നടൻ ജോജു ജോർജിനെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസ് നേതൃത്വം. അപമര്യാദയായി പെരുമാറിയെന്ന മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ കേസെടുത്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് തീരുമാനം. അതേസമയം ജോജുവിന്റെ വാഹനം തകർത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് നേതാവ് ഷെരീഫ് ആണ് അറസ്റ്റിലായത്. ഒത്തുതീർപ്പ് സാധ്യത കുറഞ്ഞതോടെയാണ് ജോജു ജോർജിനെതിരെ കോൺഗ്രസ് നിലപാട് കടുപ്പിച്ചത്. ജോജു കള്ളക്കേസ് നൽകിയെന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണ് നേതൃത്വം. ഒത്തുതീർപ്പിനെത്തിയ ജോജു കേസിൽ എതിർ കക്ഷി ചേർന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന് […]
Tag: congress
ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന്റെ പ്രതിഗ്യാ യാത്രയ്ക്ക് ഇന്ന് തുടക്കം
ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന്റെ പ്രതിഗ്യാ യാത്രയ്ക്ക് ഇന്ന് തുടക്കം. യുപിയെ മൂന്ന് മേഖലകളാക്കി തിരിച്ച് മൂന്ന് യാത്രകൾക്കാണ് ഇന്ന് തുടക്കമിടുന്നത്. ബാരബങ്കിയിൽ ഉത്തർപ്രദേശിന്റെ ചുമതലയുള്ള സംഘടന ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി യാത്ര ഉദ്ഘാടനം ചെയ്യും. ബാരബങ്കി മുതൽ ബുന്ദേൽഖണ്ഡ് വരെയും, സഹാറൻപൂരിൽ നിന്ന് മഥുരയിലേക്കും, വാരാണസിയിൽ ആരംഭിച്ച് റായ്ബറേലിയിൽ അവസാനിക്കുന്ന മട്ടിലാണ് യാത്ര നിശ്ചയിച്ചിരിക്കുന്നത്. അടുത്ത മാസം ഒന്നിനാണ് യാത്രയുടെ സമാപനം. ബാരബങ്കി മുതൽ ബുന്ദേൽഖണ്ഡ് വരെയുള്ള യാത്രയ്ക്ക് മുൻ കേന്ദ്രമന്ത്രി പ്രദീപ് […]
കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന് ഡൽഹിയിൽ
കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന് ഡൽഹിയിൽ ചേരും. രാവിലെ പത്ത് മണിക്ക് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ എഐസിസി ആസ്ഥാനത്താണ് യോഗം. സംഘടന തെരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കുന്നതടക്കം നിർണ്ണായകമാണ് ഇന്നത്തെ യോഗം. പാർട്ടിക്ക് മുഴുവൻ സമയ അധ്യക്ഷനെ വേണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിക്കാൻ അടിയന്തരമായി പ്രവർത്തക സമിതി വിളിക്കണമെന്ന ഗ്രൂപ്പ് 23 നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്നാണ് യോഗം വിളിച്ചിരിക്കുന്നത്. ലഖിംപുർ ഖേരി കൂട്ടക്കൊലയ്ക്കു ശേഷം പഞ്ചാബിൽ സ്ഥിതി മാറിയതും പ്രവർത്തകസമിതിയിൽ നേതൃത്വത്തിന് മേൽക്കൈ നല്കും. എന്നാൽ […]
വി.എം സുധീരന്റെ രാജി തള്ളി കോൺഗ്രസ്; രാജി അംഗീകരിച്ചിട്ടില്ലെന്ന് താരിഖ് അൻവർ
വി.എം സുധീരന്റെ രാജി തള്ളി കോൺഗ്രസ് നേതൃത്വം. എഐസിസിയിൽ നിന്നുള്ള രാജിയാണ് നേതൃത്വം തള്ളിയത്. വി.എം സുധീരന്റെ രാജി അംഗീകരിച്ചിട്ടില്ലെന്നും ആശയ വിനിമയ പ്രശ്‌നം മാത്രമെന്നും എഐ സിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ വിശദീകരിച്ചു. അതേസമയം കെപിസിസി പുനഃസംഘടന ഒക്ടോബറിൽ പൂർത്തിയാക്കുമെന്ന് പറഞ്ഞ അദ്ദേഹം സെമി കേഡർ സംവിധാനം ഏർപ്പെടുത്തുന്നത് പാർട്ടിയിൽ ചർച്ചചെയ്ത ശേഷം തീരുമാനിക്കുമെന്നും അറിയിച്ചു. കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് വി.എം സുധീരൻ രാജിവച്ചത് ശനിയാഴ്ചയാണ്. അതിനു പിന്നാലെ എഐസിസി അംഗത്വവും രാജിവച്ചിരുന്നു. […]
നവ്‌ജോത് സിംഗ് സിദ്ദുവിന്റെ രാജിക്ക് പിന്നാലെ പഞ്ചാബിൽ കൂട്ടരാജി
നവ്‌ജോത് സിംഗ് സിദ്ദുവിന്റെ രാജിക്ക് പിന്നാലെ ക്യാബിനറ്റ് മന്ത്രി റസിയ സുൽത്താനയും പിസിസി ജനറൽ സെക്രട്ടറി യോഗിന്ദർ ധിൻഗ്രയും രാജിവച്ചു. റസിയ സുൽത്താനയുടെ സത്യപ്രതിജ്ഞ മൂന്ന് ദിവസം മുൻപായിരുന്നു. നവ്‌ജോത് സിംഗുമായി അടുപ്പമുള്ള മന്ത്രിയായിരുന്നു റസിയ സുൽത്താന. പഞ്ചാബ് പിസിസി ട്രഷറർ ഗുൽസാർ ഇന്ദർ ഛഹൽ നേരത്തെ രാജിവച്ചിരുന്നു. അതേസമയം, നവ്‌ജോത് സിംഗ് സിദ്ദുവിന്റെ രാജി ഹൈക്കമാൻഡ് അംഗീകരിച്ചിട്ടില്ല. സംസ്ഥാന തലത്തിൽ പ്രശ്‌നം തീർക്കണമെന്നാണ് ഹൈക്കമാൻഡ് നിർദേശം. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് നവ്‌ജ്യോത് സിംഗ് സിദ്ദു പഞ്ചാബ് […]
കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോൺഗ്രസ് അംഗത്വം സ്വീകരിച്ചു
കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. ഇന്ന് വൈകീട്ടോടെയാണ് എഐസിസി ആസ്ഥാനത്തെത്തി ഇരുവരും കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. രൺദീപ് സുർജേവാല, കെസി വേണുഗോപാൽ എന്നിവരോടൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇരുവരും കോൺഗ്രസിലേക്ക് എത്തിയതായി അറിയിച്ചത്. ( kahaiya kumar joins congress ) താൻ എന്തുകൊണ്ടാണ് കോൺഗ്രസിലേക്ക് എത്തിയതെന്നും കനയ്യ കുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി. കോൺഗ്രസ് രക്ഷപ്പെട്ടില്ലെങ്കിൽ രാജ്യം രക്ഷപ്പെടില്ലെന്നും അതുകൊണ്ടാണ് താൻ കോൺഗ്രസിലേക്ക് എത്തിയതെന്നും കനയ്യ കുമാർ പറയുന്നു. ഭഗത് സിംഗിന്റെ വീര്യവും, […]
ആര് കോൺഗ്രസ് വിട്ടുപോയാലും ഒരു ചുക്കും സംഭവിക്കില്ല, വി ഡി സതീശൻ
ആര് കോൺഗ്രസ് വിട്ടുപോയാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് വി ഡി സതീശൻ. കെ കരുണാകരൻ കോൺഗ്രസ് വിട്ടുപോയാലും കോൺഗ്രസ് ഉയർന്നു വന്നു. കെ കരുണാകരനെ പോലെ വലിയവരല്ല പാർട്ടി വിട്ടവരാരും. അർഹിക്കുന്നതിനേക്കാൾ കൂടുതൽ അംഗീകാരം കിട്ടിയവരാണ് എകെജി സെന്ററിലേക്ക് പോയത്. അർഹിക്കാത്തവർക്ക് അംഗീകാരം കൊടുക്കരുതെന്ന പാഠമാണിതെന്ന് വി ഡി സതീശൻ. ഒരു പാർട്ടി എന്നതിനപ്പുറത്ത് ആൾക്കൂട്ടമായി കോൺഗ്രസ് മാറരുതെന്ന് വി ഡി സതീശൻ ചൂണ്ടിക്കാട്ടി. ഒരു രാഷ്ട്രീയ പാർട്ടിയിൽ നിന്നും മറ്റൊരു പാർട്ടിയിലേക്ക് പോകുന്നത് പുതിയൊരു കാര്യമല്ല. […]
കോൺഗ്രസിലെ പുതിയ മാർഗരേഖ; മുതിർന്ന നേതാക്കൾക്ക് അമർഷം
സംസ്ഥാനത്തെ കോൺഗ്രസിൽ പുതിയ മാർഗരേഖ കൊണ്ടുവരുന്നതിനെതിരെ മുതിർന്ന നേതാക്കൾക്ക് അമർഷം. മാർഗരേഖകൾ തയാറാക്കിയത് കൂടിയാലോചനകൾ ഇല്ലാതെയെന്ന് വിമർശനം. പാർട്ടിയിൽ നയപരമായ തീരുമാനങ്ങൾ എടുക്കേണ്ടത് കെ പി സി സി എക്സിക്യൂട്ടീവ് സമിതിയാണ്. പുനഃസംഘടന പൂർത്തിയാക്കാതെ നയപരമായ തീരുമാനങ്ങൾ എങ്ങനെ എടുത്തെന്നാണ് മുതിർന്ന നേതാക്കളുടെ ചോദ്യം. തീരുമാനം തെറ്റെന്നും രാഷ്ട്രീയ സമിതി നോക്കുകുത്തിയെന്നും മുതിർന്ന നേതാക്കൾ വിമർശിക്കുന്നു. തീരുമാനങ്ങൾ എടുക്കാൻ ഡി സി സി അധ്യക്ഷൻമാർക്ക് അധികാരമില്ല. നയപരമായ കാര്യങ്ങളിൽ കൂടിയാലോചനകൾ അനിവാര്യമാണെന്നും മുതിർന്ന നേതാക്കൾ അഭിപ്രായപ്പെട്ടു. അതേസമയം […]
സ്വാതന്ത്രത്തിന്റെ 75-ാം വാർഷികം : കോൺഗ്രസ് സമിതിയിൽ നിന്ന് രമേശ് ചെന്നിത്തലയുടെ പേര് ഒഴിവാക്കിയെന്ന് സൂചന
സ്വാതന്ത്രത്തിന്റെ 75-ാം വാർഷികമാഘോഷിക്കുന്ന കോൺഗ്രസ് സമിതിയിൽ നിന്ന് രമേശ് ചെന്നിത്തലയുടെ പേര് ഒഴിവാക്കിയെന്ന് സൂചന. സമിതിയുടെ കൺ വീനറായ് നേരത്തെ പരിഗണിച്ചിരുന്നത് രമേശ് ചെന്നിത്തലയുടെ പേര്. രമേശ് ചെന്നിത്തലയ്ക്ക് പകരമായ് മുല്ലപ്പള്ളി സമിതി അംഗമായി. പുനസംഘടനാ വിഷയത്തിലെ ഹൈക്കമാൻഡിന്റെ അത്യപ്തിയുടെ ഭാഗമായാണ് പേര് പേര് ഒഴിവാക്കപ്പെട്ടതെന്നാണ് സൂചന. മൻ മോഹൻ സിംഗിന്റെ അധ്യക്ഷതയിലാണ് കോൺഗ്രസ് അധ്യക്ഷ സ്വാതന്ത്രത്തിന്റെ 75 ആം വാർഷികം ആഘോഷിക്കാൻ സമിതി രൂപീകരിച്ചത്. മുകൾ വാസ്നിക്ക് ആണ് 11 അംഗ സമിതിയുടെ അധ്യക്ഷൻ. അതേസമയം, […]
കോൺഗ്രസ് നേതാക്കളുടെ അക്കൗണ്ടുകൾക്ക് എതിരെ ഫേസ്ബുക്കും നടപടി സ്വീകരിച്ചേക്കും
കോൺഗ്രസ് നേതാക്കളുടെ അക്കൗണ്ടുകൾക്ക് എതിരെ ഫേസ്ബുക്കും നടപടി സ്വീകരിച്ചേക്കുമെന്ന് സൂചന. രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളുടെ ഫെയ്സ് ബുക്ക് പേജാകും നടപടിക്ക് വിധേയമാകുക. ഉചിതനടപടി സ്വീകരിക്കണം എന്ന് ദേശിയ ബാലാവകാശകമ്മീഷന്റെ നിർദേശത്തെ തുടർന്നാണ് നടപടി. പീഡനത്തിന് ഇരയായ പെൺകുട്ടിയെ തിരിച്ചറിയുന്ന വിധത്തിൽ മാതാപിതാക്കളുടെ ചിത്രം രാഹുൽ പ്രസിദ്ധീകരിച്ചതിനെതിരെയാണ് നടപടി. നേരത്തെ, രാഹുൽ ഗാന്ധിയുടേയും കെ സി വേണുഗോപാലിന്റേയും അക്കൗണ്ടുകൾക്കെതിരെ ട്വിറ്റർ നടപടിയെടുത്തിരുന്നു. ഇതിന് പിന്നാലെ ഇരുപതോളം കോൺഗ്രസ് നേതാക്കളുടേയും, പാർട്ടിയുടെ ഔദ്യോഗിക ഹാൻഡിലുകളായ ഏഴ് അക്കൗണ്ടുകൾക്കെതിരെയും ട്വിറ്റർ […]












