ഷാഫി പറമ്പിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും പണം വകയിരുത്തി നിർമ്മിക്കുന്ന പാലക്കാട് കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന് അപാകതകളുണ്ടെന്ന് ബി.ജെ.പി സ്ഥാനാർഥി ഈ ശ്രീധരൻ . എല്ലാവരും ബഹുമാനിക്കുന്ന ഇ. ശ്രീധരൻ ബി.ജെ.പി ജില്ല നേതാക്കളുടെ നിലവാരത്തിലേക്ക് താഴരുതെന്ന് ഷാഫി പറമ്പിൽ പ്രതികരിച്ചു മൂന്നാം തവണ പാലക്കാട് നിന്നും ജനവിധി തേടുന്ന ഷാഫി പറമ്പിലിനെതിരെ മെട്രോമാൻ ഇ .ശ്രീധരനെയാണ് ബി.ജെ.പി മത്സരിപ്പിക്കുന്നത്. പ്രചരണത്തിനിടെ കെ.എസ്.ആർ.ടി.സി ടെർമിനലിൽ എത്തിയ ഈ ശ്രീധരൻ നിർമ്മാണത്തിലെ കാല താമസത്തെ വിമർശിച്ചു. […]
Tag: BJP
പ്രതിപക്ഷം പോരാടുന്നത് രാജ്യത്തിനായി, അധികാരത്തിനായല്ല: രാഹുല്‍ ഗാന്ധി
2014ന് ശേഷം ഇന്ത്യയിലെ പ്രതിപക്ഷം പോരാടുന്നത് രാജ്യത്തിന് വേണ്ടിയാണെന്നും അധികാരത്തിന് വേണ്ടിയല്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബിജെപിയുടെ ധാര്‍ഷ്ട്യത്തെയാണ് കോണ്‍ഗ്രസ് നേരിടുന്നത്. ജനങ്ങള്‍ക്കായി പാര്‍ട്ടിയെ തുറന്ന് വെച്ച് മോദി സര്‍ക്കാരിനെതിരായ ചെറുത്തുനില്‍പ്പുകളെ ഏകോപിപ്പിക്കുകയാണ് കോണ്‍ഗ്രസെന്നും രാഹുല്‍ പറഞ്ഞു. ഓര്‍ക്കുക, കോൺഗ്രസ് പാർട്ടി രൂപീകരിച്ചപ്പോള്‍ അടിസ്ഥാനപരമായി ചെറുത്തുനിൽപ്പുകളെ ഏകോപിപ്പിക്കുകയായിരുന്നു. അക്രമാസക്തമായ പ്രതിരോധം അല്ല അന്നും ഇന്നും കോണ്‍ഗ്രസിന്‍റെ രീതി. എല്ലാ തലങ്ങളിലും ചെറുത്തുനില്‍പ്പുണ്ട്. പലതരം ആളുകള്‍, പലതരം ആശയങ്ങള്‍. കോണ്‍ഗ്രസിന് അവരോടെല്ലാം ബഹുമാനത്തോടെ ഇടപെടാന്‍ കഴിയണം. എല്ലാവരെയും […]
കൊക്കയ്‌നുമായി ബിജെപി യുവനേതാവ് പിടിയിൽ
കൊൽക്കത്ത: കൊക്കയ്ൻ കൈവശം വച്ചതിന് ബിജെപി യുവനേതാവ് പമേല ഗോസ്വാമി അറസ്റ്റിൽ. നൂറ് ഗ്രാം കൊക്കയ്‌നാണ് ഇവരുടെ പക്കൽനിന്ന് പിടിച്ചെടുത്തത് എന്ന് പൊലീസ് പറഞ്ഞു. സുഹൃത്ത് പ്രൊബീർ കുമാർ ദേയും ഇവർക്കൊപ്പം അറസ്റ്റിലായി. ‘കുറച്ചു മുമ്പ് ലഹരി മാഫിയയിൽ ഇവർ ഉൾപ്പെട്ടിരുന്നു. ചിലർക്ക് ലഹരി എത്തിക്കാനായി പ്രൊബീറിനൊപ്പം ഇവർ എത്തി എന്ന് രഹസ്യവിവരം കിട്ടി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്’ – പൊലീസ് പറഞ്ഞു. പഴ്‌സിലും കാറിന്റെ സീറ്റിനുമടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കൊക്കയ്ൻ. പുലർച്ച […]
ബി.ജെ.പി അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയാകാൻ തയ്യാറെന്ന് ഇ.ശ്രീധരൻ
കേരളത്തിൽ ബി.ജെ.പി അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയാകാൻ താൻ തയ്യാറെന്ന് ഇ.ശ്രീധരൻ. ബിജെപിയെ അധികാരത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഷ്ട്രീയ പ്രവേശനമെന്നും ഇ. ശ്രീധരൻ പറഞ്ഞു. ബി.ജെ.പി അധികാരത്തിലെത്തിയാൽ കേരളത്തെ കടക്കെണിയിൽ നിന്ന് കരകയറ്റുമെന്നും ശ്രീധരന്‍ വ്യക്തമാക്കി. ബി.ജെ.പി ആവശ്യപ്പെട്ടാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ഗവര്‍ണര്‍ പദവിയോട് തനിക്ക് താല്‍പര്യമില്ലെന്നും ഇ.ശ്രീധരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനാണ് ഇ.ശ്രീധരൻ ബിജെപിയിൽ ചേരുന്ന കാര്യം അറിയിച്ചത്. കേരളത്തിന് നീതി ഉറപ്പാക്കാൻ ബി.ജെ.പി വന്നാലേ കഴിയൂവെന്ന് ഇ ശ്രീധരൻ പ്രതികരിച്ചിരുന്നു. […]
‘വാക്സിന്‍ വിതരണം കഴിഞ്ഞാലുടന്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കും’ അമിത് ഷാ
പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോവിഡ് വാക്സിൻ വിതരണം പൂർത്തിയാകുന്ന മുറക്ക് പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ ശ്രമം നടത്തുമെന്നായിരുന്നു അമിത് ഷായുടെ പ്രസ്താവന. പശ്ചിമ ബംഗാളിലെ താക്കൂർനഗറിൽ സംഘടിപ്പിച്ച റാലിക്കിടെയാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. ‘വാക്സിൻ വിതരണം പൂർത്തിയാക്കുന്നതോടെ നമ്മുടെ രാജ്യം കോവിഡ് മുക്തമാകും, അതിന് ശേഷം പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിക്കും. പൗരത്വ ഭേഗഗതി ആക്ട് പാർലമെന്‍റിന്‍റെ […]
സെലിബ്രിറ്റികളെ ബിജെപി സമ്മര്‍ദത്തിലാക്കിയോ? മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷിക്കും
നമ്മള്‍ എന്തുകൊണ്ട് കര്‍ഷക സമരത്തെ പിന്തുണക്കുന്നില്ലെന്ന ഗായിക റിഹാനയുടെ ചോദ്യത്തിന് പിന്നാലെ ഇന്ത്യയിലെ സെലിബ്രിറ്റികള്‍ നടത്തിയ പ്രതികരണം സംബന്ധിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷിക്കും. ഒരേ സമയത്ത് ഒരേ ആശയമടങ്ങിയ സമാനമായ ഹാഷ് ടാഗുള്ള ട്വീറ്റുകള്‍ വന്നതോടെയാണ് അന്വേഷണം. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യം ഉന്നയിച്ചതിന് പിന്നാലെയാണ് ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് അന്വേഷണം നടത്താമെന്ന് അറിയിച്ചത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൈന നേവാള്‍, അക്ഷയ് കുമാര്‍, സുനില്‍ ഷെട്ടി തുടങ്ങിയവരുടെ ട്വീറ്റുകള്‍ ഒരേ സ്വഭാവത്തിലുള്ളതായിരുന്നു. ഇതില്‍ നിന്ന് വ്യക്തമാകുന്നത് സെലിബ്രിറ്റികളും […]
“വസ്തുതകളെ ഭയക്കുന്നവർ സത്യസന്ധരായ മാധ്യമപ്രവർത്തകരെയും ഭയക്കുന്നു”; വീണ്ടും കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
സിംഘു അതിർത്തിയിൽ നിന്നും രണ്ട് മാധ്യമപ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കർഷകരുടെ ശബ്ദത്തെ ചവിട്ടിമെതിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. “കർഷകരുടെ ശബ്ദത്തെ ചവിട്ടിമെതിക്കാനാണ് ബി.ജെ.പി സർക്കാർ ശ്രമിക്കുന്നത്. എന്നാൽ അവർ ഒരു കാര്യം മറക്കുന്നു. നിങ്ങൾ കൂടുതൽ അടിച്ചമർത്തും തോറും നിങ്ങൾക്കെതിരെയുള്ള അവരുടെ പ്രതിഷേധത്തിന്റെ ശബ്ദം കൂടുകയേ ഉള്ളൂ.” പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചു
ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് ബിഎസ്എഫ് ജനങ്ങളെ ഭീഷണിപ്പെടുത്തുന്നു
ശ്ചിമ ബംഗാളില്‍ ബിഎസ്എഫ് സേനക്കെതിരെ ഗുരുതര ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് ബിഎസ്എഫ് ജനങ്ങളെ ഭീഷണിപ്പെടുത്തുവെന്ന് മന്ത്രി ഫിർഹാദ് ഹക്കിം ആരോപിച്ചു. ബംഗാളിലെ തെരഞ്ഞടുത്ത് സാഹചര്യം അവലോകനം ചെയ്യാനെത്തിയ തെരഞ്ഞെടുപ്പ് കമ്മീഷനോട് ടിഎംസി പരാതി ഉന്നയിച്ചു. ബംഗാളിൽ ബിജെപി വർഗീയത പടർത്തുകയാണ്. എന്നാല്‍ ബംഗാളിൽ ഭിന്നത ഉണ്ടാക്കാൻ ഒരു വർഗീയ പാർട്ടിക്കും ആകില്ലെന്നും ഫിർഹാദ് ഹക്കിം പറഞ്ഞു. സുബ്രത ബക്ഷി, പാര്‍ഥ ചാറ്റര്‍ജി, ഫിര്‍ഹാദ് ഹക്കിം, സുബ്രത മുഖര്‍ജി എന്നീ […]
കപട വാഗ്‌ദാനങ്ങൾ നൽകുന്ന ബി.ജെ.പി മാവോയിസ്റ്റുകളേക്കാൾ അപകടകരം: മമത
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനങ്ങൾക്ക് കപട വാഗ്‌ദാനങ്ങൾ നൽകുന്ന ബി.ജെ.പി മാവോയിസ്റ്റുകളേക്കാൾ അപകടകരമാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രാഷ്ട്രീയം ദൃഢമായ ആശയമാണെന്നും, ഒരാൾ വസ്ത്രം മാറുന്നത് പോലെ അത് മാറ്റാനാകില്ലെന്നും മമത ബാനർജി പറഞ്ഞു. പശ്ചിമ ബംഗാളിലെ തീവ്ര ഇടത് കോട്ടയായ പുരുലിയ ജില്ലയിൽ തൃണമൂൽ കോൺഗ്രസ് സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത. “ബി.ജെ.പി മാവോയിസ്റ്റുകളേക്കാൾ അപകടകരമാണ്. ബി.ജെ.പിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് ചേരാം. ഞങ്ങളെന്തായാളം അവരുടെ ആശയങ്ങൾക്ക് മുമ്പിൽ തല കുനിക്കില്ല. ” […]
ബി.ജെ.പിക്കെതിരെ ഇടതുമുന്നണിയും കോണ്‍ഗ്രസും മമതയോടൊപ്പം അണിചേരണം: തൃണമൂല്‍ കോണ്‍ഗ്രസ്
പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ശേഷിക്കെ, ബി.ജെ.പിക്കെതിരായുളള പോരാട്ടത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയോടൊപ്പം ഇടതുമുന്നണിയും കോണ്‍ഗ്രസും അണിചേരണമെന്ന അഭ്യര്‍ത്ഥനയുമായി ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്. ”ഇടതുമുന്നണിയും കോണ്‍ഗ്രസും ആത്മാര്‍ത്ഥമായി ബി.ജെ.പി വിരുദ്ധരാണെങ്കില്‍, ബി.ജെ.പിയുടെ സാമുദായികവും ഭിന്നിപ്പിക്കുന്നതുമായ രാഷ്ട്രീയത്തിനെതിരായ പോരാട്ടത്തില്‍ അവര്‍ മമത ബാനര്‍ജിയോടൊപ്പം ചേരും.” മുതിര്‍ന്ന ടി.എം.സി എം.പി സൗഗാത റോയി പറഞ്ഞു. പി.ടി.ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ബി.ജെ.പിക്കെതിരായ മതേതര രാഷ്ട്രീയത്തിന്റെ യഥാര്‍ത്ഥ മുഖം എന്നാണ് ടി.എം.സി മേധാവി സൗഗാത, മമത ബാനര്‍ജിയെ […]