India

ഗോവയില്‍ ബിജെപിക്ക് തിരിച്ചടി; മന്ത്രിയും യുവമോര്‍ച്ചാ നേതാവുമടക്കം കോണ്‍ഗ്രസിലേക്ക് ഒഴുക്ക്

നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ ഗോവ ബിജെപിയിൽനിന്ന് കോൺഗ്രസിലേക്ക് ഒഴുക്ക്. മന്ത്രിയും യുവമോര്‍ച്ചാ നേതാവുമടക്കമുള്ള നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി മൈക്കല്‍ ലോബോയ്ക്ക് പിന്നാലെ യുവമോര്‍ച്ചാ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ഗജാനന്‍ ടില്‍വേയും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. ബിജെപിക്ക് യാതൊരു മൂല്യങ്ങളും ഇല്ലെന്നും അധികാരം പിടിക്കാൻ ഏതറ്റം വരെയും പോകുമെന്നും ഗജാനന്‍ ടില്‍വേ ആരോപിച്ചു. പ്രതിപക്ഷ നേതാവ് ദിഗംബര്‍ കാമത്ത്, ഗോവയുടെ ചുമതലയുള്ള ദിനേശ് ഗുണ്ടറാവു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ വരദ് മര്‍ഗോല്‍ക്കര്‍ […]

Kerala

കെ റെയിൽ വിരുദ്ധ സമരപരിപാടികൾ ആസൂത്രണം ചെയ്യാൻ കോൺഗ്രസിന്റെ സംയുക്ത കൺവൻഷൻ ഇന്ന്

കെ റെയിൽ വിരുദ്ധ സമരം ശക്തിപ്പെടുത്തുന്നതിനും സമരപരിപാടികൾ ആസൂത്രണം ചെയ്യുന്നതുമായി നാല് ജില്ലകളിലെ ഡിസിസി പ്രസിഡന്റുമാർ വരെയുള്ള ഭാരവാഹികളുടെ സംയുക്ത കൺവൻഷൻ ഇന്ന് കൊച്ചിയിൽ നടക്കും. ( congress strengthens k rail protest ) വൈകിട്ട് 4 മണിക്ക് ടൗൺ ഹാളിൽ നടക്കുന്ന കൺവൻഷൻ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്യും. എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിലെ മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാർ, ഡിസിസി പ്രസിഡന്റുമാർ, കെപിസിസി ഭാരവാഹികൾ, മുതിർന്ന നേതാക്കൾ, ജില്ലകളിലെ പോഷക […]

Kerala

സിൽവർ ലൈൻ പദ്ധതി; ജനകീയ പ്രതിരോധത്തിന് കോൺഗ്രസ്

സിൽവർ ലൈൻ പദ്ധതിക്കെതിരെ ജനകീയ പ്രതിരോധത്തിന് കോൺഗ്രസ്. സാമ്പത്തിക, പാരിസ്ഥിതിക പ്രശ്നങ്ങൾ ഉയർത്തി പ്രചാരണം നടത്താൻ തീരുമാനിച്ചതായി കോൺഗ്രസ്. കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലാണ് തീരുമാനം. ഡി ലിറ്റ് വിവാദത്തിൽ ഗവർണറും സർക്കാരും ഒരുപോലെ കുറ്റക്കാരെന്ന് കോൺഗ്രസ് വ്യക്തമാക്കി. വി ഡി സതീശനും രമേശ് ചെന്നിത്തലയും പങ്കുവച്ചത് ഒരേ വികാരമെന്ന് രാഷ്ട്രീയകാര്യ സമിതി. കൂടാതെ, കെപിസിസി പുനഃസംഘടനയിലെ മാർഗനിർദേശങ്ങളിൽ ചെറിയ തിരുത്തൽ ഉണ്ടാകുമെന്ന് രാഷ്ട്രീയകാര്യ സമിതി അറിയിച്ചു. സംഘടന പ്രവർത്തനം നടത്താൻ അനുവാദമുള്ള ഗവൺമെന്റ് ജീവനക്കാരെയും ഭാരവാഹികളായി പരിഗണിക്കും.

Kerala

അടിച്ചമര്‍ത്തിയാല്‍ തളരുന്നതല്ല കോണ്‍ഗ്രസ് വീര്യം; കെ സുധാകരന്‍ എംപി

ആലുവയിലെ നിയമ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയിൽ സിഐ സുധീറിനെ സര്‍വീസില്‍ നിന്ന് പുറത്താക്കണം എന്നാവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ നോക്കിയാല്‍ തളരുന്നതല്ല കോണ്‍ഗ്രസ് വീര്യമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കോണ്‍ഗ്രസിന്റെ പോരാട്ടം ജലപീരങ്കിയിലും ഗ്രനേഡിലും ലാത്തിചാര്‍ജിലും ഒലിച്ച് പോകില്ലെന്നും സുധാകരന്‍ പറഞ്ഞു. സിഐയ്ക്ക് ഗുരുതരവീഴ്ചയുണ്ടായെന്ന ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിന് പിന്നലെ ഇയാളെ പൊലീസ് ആസ്ഥാനത്ത് നിയമനം നല്കി സര്‍ക്കാര്‍ ആദരിക്കുകയാണു ചെയ്തത്. ആരോപണവിധേയരെ കുടിയിരുത്താനുള്ള സ്ഥലമാണോ പൊലീസ് ആസ്ഥാനമെന്ന് അദ്ദേഹം ചോദിച്ചു. സേനയിലെ ഇത്തരം പുഴുക്കുത്തുകളെ രാഷ്ട്രീയ […]

Kerala

സ്ത്രീകളോടുള്ള അതിക്രമങ്ങൾക്കെതിരെ കെപിസിസിയുടെ രാത്രി നടത്തം ഇന്ന്; കെ സുധാകരൻ ഉദ്ഘാടനം ചെയ്യും

സ്ത്രീകളോടുള്ള അതിക്രമങ്ങൾക്കെതിരെ കെപിസിസിയുടെ നേതൃത്വത്തിൽ രാത്രി നടത്തം ഇന്ന്. ഇന്ന് രാത്രി 9 ന് സ്ത്രീകളെ അണിനിരത്തി സംസ്ഥാന വ്യാപകമായാണ് രാത്രി നടത്തം സംഘടിപ്പുന്നത്. പെണ്മയ്‌ക്കൊപ്പമെന്ന മുദ്രവാക്യം ഉയർത്തിയുള്ള വനിതകളുടെ രാത്രികാല നടത്തം കെപിസിസി പ്രസിഡന്റ് കെ സുധാകരൻ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും. മഹിളാ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ.എസ്.യു ഉൾപ്പെടെയുള്ള സംഘടനകളിലെ സ്ത്രീകൾ അണിനിരക്കും. കോൺഗ്രസിന്റെ എല്ലാ ജനപ്രതിനിധികളും പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കണമെന്ന് നിർദേശമുണ്ട്. അതേസമയം മൊഫിയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച് ഉടൻ […]

India

ജനക്ഷേമം ഉറപ്പ് വരുത്തുന്നതില്‍ കേരളം പരാജയം; രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് സച്ചിന്‍ പൈലറ്റ്

രാജസ്ഥാനില്‍ വീണ്ടും കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് സച്ചിന്‍ പൈലറ്റ്. രാജസ്ഥാന്‍ കോണ്‍ഗ്രസിലെ ഭിന്നത സംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമസൃഷ്ടിയാണ്. നിലവിലെ മന്ത്രിസഭാ പുനസംഘടനയില്‍ സന്തോഷമുണ്ടെന്നും സച്ചിന്‍ പൈലറ്റ് ട്വന്റിഫോറിനോട് പറഞ്ഞു. മന്ത്രിസഭാ പുനസംഘടന ഏറെ കാത്തിരുന്നതാണ്. നാല് ദളിത് പ്രാതിനിധ്യം ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ളവരെ ഉള്‍പ്പെടുത്താന്‍ സാധിച്ചു. 22 മാസങ്ങള്‍ക്കുശേഷം രാജസ്ഥാനില്‍ ജനങ്ങളുടെ മനസ് ജയിക്കുമെന്ന് ഉറപ്പുണ്ട്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ വലിയ പ്രതീക്ഷയാണ് കോണ്‍ഗ്രസിനുള്ളത്. ഉത്തര്‍പ്രദേശിലടക്കം ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ട്. ജോതിരാദിത്യ സിന്ധ്യയടക്കം കോണ്‍ഗ്രസ് വിട്ട […]

India

‘കർഷകരോഷം’: ഇത് ജനങ്ങളുടെ ഉജ്വല വിജയമെന്ന് കോൺഗ്രസ്

കഴിഞ്ഞ ഒരു വർഷക്കാലം നീണ്ട കർഷകരുടെ പോരാട്ടത്തിന് മുന്നിൽ കേന്ദ്രത്തിന് മട്ട് മടക്കേണ്ടി വന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഉജ്വലമായ ജനാധിപത്യ പ്രക്ഷോപത്തിന്റെ വിജയമെന്ന് കെ സി വേണുഗോപാൽ പ്രതികരിച്ചു. കർഷകരുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ കേന്ദ്ര സർക്കാരിന് മുട്ടു മടക്കേണ്ടി വന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ഒരു വർഷക്കാലം നീണ്ട കർഷകരുടെ പോരാട്ടത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്ര സർക്കാർ. മോദി സർക്കാരിനെതിരെ നടന്ന ജനകീയ പോരാട്ടങ്ങളിൽ വിജയിച്ച ഏക സമരമാണിത്. 32 സംഘടനകളാണ് […]

Kerala

ഇന്ധനവില; കോൺ​ഗ്രസ് സമരം ശക്തമാക്കും; കെപിസിസി അടിയന്തര ഭാരവാഹി യോഗം ഇന്ന്

ഇന്ധനവില കുറയ്ക്കണമെന്നാവശ്യപ്പെട്ടുള്ള സമരം ശക്തമാക്കാൻ ഒരുങ്ങി കോൺഗ്രസ്. സമരത്തിന്‍റെ അടുത്തഘട്ടം ആലോചിക്കാൻ കെപിസിസി അടിയന്തര ഭാരവാഹി യോഗം ഇന്ന് ചേരും. നടൻ ജോജുവിന്‍റെ കാർ ആക്രമിച്ച കേസിൽ കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതിന് ശേഷം ചേരുന്ന ഭാരവാഹി യോഗത്തിൽ ഇക്കാര്യത്തിൽ എന്ത് നിലപാട് എടുക്കണമെന്നും ചർച്ച ചെയ്യും. ചക്ര സ്തംഭന സമരത്തിൽ പങ്കെടുക്കാത്ത പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍റെ നടപടിയിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരന് അതൃപ്തിയുണ്ട്. റോഡുപരോധിച്ചുള്ള സമരത്തെ സതീശൻ എതിർക്കുന്നുണ്ട്. എന്നാൽ തെരുവിൽ സമരം ശക്തമാക്കാൻ […]

Kerala

റോഡ് തടസപ്പെടുത്തി ഷൂട്ടിങ്’; ‘കടുവ’യുടെ സെറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്

സിനിമ ചിത്രീകരണ സ്ഥലത്തേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്. പൃഥ്വിരാജ് ചിത്രം കടുവയുടെ സെറ്റിലേക്കാണ് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത്. കാഞ്ഞിരപ്പള്ളിയിൽ വഴി തടഞ്ഞു ചിത്രീകരണം നടത്തിയെന്നാരോപിച്ചായിരുന്നു മാർച്ച്.പൊൻകുന്നത്തെ കോൺഗ്രസ് പ്രവർത്തകരാണ് മാർച്ച് നടത്തിയത്.നടൻ ജോജു ജോർജിനെതിരെ പ്രവർത്തകരുടെ മുദ്രാവാക്യവും പ്രതിഷേധവും ഉയർന്നിരുന്നു. കാഞ്ഞിരപ്പള്ളിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിഷയത്തിൽ ഇടപെടുകയും ചെയ്തു. ഒടുവിൽ ഇരുകൂട്ടരും തമ്മിൽ ഉന്തും തളളും ഉണ്ടായി. സിനിമയ്ക്ക് ചിത്രീകരണാനുമതി ഉണ്ട് എന്നാണ് നിർമാതാവ് പറയുന്നത്. നിലവില്‍ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. മുണ്ടക്കയം, കുമളി […]

Kerala

ഇന്ധനവില; കോണ്‍ഗ്രസിന്റെ ചക്രസ്തംഭന സമരം ഇന്ന്

ഇന്ധനവിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസ് ഇന്ന് ചക്രസ്തംഭന സമരം നടത്തും. രാവിലെ 11 മുതല്‍ 11.15വരെയാണ് നേരത്തെ നിശ്ചയിച്ചിട്ടുള്ള സമരകേന്ദ്രങ്ങളില്‍ വാഹനങ്ങള്‍ നിശ്ചലമാകും. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് മുതല്‍ വെള്ളയമ്പലം വഴി രാജ്ഭവന്‍ വരെയാണ് സമരം. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി, പ്രതിപക്ഷ നേതാവ് കെ സുധാകരന്‍ എന്നിവര്‍ സമരത്തില്‍ പങ്കെടുക്കും. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഡിസിസിയുടെ നേതൃത്വത്തില്‍ ചക്രസ്തംഭന സമരം സംഘടിപ്പിക്കും. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടോ ഗതാഗത തടസമോ ഉണ്ടാകാത്ത തരത്തിലാകും സമരമെന്ന് കെപിസിസി അറിയിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇന്ധന […]