Sports

ടോക്യോ ഒളിമ്പിക്സ്; ഇന്ത്യ ഇന്ന്

ആദ്യ ദിനം മീരാബായ് ചാനു നേടിയ ഒരേയൊരു വെള്ളിമെഡൽ മാത്രമേയുള്ളെങ്കിലും ഇന്ത്യ പ്രതീക്ഷയിലാണ്. ഇന്നും ഏറെ പ്രതീക്ഷയുള്ള ഇനങ്ങളിൽ ഇന്ത്യ കളിക്കും. (tokyo olympics india today) രാവിലെ 6.30ന് പൂൾ എയിൽ ഇന്ത്യൻ വനിതാ ഹോക്കി ടീം ഗ്രേറ്റ് ബ്രിട്ടനെ നേരിടും. കളിയിൽ ബ്രിട്ടൺ ആധിപത്യം പുലർത്തുന്നു. ആദ്യ ക്വാർട്ടർ അവസാനിക്കുമ്പോൾ അവർ മറുപടിയില്ലാത്ത ഒരു ഗോളിനു മുന്നിലാണ്. 7.30ന് വനിതാ സിംഗിൾസ് ബാഡ്മിൻ്റൺ ഗ്രൂപ്പ് ഘട്ടത്തിൽ പിവി സിന്ധു ഹോങ് കോങ് താരം ച്യുങ് ങാൻ യിയെ നേരിടും. 7.31ന് പുരുഷ അമ്പെയ്ത്ത് എലിമിനേഷനിൽ തരുൺദീപ് റായ് ഉക്രൈൻ്റെ ഒലെക്സി ഹുൻബിൻ പോരാട്ടം. 8 മണിക്ക് തുഴച്ചിൽ ഡബിൾ സ്കൾസ് സെമിഫൈനലിൽ അർജുൻ ജാട്ട്-അരവിന്ദ് സിംഗ് സഖ്യം ഇറങ്ങും. 8.35നു നടക്കുന്ന കപ്പലോട്ടത്തിൽ ഗണപതി കേലപൻഡ-വരുൺ തക്കാർ സഖ്യം മത്സരിക്കും.

ഉച്ചക്ക് 12.30ന് പുരുഷ അമ്പെയ്ത്ത് എലിമിനേഷനിൽ പ്രവീൺ ജാദവ് റഷ്യയുടെ ഗാൽസൻ ബസർഷപോവ് പോര്. ഉച്ചതിരിഞ്ഞ് 2.14ന് വനിതാ അമ്പെയ്ത്ത് എലിമിനേഷനിൽ ദീപിക കുമാരി ഭൂട്ടാൻ്റെ കർമ്മയെ നേരിടും. 2.30ന് ബാഡ്മിൻ്റൺ പുരുഷ സിംഗിൾസ് ഗ്രൂപ്പ് മത്സരം ബ് സായ് പ്രണീതും നെതർലൻഡിൻ്റെ മാർക്ക് കാൽഹോവും തമ്മിൽ. 2.33ന് വനിതകളുടെ 69-75 കിലോഗ്രാം ഗുസ്തിയിൽ പൂജ റാണി അൾജീരിയയുടെ ഇചാർക് ചൈബിനെ നേരിടും.

ഒളിമ്പിക്സിലെ ഷൂട്ടിംഗ് താരങ്ങളുടെ മോശം പ്രകടനത്തെ തുടർന്ന് നാഷണൽ റൈഫിൾ അസോസിയേഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. അസോസിയേഷൻ പ്രസിഡൻ്റ് രനീന്ദർ സിംഗ് ആണ് മുഴുവൻ പരിശീലകർക്കെതിരെയും അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചത്. മനു ഭാകറിനും ജസ്പാൽ റാണയ്ക്കും താരം, പരിശീലകൻ എന്ന നിലയിൽ കൂട്ടുകെട്ടുണ്ടാക്കാൻ കഴിഞ്ഞില്ലെന്നും റാണയാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളിൽ മുന്നിലുണ്ടായിരുന്ന ഷൂട്ടിംഗിൽ നിരാശപ്പെടുത്തുന്ന പ്രകടനമാണ് താരങ്ങൾ കാഴ്ചവച്ചത്.