ഖത്തർ ലോകകപ്പിലെ ആദ്യ സെമി ഫൈനൽ പോരാട്ടത്തിൽ ക്രൊയേഷ്യയ്ക്കെതിരെ അർജന്റീന 3 ഗോളിന് മുന്നിൽ. 69 ആം അൽവാരസാണ് തന്റെ രണ്ടാം ഗോളിലൂടെ അർജന്റീനയുടെ ലീഡ് 3 ആയി ഉയർത്തിയത്. ലയണൽ മെസ്സി എന്ന മാന്ത്രികൻ്റെ പാസ്സ് അൽവാരസ് ഗോളാക്കുകയായിരുന്നു. നേരത്തെ 39 ആം മിനിറ്റിൽ അൽവാരസ് ക്രൊയേഷ്യൻ ഗോൾ വല കുലുക്കിയിരുന്നു. 34 ആം മിനിറ്റിൽ സൂപ്പർ തരാം മെസ്സിയാണ് ഗോൾ വേട്ടയ്ക്ക് തുടക്കം കുറിച്ചത്. ജൂലിയൻ അൽവാരസിനെ ക്രൊയേഷ്യൻ കീപ്പർ ലിവാകോവിച്ച് ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി മെസ്സി ഗോളാക്കുകയായിരുന്നു.
Related News
ഞാനും രോഹിതും തമ്മില്‍ ഒരു പ്രശ്നവുമില്ല; ഒടുവില്‍ കോഹ്ലിയുടെ പ്രതികരണം
താനും രോഹിത് ശര്‍മ്മയും തമ്മില്‍ പ്രശ്നങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. തര്‍ക്കമുണ്ടെങ്കില്‍ ഇത്രയധികം വിജയങ്ങള്‍ നേടാന്‍ ടീമിന് എങ്ങനെ സാധിക്കുന്നുവെന്നായിരുന്നു ഇതു സംബന്ധിച്ച കോഹ്ലിയുടെ പ്രതികരണം. ഏതാനും നാളുകളായി ഞാനും ഇങ്ങനെയുള്ള വാര്‍ത്തകള്‍ കേള്‍ക്കുന്നു, ഡ്രസിങ് റൂമിലെ അന്തരീക്ഷം മോശമാണെങ്കിൽ ഇത്രയും സ്ഥിരതയോടെ കളിക്കാൻ നമുക്കു സാധിക്കില്ലായിരുന്നുവെന്ന് വ്യക്തമല്ലേ? മാത്രമല്ല, ആരോടെങ്കിലും ദേഷ്യമുണ്ടെങ്കിൽ അത് എന്റെ മുഖത്തുതന്നെ കാണാമെന്നും കോഹ് ലി പറഞ്ഞു. നല്ല കാര്യങ്ങൾക്കു നേരെ കണ്ണടച്ച് ഇത്തരം ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് […]
വിക്കറ്റ് കീപ്പറിന് നേരെ തിരിഞ്ഞുനിന്ന് ഓസീസ് താരത്തിന്റെ ബാറ്റിങ്; വൈറലായി വീഡിയോ
ക്രിക്കറ്റില്‍ പലതരം പരീക്ഷണങ്ങള്‍ നമ്മള് കണ്ടിട്ടുണ്ടാകും. ബോളര്‍മാരുടെ മനോവീര്യം തകര്‍ക്കാന്‍ വേണ്ടി മാത്രം ചില ബാറ്റ്സ്മാന്മാര് നടത്തുന്ന പരീക്ഷണങ്ങളുമുണ്ടാകും. ഇതുപോലൊന്നാണ് കഴിഞ്ഞ ദിവസം ഓസീസ് താരം ജോര്‍ജ് ബെയ്ലിയും പയറ്റിയത്. ബോളര്‍ പന്തെറിയാന്‍ തയ്യാറെടുക്കുമ്പോള്‍ വിക്കറ്റ് കീപ്പര്‍ക്ക് നേരെ തിരിഞ്ഞുനിന്നായിരുന്നു ബെയ്ലിയുടെ ബാറ്റിങ്. ബോളറുടെ റണ്ണപ്പ് തീരുന്നതു വരെ ബെയ്ലി കീപ്പര്‍ക്ക് നേരെ തന്നെയായിരുന്നു തിരിഞ്ഞുനിന്നത്. ബോളര്‍ പന്തെറിഞ്ഞതിന് പിന്നാലെ തിരിഞ്ഞു ഷോട്ട് ഉതിര്‍ക്കുകയും ചെയ്തു. ആസ്ട്രേലിയന്‍ ഫസ്റ്റ് ക്ലാസില്‍ ടാസ്മാനിയ – വിക്ടോറിയ മത്സരത്തിനിടെയാണ് ബെയ്ലി […]
ഇന്ത്യൻ നീലകടുവകൾ ഇന്ന് കളത്തിൽ; ത്രിരാഷ്ട്ര ടൂർണമെന്റിൽ എതിരാളികൾ മ്യാൻമാർ
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ത്രിരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റിന് ഇന്ന് മൈതാനമൊരുങ്ങും. ഇന്നത്തെ മത്സരത്തിൽ ആതിഥേയരായ ഇന്ത്യ മ്യാൻമാറിനെ നേരിടും. ഇന്ന് വൈകീട്ട് ആറ് മണിക്ക് മണിപ്പൂർ ഇംഫാലിലെ ഖുമാൻ ലാംപാക് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. ഒൻപത് മാസങ്ങൾക്ക് ശേഷം, കൃത്യമായി പറഞ്ഞാൽ 284 ദിവസങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ ഫുട്ബോൾ ടീം ഒരു അന്താരാഷ്ട്ര മത്സരത്തിനായി കളിക്കളത്തിൽ ഇറങ്ങിയത്. അടുത്ത വർഷം ആദ്യം ആരംഭിക്കാനിരിക്കുന്ന എഎഫ്സി ഏഷ്യൻ കപ്പിലേക്കുള്ള ഒരുക്കങ്ങളുടെ കൂടി ഭാഗമാണ് ഈ ടൂർണമെന്റ്. മ്യാൻമാറിനെ കൂടാതെ, […]