വനിതാ ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഓൾറൗണ്ടർ ശിഖ പാണ്ഡെ ടീമിലേക്ക് തിരികെയെത്തി. അടുത്ത വർഷം ഫെബ്രുവരി 10 മുതൽ 26 വരെ ദക്ഷിണാഫ്രിക്കയിൽ വച്ചാണ് ടി-20 ലോകകപ്പ് നടക്കുക. നിലവിലെ റണ്ണേഴ്സ് അപ്പാണ് ഇന്ത്യ. ടി-20 ലോകകപ്പിനുള്ള ടീമിനൊപ്പം ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ടീമിനെയും പ്രഖ്യാപിച്ചു.
2021 ഒക്ടോബറിൽ ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലാണ് ശിഖ പാണ്ഡെ അവസാനമായി ഇന്ത്യൻ ടീമിൽ കളിച്ചത്. ആഭ്യന്തര ക്രിക്കറ്റിൽ തുടരെ ഗംഭീര പ്രകടനങ്ങൾ നടത്തിയതോടെ താരം ഇന്ത്യൻ ടീമിൽ തിരികെയെത്തുകയായിരുന്നു. ശിഖ പാണ്ഡെയ്ക്കൊപ്പം രേണുക സിംഗ്, പുതുമുഖ ഇടങ്കയ്യൻ പേസ് ബൗളർ അഞ്ജലി ശർവാനി എന്നിവരും ടീമിലുണ്ട്. പേസ് ബൗളിംഗ് ഓൾ റൗണ്ടർ പൂജ വസ്ട്രാക്കർ ടീമിലുണ്ടെങ്കിലും ഫിറ്റ്നസ് പരിഗണിച്ചേ ടീമിൽ ഉൾപ്പെടുത്തൂ. പേസർ മേഘ്ന സിംഗ് റിസർവ് നിരയിലാണ്.
സീനിയർ വനിതാ ആഭ്യന്തര ടി-20 ടൂർണമെൻ്റിൽ ഗോവയെ നയിച്ച ശിഖ പാണ്ഡെ 4.28 എക്കോണമിയിൽ 7 മത്സരങ്ങളിൽ നിന്ന് 11 വിക്കറ്റുകൾ നേടി. തുടർന്ന് ഇൻ്റർ സോണൽ ടി-20കളിൽ സൗത്ത് സോണിനായി മൂന്ന് മത്സരങ്ങളിൽ നിന്ന് 4.05 എക്കോണമിയിൽ അഞ്ച് വിക്കറ്റുകളും താരം വീഴ്ത്തി.
ജനുവരി 19 മുതലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇൻഡീസും ഉൾപ്പെടുന്ന ത്രിരാഷ്ട്ര ടി-20 പരമ്പര ആരംഭിക്കുന്നത്. ഫെബ്രുവരി 2ന് പരമ്പര അവസാനിക്കും.
ലോകകപ്പിനുള്ള ടീം: Harmanpreet Kaur, Smriti Mandhana, Shafali Verma, Yastika Bhatia, Richa Ghosh, Jemimah Rodrigues, Harleen Deol, Deepti Sharma, Devika Vaidya, Radha Yadav, Renuka Thakur, Anjali Sarvani, Pooja Vastrakar, Rajeshwari Gayakwad, Shikha Pandey
റിസർവ് താരങ്ങൾ: Sabbineni Meghana, Sneh Rana, Meghna Singh.
ത്രിരാഷ്ട്ര പരമ്പരക്കുള്ള ടീം: Harmanpreet Kaur (capt), Smriti Mandhana, Yastika Bhatia (wk), Jemimah Rodrigues, Harleen Deol, Deepti Sharma, Devika Vaidya, Rajeshwari Gayakwad, Radha Yadav, Renuka Thakur, Meghna Singh, Anjali Sarvani, Sushma Verma (wk), Amanjot Kaur, Pooja Vastrakar, S Meghana, Sneh Rana, Shikha Pandey.