HEAD LINES Sports

യുഎസ് ഓപ്പൺ ഫൈനലിൽ ജോക്കോവിച്ചിന് എതിരാളിയായി ഡാനി മെദ്‌വദേവ്


യു എസ് ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസിൽ റഷ്യൻ താരം ഡാനി മെദ്‍വദേവ് ഫൈനലിൽ. ലോക ഒന്നാം നമ്പർ താരം കർലോസ് അൽക്കാരസിനെ പരാജയപ്പെടുത്തിയാണ് മെദ്‌വദേവിൻ്റെ ഫൈനൽ പ്രവേശനം. തിങ്കളാഴ്ച നടക്കുന്ന ഫൈനലിൽ മെദ്‍വദേവ് നൊവാക്ക് ജോക്കോവിച്ചിനെ നേരിടും.

സെമിയിൽ അമേരിക്കയുടെ ബെൻ ഷെൽട്ടനെ പരാജയപ്പെടുത്തിയാണ് ലോക ഒന്നാം നമ്പർ താരം കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തത്. ജോക്കോവിച്ചിൻ്റെ കരിയറിലെ 10ആം യുഎസ് ഓപ്പൺ ഫൈനലും ഈ വർഷത്തെ നാലാം ഗ്രാൻഡ് സ്ലാം ഫൈനലുമാണ് ഇത്. സ്കോർ 6-3, 6-2, 7-6.

ഇക്കൊല്ലം ഓസ്ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ എന്നിവയിൽ കിരീടം ചൂടിയ ജോക്കോവിച്ച് വിംബിൾഡണിൽ റണ്ണർ അപ്പായി.