Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ് ; സിപിഐഎമ്മിന്റെ അറിവോടെയെന്ന് പ്രതിപക്ഷം

കരുവന്നൂർ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് നിയമ സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. വായ്‌പാ വിതരണത്തിൽ ഗുരുതര ക്രമക്കേടെന്ന് ആരോപണം. ബാങ്കിൽ വായ്പ തട്ടിപ്പ് നടന്നത് സി പി ഐ എം നേതൃത്വത്തിന്റെ അറിവോടെയെന്ന് ഷാഫി പറമ്പിൽ എംഎൽ എ ആരോപിച്ചു. സൂപ്പർ മാർക്കറ്റിലെ അക്കൗണ്ടന്റിന്റെ പേരിൽ 13 കോടി രൂപ വായ്പ നൽകി. ബാങ്കിൽ തട്ടിപ്പിന്റെ പരമ്പരയാണ് നടന്നതെന്ന് പ്രതിപക്ഷം കൂട്ടിച്ചേർത്തു. തട്ടിപ്പ് വർത്തയായപ്പോഴാണ് ഭരണസമിതി പിരിച്ചുവിട്ടതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. മൂന്ന് […]

India

‘രാഹുൽ ഗാന്ധിയുടെ ഫോൺ ചോർത്തിയത് എന്തിന്’? കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്

ഫോൺ ചോർത്തൽ വിവാദത്തിൽ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്. മോദി സർക്കാരിന്റേത് രാജ്യ വിരുദ്ധ നടപടിയാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. പൗരന്മാരെ നിരീക്ഷിക്കുന്നത് ദേശവിരുദ്ധ പ്രവൃത്തിയാണ്. രാഹുൽ ഗാന്ധിയുടെ ഫോൺ വിവരങ്ങൾ ചോർത്തിയത് എന്തിനാണെന്നും കോൺഗ്രസ് നേതാക്കൾ ചോദിച്ചു. വാർത്താസമ്മേളനത്തിൽ കോൺഗ്രസ് നേതാക്കളായ രൺദീപ് സുർജേവാല, മല്ലികാർജുൻ ഖാർഗേ എന്നിവരാണ് കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. കേന്ദ്രസർക്കാർ നടപടി ദേശവിരുദ്ധമല്ലെങ്കിൽ പിന്നെ എന്താണെന്ന് കോൺഗ്രസ് നേതാക്കൾ ചോദിച്ചു. രാഹുൽ ഗാന്ധിയുടെ ഫോൺ ചോർത്തിയത് എന്ത് തീവ്രവാദം തടയാനാണെന്നതായിരുന്നു മറ്റൊരു […]

India

പഞ്ചാബില്‍ അമരീന്ദര്‍ മുഖ്യമന്ത്രിയായി തുടരും; സിദ്ധു കോണ്‍ഗ്രസ് അധ്യക്ഷനാകും

പഞ്ചാബ് കോണ്‍ഗ്രസില്‍ മഞ്ഞുരുക്കം. പുതിയ ഫോര്‍മുല പ്രകാരം വ്‌ജ്യോത് സിങ് സിദ്ധു കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനാകും. അമരീന്ദര്‍ സിങ് മുഖ്യമന്ത്രിയായി തുടരുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. ഇരുവരും തമ്മിലുള്ള തര്‍ക്കം കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം ഇടപെട്ടാണ് പരിഹരിച്ചത്. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് കോണ്‍ഗ്രസിനുള്ളിലെ ഭിന്നത കേന്ദ്ര നേതൃത്വത്തെ വലച്ചിരുന്നു. സംസ്ഥാന അധ്യക്ഷന് പുറമെ രണ്ട് വര്‍ക്കിങ് പ്രസിഡന്റുമാരെയും നിയമിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ പഞ്ചാബിലെ പാര്‍ട്ടിക്കുള്ളിലെ എല്ലാ […]

Kerala

നേതൃമാറ്റം ; അതൃപ്തി അറിയിച്ച് ഉമ്മൻ‌ചാണ്ടി

കേരളത്തിൽ നേതൃമാറ്റം നടപ്പാക്കിയ രീതിയിൽ അതൃപ്​തി അറിയിച്ച്​ കോൺഗ്രസ്​ നേതാവ്​ ഉമ്മൻചാണ്ടി. നേതൃമാറ്റം നല്ല രീതിയിൽ നടപ്പാക്കാമായിരുന്നു. ഹൈക്കമാൻഡ്​ എടുക്കുന്ന ഏത്​ തീരുമാനവും അംഗീകരിക്കും. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ പൂർണ്ണ തൃപ്തിയുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു. എ.ഐ.സി.സി ജനറൽ സെക്രട്ടറി പദം രാജിവെക്കുമെന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചു. പാർട്ടിയിൽ സമ്പൂർണ്ണ അഴിച്ചു പണിയുണ്ടാകുമോയെന്ന ചോദ്യത്തിന്​ അക്കാര്യത്തിൽ ചർച്ച ചെയ്​ത്​ തീരുമാനമെടുക്കുമെന്നായിരുന്നു ഉമ്മൻചാണ്ടിയുടെ മറുപടി. കോൺഗ്രസിലെ നേതൃമാറ്റത്തിൽ ഉമ്മൻചാണ്ടിക്ക് അതൃപ്​തിയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത്​ വന്നിരുന്നു. തുടർന്ന്​ ഉമ്മൻചാണ്ടിയേ കോൺഗ്രസ്​ ദേശീയ […]

Kerala

രാഹുലുമായി സംസാരിച്ചപ്പോൾ മനസ്സിലെ എല്ലാ പ്രയാസങ്ങളും മാറി’; പൂർണ തൃപ്തനെന്ന് രമേശ് ചെന്നിത്തല

ന്യൂഡൽഹി: രാഹുൽഗാന്ധിയുമായി നടത്തിയ ചർച്ചയിൽ പൂർണതൃപ്തനെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സോണിയാഗാന്ധിയും രാഹുൽഗാന്ധിയും എടുക്കുന്ന ഏതു തീരുമാനവും അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുലുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. ‘ഉമ്മൻചാണ്ടിയും ഞാനും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആശങ്കകൾ പ്രകടപ്പിച്ചു എന്നത് സത്യമാണ്. അതു രാഹുൽഗാന്ധിക്ക് വിശദീകരിച്ചു. പരാജയത്തിന്റെ കാരണങ്ങൾ അദ്ദേഹത്തോട് വിശദീകരിച്ചു. ഉമ്മൻചാണ്ടിയെ അദ്ദേഹം ഇന്ന് വൈകുന്നേരം തന്നെ രാഹുൽ വിളിക്കും. ഞാനും ഉമ്മൻചാണ്ടിയും കോൺഗ്രസ് നേതൃത്വത്തോട് ചേർന്നു നിന്നവരാണ്. കോൺഗ്രസിന്റെ നന്മയ്ക്കു വേണ്ടി […]

Kerala

കെ സുധാകരന്റെത് ഏകപക്ഷീയമായ ഇടപെടലുകള്‍; എഐസിസിയെ സമീപിക്കാന്‍ ഒരുങ്ങി ഗ്രൂപ്പ് നേതാക്കള്‍

നിയുക്ത കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ എ, ഐ ഗ്രൂപ്പുകള്‍. നയപരമായ കാര്യങ്ങള്‍ പോലും പാര്‍ട്ടിഘടകത്തില്‍ ആലോചിക്കാതെ സുധാകരന്‍ ഏകപക്ഷീയമായി പ്രഖ്യാപിക്കുന്നുവെന്നാണ് ഗ്രൂപ്പുകളുടെ പരാതി. ഡിസിസി പുനഃസംഘടനക്കായി അഞ്ചംഗ സമിതിയെ നിയമിക്കുമെന്ന സുധാകരന്റെ പ്രഖ്യാപനമാണ് ഏറ്റവുമൊടുവില്‍ ഗ്രൂപ്പുകളെ അസ്വസ്തതരാക്കുന്നത്. ഇതിനുപുറമേ ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടും, ഭാരവാഹികളെ അന്‍പതായി നിജപ്പെടുത്തും തുടങ്ങിയ സുധാകരന്റെ നിലപാടുകളിലും എ,ഐ ഗ്രൂപ്പുകള്‍ ഒരുപോലെ അസ്വസ്തരാണ്. പാര്‍ട്ടിയുടെ ഏതുഘടകത്തില്‍ ആലോചിച്ചിട്ടാണ് സുധാകരന്‍ ഇത്തരം തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നത് എന്നതാണ് ഗ്രൂപ്പ് നേതാക്കളുടെ ചോദ്യം. നാളെ കെപിസിസി […]

India

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി; ഫോണ്‍ ചോര്‍ത്തുന്നുവെന്ന് സച്ചിന്‍ പൈലറ്റ് വിഭാഗം

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ വീണ്ടും ഭിന്നത രൂക്ഷമാവുന്നു. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും യുവനേതാവ് സച്ചിന്‍ പൈലറ്റും തമ്മിലുള്ള ഭിന്നതയാണ് വീട്ടും പരസ്യമായ പൊട്ടിത്തെറിയിലെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഇരുവരും തമ്മില്‍ തര്‍ക്കം പരസ്യമായത്. സന്ദര്‍ഭം മുതലെടുത്ത് സച്ചിന്‍ പൈലറ്റിനെ ചാക്കിട്ട് പിടിക്കാന്‍ ബി.ജെ.പിയും കിണഞ്ഞ് ശ്രമിച്ചിരുന്നു. ഒടുവില്‍ ഹൈകമാന്റ് ഇടപെട്ടു. ഉടന്‍ പരിഹാരം കാണാമെന്ന ധാരണയായെങ്കിലും ഒരു വര്‍ഷം ആകാറായിട്ടും പ്രശ്‌നപരിഹാര ഫോര്‍മൂലയോ നടപടിയോ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് സച്ചിന്‍ പൈലറ്റ് ഡല്‍ഹിയില്‍ തങ്ങുന്നത് ഹൈകമാന്റിന് കടുത്ത തലവേദനയാകുന്നത്. […]

Kerala

ഇന്ധനവില വർധനവിനെതിരേ രാജ്യവ്യാപക പ്രക്ഷോഭം നടത്തി കോൺഗ്രസ്

രാജ്യത്ത് പെട്രോൾ വില കുതിച്ചുയുരന്നതിനിടെ രാജ്യ വ്യാപകമായി സൂചനാ പ്രതിഷേധ സമരം നടത്തി കോൺഗ്രസ്. പെട്രോൾ പമ്പുകൾക്ക് മുന്നിലാണ് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. യുപിഎ ഭരണത്തിലായിരുന്നപ്പോൾ പെട്രോളിന്റെയും ഡീസലിന്റെയും നികുതി 9.20 രൂപയായിരുന്നു. ഇപ്പോഴത് 32 രൂപയായി. ഇന്ധന നികുതി എത്രയും പെട്ടെന്ന് കുറയ്ക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുന്നതായി കെ.സി. വേണുഗോപാൽ എം.പി. ഡൽഹിയിൽ വച്ച് പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധം അരങ്ങേറുന്നുണ്ട്. നേരത്തെ തന്നെ ഇന്ധന വിലവർധയ്‌ക്കെതിരേ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാൻ […]

Kerala

മുല്ലപ്പള്ളിയുടെ പടിയിറക്കം തോൽവിയുടെ ഉത്തരവാദിത്തമാകെ ചുമലിലേറ്റി നിരാശയോടെ

തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തമമാകെ തലയിലേറ്റി നിരാശയോടെയാണ് കെ.പി.സി.സി അധ്യക്ഷ പദവിയിൽ നിന്നുള്ള മുല്ലപ്പള്ളി രാമചന്ദ്രന്റെ പടിയിറക്കം. പരാജയപ്പെട്ട അധ്യക്ഷനെന്ന് പഴി കേൾക്കുമ്പോഴും മുല്ലപ്പള്ളിയുടെ ആത്മാർത്ഥതയിൽ ഒരു പ്രവർത്തകനും സംശയമുണ്ടാവില്ല. നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയുടെ പാപഭാരം മുഴുവൻ ചുമലിലേറ്റിയാണ് പടിയിറക്കം. അത് ഏറ്റെടുക്കുന്നതിൽ മുല്ലപ്പള്ളി രാമചന്ദ്രനെന്ന ആദർശ രാഷ്ട്രീയക്കാരന് മടിയുമില്ല. പക്ഷേ ഇപ്പോൾ കുറ്റപ്പെടുത്തുന്നവരാരും ലോക്സഭാ തെരഞ്ഞെടുപ്പിലെ ഉജ്വല വിജയത്തിൽ അഭിനന്ദിച്ചില്ലെന്ന പരിഭവം ഉള്ളിൽ ഉണ്ട്. അതാണ് ഒരിക്കൽ മുല്ലപ്പള്ളി പറഞ്ഞ് വെച്ചത്. വിജയത്തിന് ഒരുപാട് അവകാശികൾ ഉണ്ടാവും. […]

Kerala

പ്രതിപക്ഷനേതാവിന്റെ പ്രൈവറ്റ് സെക്രട്ടറി സി.പി.എമ്മുകാരനെന്ന് ആക്ഷേപം; മറുപടിയുമായി വി.ഡി സതീശന്‍

പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ പ്രൈവറ്റ് സെക്രട്ടറി സി.പി.എമ്മുകാരനെന്ന് വിമര്‍ശനം. ഫുഡ് സേഫ്റ്റി ജോയിന്റ് കമ്മീഷണറായ കെ. അനില്‍കുമാറിനെയാണ് പ്രതിപക്ഷനേതാവ് പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്. ഇതിനെതിരെയാണ് വിമര്‍ശനം. തന്റെ സ്ഥാനലബ്ധിയില്‍ അസ്വസ്ഥതയുള്ളവരാണ് ഈ പ്രചാരണത്തിന് പിന്നിലെന്ന് വി.ഡി സതീശന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. താന്‍ നിയമവിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് തന്നോടൊപ്പം സജീവമായി പ്രവര്‍ത്തിച്ച കെ.എസ്.യുക്കാരനായിരുന്നു അനില്‍കുമാറെന്നും സതീശന്‍ പറഞ്ഞു. എന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായ ഫുഡ് സേഫ്റ്റി ജോയിന്റ് കമ്മീഷണർ കെ. അനിൽകുമാർ മാർക്സിസ്റ്റുകാരനാണ് എന്ന രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിൽ […]