ഇംഗ്ലീഷ് ഫുട്ബോള്‍ താരം വെയ്ന്‍ റൂണി വിരമിച്ചു. മാഞ്ചസ്റ്ററിന്റെ മുന്‍ ക്യാപ്റ്റാനായ റൂണി അവസാനമാസങ്ങളില്‍ ചാമ്പ്യന്‍ഷിപ്പ് ക്ലബായ ഡാര്‍ബി കൗണ്ടിയുടെ പരിശീലകനും പ്ലയറും ആയിരുന്നു. എന്നാല്‍ ഡാര്‍ബി റൂണിയെ സ്ഥിരം പരിശീലകനായി നിയമിക്കാന്‍ ഡാര്‍ബി കൗണ്ടി തീരുമാനിച്ചതോടെ ഫുട്ബോളില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം. ഫിലിപ് കോകുവിനെ പുറത്താക്കിയത് മുതൽ റൂണി ഡാർബിയുടെ താൽക്കാലിക പരിശീലകനായിരുന്നു.
രാജ്യാന്തര കരിയർ 2017ൽ അവസാനിപ്പിച്ച താരം 2018ൽ വിടവാങ്ങൽ മത്സരം കളിച്ചിരുന്നു. ഇംഗ്ലീഷ് ദേശീയ ടീമിന്റെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും എക്കാലത്തെയും മികച്ച ഗോൾ സ്കോറർ ആണ് റൂണി. മാഞ്ചസ്റ്റർ യുണൈറ്റഡിനായി 253 ഗോളുകൾ സ്വന്തമാക്കി. ഇംഗ്ലണ്ടിനായി 119 മത്സരങ്ങളില്‍ നിന്ന് 53 ഗോളുകള്‍ നേടിയിട്ടുണ്ട്. മാഞ്ചസ്റ്ററിനായി അഞ്ച് ലീഗ് കിരീടങ്ങളും ചാംപ്യൻസ് ലീഗും ജയിച്ചു. എവർട്ടനിലാണ് താരം കരിയർ തുടങ്ങിയത്.