India

ഇന്ത്യ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ആറാമത്

അമേരിക്ക, ബ്രസീല്‍, റഷ്യ, സ്‌പെയിന്‍, യു.കെ എന്നീ രാജ്യങ്ങളാണ് നിലവില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യക്ക് മുന്നിലുള്ളത്… കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇറ്റലിയേയും മറികടന്ന് ഇന്ത്യ ആറാംസ്ഥാനത്ത്. ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 2.37 ലക്ഷത്തിലേറെയും കോവിഡ് മരണങ്ങള്‍ 6640ലേറെയുമാണ്. 33,700ലേറെ കോവിഡ് മരണങ്ങളുണ്ടായ ഇറ്റലിയില്‍ 2.35 ലക്ഷത്തിലേറെ പേരിലാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 9887 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇത് കോവിഡ് വ്യാപനം തുടങ്ങിയതിന് ശേഷം 24 മണിക്കൂറിനിടെ ഇന്ത്യയില്‍ രേഖപ്പെടുത്തുന്ന […]

India National

ഇന്ത്യയില്‍ ലോക്ഡൌണ്‍ പരാജയമായിരുന്നുവെന്ന് രാഹുല്‍ഗാന്ധി

സ്പെയിൻ, ഇറ്റലി, ബ്രിട്ടൻ രാജ്യങ്ങളിൽ ലോക്ഡൌൺ എങ്ങനെ ഗുണം ചെയ്തുവെന്നും ഇന്ത്യയിൽ എന്താണ് സംഭവിച്ചതെന്നും കാണിക്കുന്ന ഗ്രാഫ് ട്വീറ്റ് ചെയ്ത് രാഹുൽ ഇന്ത്യയിലെ ലോക്ഡൌൺ പരാജയമായിരുന്നുവെന്ന് രാഹുൽ ഗാന്ധി. സ്പെയിൻ, ഇറ്റലി, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ നടപ്പിലാക്കിയ ലോക്ഡൌൺ എങ്ങനെ ഗുണം ചെയ്തുവെന്നും ഇന്ത്യയിൽ എന്താണ് സംഭവിച്ചതെന്നും കാണിക്കുന്ന ഗ്രാഫ് ട്വീറ്റ് ചെയ്തു കൊണ്ടാണ് രാഹുൽ കേന്ദ്ര സർക്കാരിന്‍റെ പിടിപ്പുകേടിനെ വിമർശിക്കുന്നത്. മാർച്ച് 25 മുതലാണ് രാജ്യം മുഴുവൻ അടച്ചിടാൻ കേന്ദ്ര സർക്കാർ നിർദേശിച്ചത്. ആ ഘട്ടത്തിൽ […]

India National

രാജ്യത്ത് ഒരാഴ്ചയ്ക്കിടയിൽ രോഗം ബാധിച്ചത് 61,000 പേർക്ക്; കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 273 മരണം

ലോക്ഡൗൺ ഇളവുകൾ വർദ്ധിപ്പിച്ച പശ്ചാത്തലത്തിലാണ് രോഗബാധ കുത്തനെ ഉയർന്നത്. 61,000 പേർക്കാണ് ഒരാഴ്ചയ്ക്കുള്ളിൽ രോഗം കണ്ടെത്തിയത് രാജ്യത്ത് ഒരാഴ്ചയ്ക്കിടയിൽ രോഗം ബാധിച്ചത് 61,000 പേർക്ക് . കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9851 കോവിഡ് കേസുകളും 273 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ രോഗികളുടെ എണ്ണം 2,26770 ഉം മരണം 6348 ഉം കടന്നു. ലോക്ഡൗൺ ഇളവുകൾ വർദ്ധിപ്പിച്ച പശ്ചാത്തലത്തിലാണ് രോഗബാധ കുത്തനെ ഉയർന്നത്. 61,000 പേർക്കാണ് ഒരാഴ്ചയ്ക്കുള്ളിൽ രോഗം കണ്ടെത്തിയത്. പ്രതിദിനം, 10,000 ഓളം പേർക്ക് രോഗം […]

Kerala

കേരളത്തില്‍ 111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കൊറോണ അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത് സംസ്ഥാനത്ത് ഇന്ന് 111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ കൊറോണ അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇതില്‍ 50 പേര്‍ വിദേശത്തുനിന്ന് എത്തിയവര്‍. 48 മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പത്തുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. 22 പേര്‍ രോഗമുക്തരായി. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നക്കത്തിലേക്ക് കടന്ന […]

International World

ലോകത്ത് കോവിഡ് മരണം നാല് ലക്ഷത്തിലേക്ക്; രോഗബാധിതരുടെ എണ്ണം 66 ലക്ഷം കടന്നു

32 ലക്ഷത്തി ഇരുപത്തി രണ്ടായിരത്തില്‍ അധികം പേര്‍ രോഗമുക്തി നേടി ലോകത്ത് കോവിഡ് മരണം 3 ലക്ഷത്തി തൊണ്ണൂറ്റി ഒന്നായിരം പിന്നിട്ടു. രോഗബാധിതരുടെ എണ്ണം 66 ലക്ഷം കടന്നു. 32 ലക്ഷത്തി ഇരുപത്തി രണ്ടായിരത്തില്‍ അധികം പേര്‍ രോഗമുക്തി നേടി. ലോകത്ത് കോവിഡ് മരണ സംഖ്യയും പോസ്റ്റീവ് കേസുകളുടെയും എണ്ണത്തില്‍ വര്‍ധനവ് തുടരുകയാണ് . അമേരിക്കയില്‍ രോഗ ബാധിതരുടെ എണ്ണം 19 ലക്ഷത്തി ഇരുപത്തി ഒന്നായിരം പിന്നിട്ടപ്പേള്‍ മരണ സംഖ്യ 1 ലക്ഷത്തി പതിനായിരത്തില്‍ അധികമാണ് റിപ്പോര്‍ചെയ്തിരിക്കുന്നത്. […]

India National

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി കൂടുന്നു

പ്രതിരോധ മന്ത്രാലയത്തിലെ 35 ഉദ്യാഗസ്ഥരോട് ഹോം ക്വാറൻ്റയിനിൽ പോകാൻ നിർദ്ദേശം നൽകി രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,304 കേസുകളും 260 മരണവും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിൽ കോവിഡ് സ്ഥിരീകരിച്ച് മരിച്ച പൊലീസുകാരുടെ എണ്ണം മുപ്പതായി. കേന്ദ്ര പ്രതിരോധ സെക്രട്ടറിയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവും കൂടിയ നിരക്കാണ് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെയുണ്ടായത്. ഇന്ന് വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ഇതുവരെ റിപ്പോ൪ട്ട് ചെയ്തത് ആയിരത്തിലധികം കേസുകളാണ്. അഞ്ച് മരണങ്ങളും റിപ്പോ൪ട്ട് […]

India National

ഡൽഹിയിൽ കോവിഡ് ബാധിതർ ചികിത്സ ലഭിക്കാതെ മരിക്കുന്നതായി ആരോപണം

സൗത്ത് ഡൽഹി ഗ്രേറ്റർ കൈലാഷ് സ്വദേശി അമർ പ്രീതാണ് പിതാവ് ചികിത്സ ലഭിക്കാതെ മരിച്ചതായി വ്യക്തമാക്കി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ട്വീറ്റ് ചെയ്തത് ഡൽഹിയിൽ കോവിഡ് ബാധിതർ ചികിത്സ ലഭിക്കാതെ മരിക്കുന്നതായി ആരോപണം. സൗത്ത് ഡൽഹി ഗ്രേറ്റർ കൈലാഷ് സ്വദേശി അമർ പ്രീതാണ് പിതാവ് ചികിത്സ ലഭിക്കാതെ മരിച്ചതായി വ്യക്തമാക്കി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ട്വീറ്റ് ചെയ്തത്. കുടുംബാംഗങ്ങളുടെ പരിശോധന വൈകുന്നതായും അമർ പ്രീത് ആരോപിച്ചു.ആരോപണത്തിന് പിന്നാലെ ഡൽഹി സർക്കാർ പുതിയ ചികിത്സാ മാർഗ്ഗരേഖ പുറത്തിറക്കി. സൗത്ത് ഡൽഹി ഗ്രേറ്റർ […]

International

സൗദിയിൽ കോവിഡ് മരണവും രോഗികളുടെ എണ്ണവും കൂടുന്നു

ഗൾഫിൽ കോവിഡ് മരണസംഖ്യ 1253 ആയി. ആറായിരത്തോളം പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഗൾഫിൽ കോവിഡ് ബാധിച്ച് ഇന്നലെ 42 മരണം. സൗദി അറേബ്യയിലാണ് ഇതിൽ 32 പേരും. കുവൈത്തിൽ ആറും യു.എ.ഇയിൽ മൂന്നും ബഹ്റൈനിൽ ഒരാളും കോവിഡിന് കീഴടങ്ങി. ഇതോടെ ഗൾഫിൽ കോവിഡ് മരണസംഖ്യ 1253 ആയി. ആറായിരത്തോളം പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. സൗദിയിൽ മരണസംഖ്യക്കൊപ്പം രോഗികളുടെ എണ്ണവും കുത്തനെ ഉയരുകയാണ്. രാജ്യത്തെ മരണസംഖ്യ 611ൽ എത്തി. 1975 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ […]

Kerala

കേരളത്തില്‍ 94 പേര്‍ക്ക് കോവിഡ്; മൂന്ന് മരണം

പോസിറ്റീവായതില്‍ 47 പേര്‍ കേരളത്തിന് പുറത്തുനിന്നുവന്നവരാണ് കേരളത്തില്‍ ഇന്ന് 94 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് പോസിറ്റീവായതില്‍ 47 പേര്‍ കേരളത്തിന് പുറത്തുനിന്നുവന്നവരാണ്. പേര്‍ വിദേശത്തു നിന്നും 37 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നുമാണ് എത്തിയത്. 7 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം ബാധിച്ചു സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. പാലക്കാട് കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശിനി മീനാക്ഷിയമ്മാള്‍, അബുദാബിയില്‍ നിന്ന് എത്തിയ മലപ്പുറം എടപ്പാള്‍ സ്വദേശി ഷബ്‌നാസ്, കൊല്ലം ജില്ലയിലെ കാവനാട് സേവ്യര്‍ എന്നിവരാണ് കോവിഡ് ബാധിച്ച് […]

International

സ്‌കൂള്‍ കുട്ടികള്‍ക്ക് സാനിറ്ററി നാപ്കിനുകള്‍ സൗജന്യമായി നല്‍കുമെന്ന് ന്യൂസിലന്റ്

മാസമുറയുടെ സമയത്ത് പെണ്‍കുട്ടികള്‍ക്ക് നാപ്കിനുകള്‍ നല്‍കുന്നത് ആഢംബരമല്ലെന്നും അനിവാര്യമാണെന്നും ന്യൂസിലന്റ് പ്രധാനമന്ത്രി ജസിന്റ ആര്‍ഡേണ്‍… സ്‌കൂളിലെ പെണ്‍കുട്ടികള്‍ക്ക് സാനിറ്ററി നാപ്കിനുകള്‍ സൗജന്യമായി നല്‍കുന്ന പദ്ധതിയുമായി ന്യൂസിലന്റ് സര്‍ക്കാര്‍. മാസമുറയുടെ സമയത്ത് പെണ്‍കുട്ടികള്‍ക്ക് നാപ്കിനുകള്‍ നല്‍കുന്നത് ആഢംബരമല്ലെന്നും അനിവാര്യമാണെന്നും ന്യൂസിലന്റ് പ്രധാനമന്ത്രി ജസിന്റ ആര്‍ഡേണ്‍ പറഞ്ഞു. മാസമുറയുടെ സമയത്ത് സാനിറ്ററി നാപ്കിനുകളും ടാംപണുകളും വാങ്ങാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് നിരവധി വിദ്യാര്‍ഥിനികള്‍ക്ക് അവധിയെടുക്കേണ്ടി വരാറുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കാണ് ഇതിന്റെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നതെന്ന് വിവിധ പഠനങ്ങളില്‍ തെളിഞ്ഞതിനെ […]