Sports

ടോക്യോ പാരലിംപിക്സിന് ഇന്ന് തുടക്കം; മെഡല്‍ പ്രതീക്ഷയില്‍ ഇന്ത്യ

ടോക്യോ പാരലിംപിക്സിന് ഇന്ന് തുടക്കം. 162 രാജ്യങ്ങളില്‍ നിന്നായി നാനൂറ്റി നാനൂറോളം താരങ്ങള്‍ പങ്കെടുക്കും. 54 പേരാണ് ഇന്ത്യയില്‍ നിന്ന് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. ഭിന്നശേഷിക്കാരായ കായിക താരങ്ങളുടെ ലോക പോരാട്ടമാണ് പാരാലിംപിക്സ്.

539 ഇനങ്ങളിലാണ് ഇക്കുറി മത്സരങ്ങള്‍. മത്സര ഇനങ്ങളില്‍ ഇത്തവണ ബാഡ്മിന്‍റണും തെയ്ക് വോണ്‍ഡോയും കൂടിയുണ്ടാകും. കോവിഡ് പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍‌ക്കിടയിലാകും ടൂര്‍ണമെന്‍റ് കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ല. പാരാലിംപിക്സ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ സംഘമാണ് ഇക്കുറി ടോക്യോയിലുള്ളത്.

54 പേര്‍. മലയാളി ഷൂട്ടര്‍ സിദ്ധാര്‍ഥ് ബാബുവും സംഘത്തിലുണ്ട്. റിയോ പാരാലിംപിക്‌സിലെ സ്വര്‍ണമെഡല്‍ ജേതാവ് മാരിയപ്പന്‍ തങ്കവേലു ഇന്ത്യന്‍ പതാകയേന്തും. കഴിഞ്ഞ തവണ 43ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഇക്കുറി ആദ്യ 25 ലെങ്കിലും ഇടം പിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ടീം. 2004 മുതല്‍ ചൈനയാണ് മെഡല്‍ വേട്ടയില്‍ മുന്നില്‍.