെ […]

Kerala

സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 55 പേരും പുറത്ത് നിന്ന് വന്നവരാണ്. ഒരാര്‍ എയര്‍ ഇന്ത്യ സ്റ്റാഫും മറ്റൊരാള്‍ ആരോഗ്യപ്രവര്‍ത്തകനുമാണ്. സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 55 പേരും പുറത്ത് നിന്ന് വന്നവരാണ്. ഒരാര്‍ എയര്‍ ഇന്ത്യ സ്റ്റാഫും മറ്റൊരാള്‍ ആരോഗ്യപ്രവര്‍ത്തകനുമാണ്. 18 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇന്ന് പാലക്കാടും കണ്ണൂരുമുള്ള അഞ്ച് സ്ഥലങ്ങള്‍ വീതം ഹോട്സ്പോട്ടുകളില്‍ ഉള്‍പ്പെടുത്തി. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.

India National

കോവിഡില്‍ തകര്‍ന്ന് മുംബൈയിലെ ആരോഗ്യ സംവിധാനം

ആര്‍ക്ക് ചികിത്സ നല്‍കണമെന്നും ആരെ മരണത്തിന് വിട്ടുകൊടുക്കേണ്ടി വരുമെന്നും തീരുമാനിക്കേണ്ട ദുഷ്‌കരമായ അവസ്ഥയിലേക്കാണ് മുംബൈയില്‍ കാര്യങ്ങളുടെ പോക്ക്… ഏറ്റെടുക്കാന്‍ ആരുമില്ലാതെ ഇടനാഴിയില്‍ അനാഥരായി കിടക്കുന്ന ശവശരീരങ്ങള്‍ മുംബൈയിലെ ആശുപത്രി വാര്‍ഡുകളില്‍ സ്ഥിരം കാഴ്ച്ചയാവുന്നു. എത്ര ഗുരുതരമായ രോഗത്തിനും കോവിഡ് ഇല്ലെന്ന പരിശോധനാ ഫലമുണ്ടെങ്കില്‍ മാത്രമേ ചികിത്സിക്കൂ എന്ന നിലയിലേക്ക് ആശുപത്രികളെത്തിയിരിക്കുന്നു. കോവിഡ് രോഗികളേയും കോവിഡ് ഇല്ലാത്ത ഗുരുതരാവസ്ഥയിലുള്ള രോഗികളേയും ചികിത്സിക്കാനാവാതെ താളം തെറ്റിയിരിക്കുകയാണ് വാണിജ്യ തലസ്ഥാനമായ മുംബൈയിലെ ആരോഗ്യ സംവിധാനമെന്നാണ് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നത്. ചൈനയും യൂറോപും […]

World

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 62 ലക്ഷം കടന്നു; ഇന്നലെ മാത്രം മരിച്ചത് രണ്ടായിരത്തിലധികം പേര്‍

അമേരിക്കയിലും ബ്രസീലിലും രോഗവ്യാപനം മാറ്റമില്ലാതെ തുടരുകയാണ് ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 62 ലക്ഷം കടന്നു.ഇന്നലെ മാത്രം രണ്ടായിരത്തിലധികം പേരാണ് വിവിധ രാജ്യങ്ങളിലായി കോവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയിലും ബ്രസീലിലും രോഗവ്യാപനം മാറ്റമില്ലാതെ തുടരുകയാണ്. അമേരിക്കയില്‍ 24 മണിക്കൂറിനിടെ 582 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്, 17,446 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ബ്രസീലില്‍ 267 പേരും റഷ്യയില്‍ 138 പേരുമാണ് ഇന്നലെ മാത്രം മരിച്ചത്. ബ്രസീലില്‍ ഇന്നലെ 8,268 പേര്‍ക്ക് കൂടി രോഗം ബാധിച്ചതോടെ രാജ്യത്തെ […]

India

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന; ഫ്രാന്‍സിനെ മറികടന്ന് ഏഴാമത്

ആകെ രോഗികൾ 1.82 ലക്ഷവും മരണം സംഖ്യ 5164ഉം ആയി. കോവിഡ് രോഗ ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ഫ്രാന്‍സിനെ മറികടന്ന് ഏഴാം സ്ഥാനത്തായി. രാജ്യത്ത് കൂടുതൽ ഇളവുകളോടെ അഞ്ചാം ഘട്ട ലോക്ക് ഡൗൺ ഇന്ന് മുതൽ നിലവിൽ വരും. രാജ്യത്ത് ഏറ്റവും ഒടുവിലായി സ്ഥിരീകരിച്ചത് 8380 കോവിഡ് കേസും 193 മരണവുമാണ്. ആകെ രോഗികൾ 1.82 ലക്ഷവും മരണം സംഖ്യ 5164ഉം ആയി. കോവിഡ് രോഗ ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ഫ്രാന്‍സിനെ മറികടന്ന് എഴാം സ്ഥാനത്തായി. രാജ്യത്ത് […]

Kerala

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; മരിച്ചത് കോഴിക്കോട് സ്വദേശിനി

സംസ്ഥാനത്ത് കോവിഡ്19 ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മാവൂര്‍ സ്വദേശിനി സുലൈഖ (52) ആണ് മരിച്ചത്. സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മാവൂര്‍ സ്വദേശി സുലൈഖയാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി. റിയാദില്‍ നിന്നെത്തിയ ഇവര്‍ക്ക് ഹൃദയ സംബന്ധമായ പ്രശ്നങ്ങളുമുണ്ടായിരുന്നുവെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. റിയാദില്‍ നിന്നും ഈ മാസം 20നാണ് സുലൈഖയും […]

Gulf Pravasi

കോവിഡ്: ഗൾഫില്‍ മരിച്ച മലയാളികളുടെ എണ്ണം 168 ആയി

യുഎഇ, സൗദി, കുവൈത്ത് എന്നിവിടങ്ങളിലാണ് കൂടുതൽ മലയാളികൾ മരിച്ചത്. ഗൾഫ് നാടുകളിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 168 ആയി ഉയർന്നു. ഇന്നലെ മാത്രം എട്ട് പേരാണ് ഗള്‍ഫില്‍ മരിച്ചത്. യുഎഇ, സൗദി, കുവൈത്ത് എന്നിവിടങ്ങളിലാണ് കൂടുതൽ മലയാളികൾ മരിച്ചത്. ജിസിസി രാജ്യങ്ങളിൽ ബഹ്റൈനിൽ നിന്ന് മാത്രമാണ് കോവിഡ് മൂലമുള്ള മലയാളികളുടെ മരണം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെടാത്തത്. ഗൾഫിൽ മലയാളികൾക്കിടയിൽ കോവിഡ് മരണ നിരക്ക് കൂടുന്നത് പ്രവാസികളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. പത്തനംതിട്ട വല്ലന എരുമക്കാട് കിഴക്കേക്കര […]

India National

ശാസ്ത്രജ്ഞന് കോവിഡ്: ഡല്‍ഹിയിലെ ഐസിഎംആർ ആസ്ഥാനം അടച്ചു

മുംബൈയിൽ നിന്ന് ഡൽഹിയിലെത്തിയ ശാസ്ത്രജ്ഞനാണ് കോവിഡ് കണ്ടെത്തിയത്. ഡല്‍ഹിയിലെ ഐസിഎംആർ ആസ്ഥാനം അടച്ചു. ഐസിഎംആറിലെ ശാസ്ത്രജ്ഞന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് സ്ഥാപനം അടച്ചത്. അണുവിമുക്തമാക്കുന്നതിന്റെ ഭാഗമായി ഇന്നും നാളെയുമാണ് ഐസിഎംആർ അടച്ചിടുക. മുംബൈയിൽ നിന്ന് ഡൽഹിയിലെത്തിയ ശാസ്ത്രജ്ഞനാണ് കോവിഡ് കണ്ടെത്തിയത്. കഴിഞ്ഞ ആഴ്ച ഐസിഎംആർ ഡയറക്ടർ ഉൾപ്പടെയുള്ളവര്‍ പങ്കെടുത്ത യോഗത്തിൽ ഇദ്ദേഹമുണ്ടായിരുന്നു. അതിനിടെ രാജ്യത്ത് 24 മണിക്കൂറിനിടെ 230 കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 5394 ആയി. 8392 പേര്‍ക്കാണ് പുതിയതായി […]

Kerala

ഇന്ന് 58 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ചികിത്സയിലുള്ളത് 624 പേര്‍; ഇന്ന് 10 പേര്‍ രോഗമുക്തി നേടി; ഇതുവരെ രോഗമുക്തി നേടിയവര്‍ 575. ഇന്ന് 5 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ഇന്ന് കേരളത്തില്‍ 58 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും കൊല്ലം, ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും കാസര്‍ഗോഡ് […]