ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നിലനിര്‍ത്തി നോര്‍വേയുടെ മാഗ്നസ് കാള്സണ്. റഷ്യയുടെ നീപോംനീഷിയെ പരാജയപ്പെടുത്തിയാണ് മാഗ്നസ് കാള്സണ് തന്റെ അഞ്ചാം കിരീടം നിലനിര്‍ത്തിയത്. മൂന്ന് റൗണ്ട് ശേഷിക്കെയാണ് കാള്‍സന്റെ ജയം.
മാഗ്നസ് കാള്‍സന്റെ തുടര്‍ച്ചയായ നാലാം കിരീടമാണിത്. അവസാന സ്കോര്‍ 7.5-3.5. ദുബായിലെ എക്സ്പോ 2020 വേദിയിലെ എക്സിബിഷന് ഹാള്‍ ആയിരുന്നു ഇത്തവണത്തെ ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് വേദി.14.90 കോടി രൂപയാണ് ലോക ചെസ് ചാമ്പ്യന്‍ഷിപ്പിലെ സമ്മാനത്തുക. വിജയിക്ക് 60 ശതമാനവും എതിരാളിക്ക് 40 ശതമാനവും ലഭിക്കും.
Congratulations to @MagnusCarlsen on winning his 5th World Championship match and further cementing his legacy as arguably the greatest player in chess history! pic.twitter.com/amv8e55tCm
— Chess.com (@chesscom) December 10, 2021
2013ല്‍ ചെന്നൈയില്‍ നടന്ന ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വിശ്വനാഥ് ആനന്ദിനെ പരാജയപ്പെടുത്തിയ കാള്സണ് തന്റെ കിരീടം ഇതുവരെ മറ്റാര്‍ക്കും വിട്ടുകൊടുത്തിട്ടില്ല.