കോപ്പ അമേരിക്ക ഫുട്ബോളില്‍ ജപ്പാനെതിരെ നിലവിലെ ചാമ്പ്യന്മാരായ ചിലിക്ക് ജയം. എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ചിലിയുടെ ജയം. വർഗാസ് രണ്ടും അലക്സി സാഞ്ചസ്, പുൾ ഗാർ എന്നിവർ ഓരോ ഗോൾ വീതവും നേടി. രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകള്‍ പിറന്നത്. 41ാം മിനുറ്റില്‍ പുള്ഗാറിലൂടെയാണ് ചിലി ഗോള്‍ വേട്ടക്ക് തുടക്കമിടുന്നത്. 54ാം മിനുറ്റില്‍ വര്‍ഗാസ് ചിലിയുടെ ലീഡ് ഉര്‍ത്തി. 82,83 മിനുറ്റുകളിലായിരുന്നു അലക്സ് സാഞ്ചസിന്റെ ഗോളുകള്‍.
Related News
ജിജോ ജോസഫ് ക്യാപ്റ്റന്‍; സന്തോഷ് ട്രോഫി ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു
സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ കേരള ടീമില്‍ 13 പേര് പുതുമുഖങ്ങളാണ്. തൃശൂര്‍ സ്വദേശി മിഡ് ഫീല്‍ഡര്‍ ജിജോ ജോസഫ് കേരളത്തെ നയിക്കും. വി മിഥുനും അജ്മലുമാണ് ഗോള്‍ കീപ്പര്‍മാര്‍. ജിജോ ജോസഫ്, വി. മിഥുന്, അജ്മല്‍, സഞ്ജു, സോയല്‍ ജോഷി, ബിപിന്‍ അജയന്, മുഹമ്മദ് സഹീഫ്, അജയ് അലക്സ്, സല്മാന് കള്ളിയത്ത്, അര്ജുന് ജയരാജ്, അഖില്‍, ഷിഖില്‍, ഫസലുറഹ്മാന്, നൗഫല്‍, നിജോ ഗില്‍ബര്‍ട്ട്, മുഹമ്മദ് റാഷിദ്, എം. വിഘ്നേഷ്, […]
ആറ് കൊല്ലം മുമ്പ് ബുംറയെ ആദ്യമായി നേരിട്ട അനുഭവം പങ്കിട്ട് യുവി
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ബുംറ തുടരുന്ന മാസ്മരിക ബൗളിംങ് പ്രകടനത്തെ എല്ലാവരും പ്രശംസകള്‍ കൊണ്ട് മൂടുകയാണ്. തലമുറയില്‍ ഒരിക്കല്‍ സംഭവിക്കുന്ന ബൗളറാണ് ബുംറയെന്നും മറ്റു ബൗളര്‍മാരില്‍ നിന്നും ഒരുപടി മുകളില്‍ നില്കാനുള്ള കഴിവ് ബുംറക്കുണ്ടെന്നുമാണ് യുവരാജ് സിങ് പറഞ്ഞത്. ഇതിനൊപ്പം ബുംറയെ ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യമായി നേരിടേണ്ടി വന്നതിനെക്കുറിച്ചും യുവി ഓര്‍ത്തു. രഞ്ജി ട്രോഫി മത്സരത്തിനിടെയായിരുന്നു യുവരാജ് സിങ് ആദ്യമായി ബുംറയെ നേരിട്ടത്. 2013ല്‍ മൊഹാലിയില്‍ വെച്ചായിരുന്നു അത്. പഞ്ചാബിനുവേണ്ടിയിറങ്ങിയ യുവരാജിനെ ഗുജറാത്ത് താരമായിരുന്ന […]
കുട്ടി ക്രിക്കറ്റ് പൂരം; വമ്പൻ വെടിക്കെട്ടുകൾക്ക് നാളെ തിരശീല ഉയരും
കുട്ടി ക്രിക്കറ്റ്പൂരത്തിലെ വമ്പൻ വെടിക്കെട്ടുകൾക്ക് തിരശീല ഉയരുന്നു. ടി 20 ലോകകപ്പ് സൂപ്പർ 12 പോരാട്ടങ്ങൾ നാളെ ആരംഭിക്കും. ആദ്യ ദിനത്തിൽ രണ്ട് മത്സരങ്ങൾ അരങ്ങേറും. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും. അബുദാബിയിൽ വൈകിട്ട് 3.30 നാണ് ആദ്യ മത്സരം. രണ്ടാം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ വിൻഡീസ് ഇംഗ്ലണ്ടുമായി മാറ്റുരയ്ക്കും. ദുബായിൽ രാത്രി 7.30 നാണ് മത്സരം. സൂപ്പർ പന്ത്രണ്ടിൽ 12 ടീമുകൾ രണ്ട് ഗ്രൂപ്പുകളിലായി മത്സരിക്കും. ഗ്രൂപ്പ് ഒന്നിൽ ഇംഗ്ലണ്ട്, വിൻഡീസ്, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ […]