ടോക്യോ പാരാലിമ്പിക്സിന് ഇന്ത്യയ്ക്ക് മൂന്നാം മെഡല്. ടോക്യോ പാരാലിമ്പിക്സ് ഡിസ്കസ് ത്രോയില് ഇന്ത്യയുടെ വിനോദ് കുമാറിന് വെങ്കലം. 19.91 മീറ്റര് ദൂരത്തേക്ക് ഡിസ്കസ് എറിഞ്ഞാണ് വിനോദ് കുമാര് വെങ്കലം സ്വന്തമാക്കിയത്. നേരത്തെ ഹൈജമ്പില് നിഷാദ് കുമാറും ടേബിള് ടെന്നിസില് ഭവിന പട്ടേല് വെള്ളിയും നേടിയിരുന്നു.
ഏഷ്യന് റെക്കോഡ്ഡ് മറികടന്നാണ് വെങ്കലനേട്ടം
Related News
ഇന്ത്യൻ ടീമിന്റെ ഉപദേഷ്ടാവായി എംഎസ് ധോണി
ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ഉപദേഷ്ടാവായി എംഎസ് ധോണിയെ നിയമിച്ചു. ഇന്ന് നടന്ന ടീം പ്രഖ്യാപനത്തിലാണ് എംഎസ് ധോണിയെ ഉപദേഷ്ടാവായി നിയമിച്ച വാർത്തയും പുറത്ത് വരുന്നത്. വിരാട് കോലിയാണ് ടീമിനെ നയിക്കുക. ആർ.അശ്വിൻ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. രോഹിത് ശർമയാണ് വൈസ് ക്യാപ്റ്റൻ. കെഎൽ രാഹുൽ, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, ഇഷാൻ കിഷൻ, ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുൽ ഛാഹർ, രവിചന്ദ്ര അശ്വിൻ, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, മുഹമ്മദ് […]
ഒലിവര് ജിറൂദ് ഇനിയും നീലക്കുപ്പായത്തിലുണ്ടാവും
ചെൽസിയുടെ മുൻനിര താരം ഒലിവര് ജിറൂദ് തന്റെ നീലക്കുപ്പായത്തില് തന്നെ ഇനിയും പന്ത് തട്ടും. ഒരു വർഷത്തിനാണ് താരം ചെൽസിയുമായി കരാർ നീട്ടിയിരിക്കുന്നത്. ഇതിനകം നീലപ്പടക്കായി 62 മത്സരങ്ങളിൽ നിന്നും താരം 17 ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്. അതിൽ 10ഗോളുകൾ കണ്ടെത്തിയത് ഈ സീസണിലായിരുന്നു. നീലക്കുപ്പായത്തിൽ തുടർന്നും കളിക്കാനാവുന്നതിൽ താൻ അതീവ സന്തുഷ്ടനാണെന്നും ഏറ്റവും ചുരുങ്ങിയത് ഒരു വർഷമെങ്കിലും തനിക്ക് ഈ കുടുംബത്തിൽ തുടരണമെന്നും താരം ചെൽസിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പറഞ്ഞു. റയൽ മാഡ്രിഡ് താരം ടോണി ക്രൂസ് […]
സിംബാബ്വേക്കെതിരായ പരമ്പര കൂറ്റന് ജയത്തോടെ തൂത്തുവാരി ബംഗ്ലാദേശ്
സിംബാബ്വെയ്ക്കെതിരായ ഏകദിന പരമ്പര 3-0ത്തിന് ബംഗ്ലാദേശ് തൂത്തുവാരി. മഴ തടസപ്പെടുത്തിയ മൂന്നാം ഏകദിനം ഡക്ക്വര്ത്ത് ലൂയിസ് നിയമപ്രകാരം 123 റണ്സിനാണ് ബംഗ്ലാദേശ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 43 ഓവറില് 322 റണ്സെടുത്തു. മറുപടിയില് സിംബാബ്വെ 37.3 ഓവറില് 218 റണ്സിന് എല്ലാവരും പുറത്തായി. ലിറ്റണ് ദാസിന്റെയും (176) തമിം ഇക്ബാലിന്റെയും (128*) സെഞ്ച്വറികളാണ് ബംഗ്ലാദേശിന് കൂറ്റന് സ്കോര് സമ്മാനിച്ചത്. ലിറ്റണ് ദാസ് കളിയിലെ താരമായപ്പോള് തമിം ഇക്ബാല് പരമ്പരയിലെ താരമായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംങിനിറങ്ങിയ […]