കഴിഞ്ഞ ഒരു വർഷക്കാലം നീണ്ട കർഷകരുടെ പോരാട്ടത്തിന് മുന്നിൽ കേന്ദ്രത്തിന് മട്ട് മടക്കേണ്ടി വന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഉജ്വലമായ ജനാധിപത്യ പ്രക്ഷോപത്തിന്റെ വിജയമെന്ന് കെ സി വേണുഗോപാൽ പ്രതികരിച്ചു. കർഷകരുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ കേന്ദ്ര സർക്കാരിന് മുട്ടു മടക്കേണ്ടി വന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ഒരു വർഷക്കാലം നീണ്ട കർഷകരുടെ പോരാട്ടത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്ര സർക്കാർ. മോദി സർക്കാരിനെതിരെ നടന്ന ജനകീയ പോരാട്ടങ്ങളിൽ വിജയിച്ച ഏക സമരമാണിത്. 32 സംഘടനകളാണ് […]
Tag: congress
ഇന്ധനവില; കോൺഗ്രസ് സമരം ശക്തമാക്കും; കെപിസിസി അടിയന്തര ഭാരവാഹി യോഗം ഇന്ന്
ഇന്ധനവില കുറയ്ക്കണമെന്നാവശ്യപ്പെട്ടുള്ള സമരം ശക്തമാക്കാൻ ഒരുങ്ങി കോൺഗ്രസ്. സമരത്തിന്‍റെ അടുത്തഘട്ടം ആലോചിക്കാൻ കെപിസിസി അടിയന്തര ഭാരവാഹി യോഗം ഇന്ന് ചേരും. നടൻ ജോജുവിന്‍റെ കാർ ആക്രമിച്ച കേസിൽ കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതിന് ശേഷം ചേരുന്ന ഭാരവാഹി യോഗത്തിൽ ഇക്കാര്യത്തിൽ എന്ത് നിലപാട് എടുക്കണമെന്നും ചർച്ച ചെയ്യും. ചക്ര സ്തംഭന സമരത്തിൽ പങ്കെടുക്കാത്ത പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍റെ നടപടിയിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരന് അതൃപ്തിയുണ്ട്. റോഡുപരോധിച്ചുള്ള സമരത്തെ സതീശൻ എതിർക്കുന്നുണ്ട്. എന്നാൽ തെരുവിൽ സമരം ശക്തമാക്കാൻ […]
റോഡ് തടസപ്പെടുത്തി ഷൂട്ടിങ്’; ‘കടുവ’യുടെ സെറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്
സിനിമ ചിത്രീകരണ സ്ഥലത്തേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്. പൃഥ്വിരാജ് ചിത്രം കടുവയുടെ സെറ്റിലേക്കാണ് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത്. കാഞ്ഞിരപ്പള്ളിയിൽ വഴി തടഞ്ഞു ചിത്രീകരണം നടത്തിയെന്നാരോപിച്ചായിരുന്നു മാർച്ച്.പൊൻകുന്നത്തെ കോൺഗ്രസ് പ്രവർത്തകരാണ് മാർച്ച് നടത്തിയത്.നടൻ ജോജു ജോർജിനെതിരെ പ്രവർത്തകരുടെ മുദ്രാവാക്യവും പ്രതിഷേധവും ഉയർന്നിരുന്നു. കാഞ്ഞിരപ്പള്ളിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിഷയത്തിൽ ഇടപെടുകയും ചെയ്തു. ഒടുവിൽ ഇരുകൂട്ടരും തമ്മിൽ ഉന്തും തളളും ഉണ്ടായി. സിനിമയ്ക്ക് ചിത്രീകരണാനുമതി ഉണ്ട് എന്നാണ് നിർമാതാവ് പറയുന്നത്. നിലവില്‍ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. മുണ്ടക്കയം, കുമളി […]
ഇന്ധനവില; കോണ്‍ഗ്രസിന്റെ ചക്രസ്തംഭന സമരം ഇന്ന്
ഇന്ധനവിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസ് ഇന്ന് ചക്രസ്തംഭന സമരം നടത്തും. രാവിലെ 11 മുതല്‍ 11.15വരെയാണ് നേരത്തെ നിശ്ചയിച്ചിട്ടുള്ള സമരകേന്ദ്രങ്ങളില്‍ വാഹനങ്ങള്‍ നിശ്ചലമാകും. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് മുതല്‍ വെള്ളയമ്പലം വഴി രാജ്ഭവന്‍ വരെയാണ് സമരം. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി, പ്രതിപക്ഷ നേതാവ് കെ സുധാകരന്‍ എന്നിവര്‍ സമരത്തില്‍ പങ്കെടുക്കും. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഡിസിസിയുടെ നേതൃത്വത്തില്‍ ചക്രസ്തംഭന സമരം സംഘടിപ്പിക്കും. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടോ ഗതാഗത തടസമോ ഉണ്ടാകാത്ത തരത്തിലാകും സമരമെന്ന് കെപിസിസി അറിയിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇന്ധന […]
പരാതിയിൽ പിന്നോട്ടില്ല; ജോജു തർക്കത്തിൽ നിലപാട് കടുപ്പിച്ച് കോൺഗ്രസ്
നടൻ ജോജു ജോർജിനെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസ് നേതൃത്വം. അപമര്യാദയായി പെരുമാറിയെന്ന മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ കേസെടുത്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് തീരുമാനം. അതേസമയം ജോജുവിന്റെ വാഹനം തകർത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് നേതാവ് ഷെരീഫ് ആണ് അറസ്റ്റിലായത്. ഒത്തുതീർപ്പ് സാധ്യത കുറഞ്ഞതോടെയാണ് ജോജു ജോർജിനെതിരെ കോൺഗ്രസ് നിലപാട് കടുപ്പിച്ചത്. ജോജു കള്ളക്കേസ് നൽകിയെന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണ് നേതൃത്വം. ഒത്തുതീർപ്പിനെത്തിയ ജോജു കേസിൽ എതിർ കക്ഷി ചേർന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന് […]
ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന്റെ പ്രതിഗ്യാ യാത്രയ്ക്ക് ഇന്ന് തുടക്കം
ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന്റെ പ്രതിഗ്യാ യാത്രയ്ക്ക് ഇന്ന് തുടക്കം. യുപിയെ മൂന്ന് മേഖലകളാക്കി തിരിച്ച് മൂന്ന് യാത്രകൾക്കാണ് ഇന്ന് തുടക്കമിടുന്നത്. ബാരബങ്കിയിൽ ഉത്തർപ്രദേശിന്റെ ചുമതലയുള്ള സംഘടന ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി യാത്ര ഉദ്ഘാടനം ചെയ്യും. ബാരബങ്കി മുതൽ ബുന്ദേൽഖണ്ഡ് വരെയും, സഹാറൻപൂരിൽ നിന്ന് മഥുരയിലേക്കും, വാരാണസിയിൽ ആരംഭിച്ച് റായ്ബറേലിയിൽ അവസാനിക്കുന്ന മട്ടിലാണ് യാത്ര നിശ്ചയിച്ചിരിക്കുന്നത്. അടുത്ത മാസം ഒന്നിനാണ് യാത്രയുടെ സമാപനം. ബാരബങ്കി മുതൽ ബുന്ദേൽഖണ്ഡ് വരെയുള്ള യാത്രയ്ക്ക് മുൻ കേന്ദ്രമന്ത്രി പ്രദീപ് […]
കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന് ഡൽഹിയിൽ
കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന് ഡൽഹിയിൽ ചേരും. രാവിലെ പത്ത് മണിക്ക് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ എഐസിസി ആസ്ഥാനത്താണ് യോഗം. സംഘടന തെരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കുന്നതടക്കം നിർണ്ണായകമാണ് ഇന്നത്തെ യോഗം. പാർട്ടിക്ക് മുഴുവൻ സമയ അധ്യക്ഷനെ വേണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിക്കാൻ അടിയന്തരമായി പ്രവർത്തക സമിതി വിളിക്കണമെന്ന ഗ്രൂപ്പ് 23 നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്നാണ് യോഗം വിളിച്ചിരിക്കുന്നത്. ലഖിംപുർ ഖേരി കൂട്ടക്കൊലയ്ക്കു ശേഷം പഞ്ചാബിൽ സ്ഥിതി മാറിയതും പ്രവർത്തകസമിതിയിൽ നേതൃത്വത്തിന് മേൽക്കൈ നല്കും. എന്നാൽ […]
വി.എം സുധീരന്റെ രാജി തള്ളി കോൺഗ്രസ്; രാജി അംഗീകരിച്ചിട്ടില്ലെന്ന് താരിഖ് അൻവർ
വി.എം സുധീരന്റെ രാജി തള്ളി കോൺഗ്രസ് നേതൃത്വം. എഐസിസിയിൽ നിന്നുള്ള രാജിയാണ് നേതൃത്വം തള്ളിയത്. വി.എം സുധീരന്റെ രാജി അംഗീകരിച്ചിട്ടില്ലെന്നും ആശയ വിനിമയ പ്രശ്‌നം മാത്രമെന്നും എഐ സിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ വിശദീകരിച്ചു. അതേസമയം കെപിസിസി പുനഃസംഘടന ഒക്ടോബറിൽ പൂർത്തിയാക്കുമെന്ന് പറഞ്ഞ അദ്ദേഹം സെമി കേഡർ സംവിധാനം ഏർപ്പെടുത്തുന്നത് പാർട്ടിയിൽ ചർച്ചചെയ്ത ശേഷം തീരുമാനിക്കുമെന്നും അറിയിച്ചു. കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് വി.എം സുധീരൻ രാജിവച്ചത് ശനിയാഴ്ചയാണ്. അതിനു പിന്നാലെ എഐസിസി അംഗത്വവും രാജിവച്ചിരുന്നു. […]
നവ്‌ജോത് സിംഗ് സിദ്ദുവിന്റെ രാജിക്ക് പിന്നാലെ പഞ്ചാബിൽ കൂട്ടരാജി
നവ്‌ജോത് സിംഗ് സിദ്ദുവിന്റെ രാജിക്ക് പിന്നാലെ ക്യാബിനറ്റ് മന്ത്രി റസിയ സുൽത്താനയും പിസിസി ജനറൽ സെക്രട്ടറി യോഗിന്ദർ ധിൻഗ്രയും രാജിവച്ചു. റസിയ സുൽത്താനയുടെ സത്യപ്രതിജ്ഞ മൂന്ന് ദിവസം മുൻപായിരുന്നു. നവ്‌ജോത് സിംഗുമായി അടുപ്പമുള്ള മന്ത്രിയായിരുന്നു റസിയ സുൽത്താന. പഞ്ചാബ് പിസിസി ട്രഷറർ ഗുൽസാർ ഇന്ദർ ഛഹൽ നേരത്തെ രാജിവച്ചിരുന്നു. അതേസമയം, നവ്‌ജോത് സിംഗ് സിദ്ദുവിന്റെ രാജി ഹൈക്കമാൻഡ് അംഗീകരിച്ചിട്ടില്ല. സംസ്ഥാന തലത്തിൽ പ്രശ്‌നം തീർക്കണമെന്നാണ് ഹൈക്കമാൻഡ് നിർദേശം. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് നവ്‌ജ്യോത് സിംഗ് സിദ്ദു പഞ്ചാബ് […]
കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോൺഗ്രസ് അംഗത്വം സ്വീകരിച്ചു
കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. ഇന്ന് വൈകീട്ടോടെയാണ് എഐസിസി ആസ്ഥാനത്തെത്തി ഇരുവരും കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. രൺദീപ് സുർജേവാല, കെസി വേണുഗോപാൽ എന്നിവരോടൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇരുവരും കോൺഗ്രസിലേക്ക് എത്തിയതായി അറിയിച്ചത്. ( kahaiya kumar joins congress ) താൻ എന്തുകൊണ്ടാണ് കോൺഗ്രസിലേക്ക് എത്തിയതെന്നും കനയ്യ കുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി. കോൺഗ്രസ് രക്ഷപ്പെട്ടില്ലെങ്കിൽ രാജ്യം രക്ഷപ്പെടില്ലെന്നും അതുകൊണ്ടാണ് താൻ കോൺഗ്രസിലേക്ക് എത്തിയതെന്നും കനയ്യ കുമാർ പറയുന്നു. ഭഗത് സിംഗിന്റെ വീര്യവും, […]