Sports

ഇത് പോട്ടറുടെ ചെൽസി; ഡോർട്മുണ്ടിനെ പരാജയപ്പെടുത്തി ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ

ചാമ്പ്യൻസ് ലീഗ് നോക്ക് ഔട്ട് മത്സരത്തിൽ ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടിനെ പരാജയപ്പെടുത്തി ചെൽസി. ഇന്ന് ബൊറൂസിയ ഡോർട്മുണ്ടിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട ഗോളുകൾക്കാണ് ചെൽസിയുടെ വിജയം. ചെൽസിക്കായി റഹീം സ്റ്റെർലിംഗും കായ്‌ ഹവർട്സും ഗോളുകൾ നേടി. UEFA Champions League: Chelsea beat Dortmund

ഗ്രഹാം പോട്ടറുടെ കീഴിൽ ഫോം കണ്ടെത്തുവാൻ കഷ്ടപ്പെടുന്ന ക്ലബിന് ക്വാർട്ടർ ഫൈനലിലേക്കുള്ള മുന്നേറ്റം കൂടുതൽ ആത്മവിശ്വാസം നൽകും. അതും കഴിഞ്ഞ പന്ത്രണ്ട് മത്സരങ്ങളിലും തുടർച്ചയായി വിജയങ്ങൾ നേടി കുതിക്കുന്ന ബൊറൂസ്സിയക്ക് എതിരെയാകുമ്പോൾ വിജയത്തിന് മാധുര്യം കൂടും. നോക്ക് ഔട്ടിന്റെ ആദ്യ പാദത്തിൽ ബൊറൂസിയ ഡോർട്മുണ്ട് മറുപടിയില്ലാത്ത ഒരു ഗോളിന് ചെൽസിയെ തോൽപ്പിച്ചിരുന്നു.

കഴിഞ്ഞ രണ്ട് മാറ്റങ്ങളുമായാണ് ചെൽസി കളിക്കളത്തിൽ ഇറങ്ങിയത്. പരുക്കേറ്റ പുറത്തായിപ്പോയ റീസ് ജെയിംസ് ടീമിലേക്ക് തിരികെ വന്നു. കൂടാതെ ലെഫ്റ് ബാക്ക് മാർക് കുകുറേല ആദ്യ പതിനൊന്നിൽ സ്ഥാനം കണ്ടെത്തി. ഇന്നത്തെ മത്സരത്തിലെ ഏറ്റവും മികച്ച താരം കൂടിയായിരുന്നു കുകുറേല. വാശിയേറിയ പോരാട്ടമായിരുന്നു ഇരു ടീമുകളും കാഴ്ചവെച്ചത്. ഗോൾവലക്ക് കീഴിൽ കെപ്പ നടത്തിയ പ്രകടമാണ് മത്സരം ചെൽസിയുടെ വരുത്തിയിലെത്തിക്കാൻ സഹായിച്ചത്.

ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ റഹീം സ്റ്റെർലിംഗാണ് ചെൽസിക്ക് ലീഡ് നേടിക്കൊടുത്തത്. 50 ആം മിനുട്ടിൽ ചെൽസിക്ക് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിക്കാൻ ആദ്യ ശ്രമത്തിൽ കായ്‌ ഹവർട്സിന് കഴിഞ്ഞില്ല. എന്നാൽ കിക്ക്‌ എടുക്കുന്നതിന് മുൻപ് എതിർ ബോക്സിയിലേക്ക് കിടന്നതിനാൽ റഫറി വീണ്ടു പെനാൽറ്റി എടുക്കാൻ ആവശ്യപ്പെട്ടു. ഇത്തവണ ഹവർട്സിന് ലക്ഷ്യം പിഴച്ചില്ല. ചെൽസി രണ്ടു ഗോളുകൾക്ക് മുന്നിൽ.

ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ ക്ലബ് ബർഗിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്ത് ബെൻഫിക്കയും ക്വാർട്ടർ ഫൈനൽ യോഗ്യത നേടി. പോർച്ചുഗൽ യുവതാരം ഗോൺസാലോ റാമോസ് ഇരട്ട ഗോളുകൾ നേടി.