ഒന്നര മാസത്തെ ഇടവേളക്ക് ശേഷം അര്‍ജന്റീനന്‍ സൂപ്പര്‍താരം ലയണല്‍ മെസി ഇന്ന് വീണ്ടും കളത്തിലിറങ്ങും. ചാമ്പ്യന്‍സ് ലീഗില്‍ ബെറൂസിയ ഡോട്മുണ്ടിനെതിരെയാണ് മെസി കളിക്കുന്നത്. പരിക്കിന്റെ പിടിയിലായ മെസി കഴിഞ്ഞ 45 ദിവസമായി വിശ്രമത്തിലായിരുന്നു. കോപ്പ ഡെല്റേയിലാണ് ബാഴ്സലോണയ്ക്ക് വേണ്ടി അര്‍ജന്റീനന്‍ താരം അവസാനമായി പന്ത് തട്ടിയത്.
പരിക്കിനെ തുടര്‍ന്ന് സ്പാനിഷ് ലീഗില്‍ ഇത്തവണ മെസി ബൂട്ട് കെട്ടിയിരുന്നില്ല. കഴിഞ്ഞ ദിവസമാണ് മെസി ബാഴ്സ താരങ്ങള്‍ക്കൊപ്പം പരിശീലനം പുനരാരംഭിച്ചത്. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്ക് ഇന്നാണ് തുടക്കമാകുന്നത്. നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂളിന് നാപ്പോളിയാണ് എതിരാളികള്‍. ബാഴ്സലോണ ബെറൂസിയയെയും, ചെല്‍സി വലന്‍സിയയെയും നേരിടും. ഇന്റര്മിലാന്, അയാക്സ് തുടങ്ങിയ ടീമുകളും ഇന്ന് കളത്തിലിറങ്ങും.