Football Sports

ആവേശമുയര്‍ത്തി പന്തു തട്ടാനിറങ്ങി ഖത്തര്‍ അമീര്‍

ഖത്തര്‍ കായിക ദിനാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ അമീര്‍ നേരിട്ടിറങ്ങിയത് ജനങ്ങളില്‍ ആവേശം വിതച്ചു. ഖത്തര്‍ ഫുട്ബോള്‍ ടീമിന്‍റെ ജഴ്സ്സിയുമണിഞ്ഞ് ഫുട്ബോള്‍ കളിക്കാനിറങ്ങിയ അമീറിനൊപ്പം ഫിഫ അധ്യക്ഷന്‍ ജിയാനി ഇന്‍ഫാന്‍റിനോയുമെത്തിയത് ശ്രദ്ധേയമായി

സര്‍ക്കാറിന് കീഴിലുള്ള ആസ്പയര്‍ സ്പോര്‍ട്സ് പാര്‍ക്കില്‍ നടന്ന കായികദിനാഘോഷ പരിപാടികളിലാണ് അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി പങ്കെടുത്തത്. ഏഷ്യാകപ്പ് നേടിയ ഖത്തര്‍ ടീമിന്‍റെ ജഴ്സിയുമണിഞ്ഞെത്തിയ അമീര്‍ കുട്ടികളോടൊപ്പം പന്തു തട്ടാനിറങ്ങിയത് കാഴ്ച്ചക്കാരില്‍ ആവേശം വിതറി. പിന്നാലെ ഫിഫ അധ്യക്ഷന്‍ ജിയാനി ഇന്‍ഫാന്‍റിനോയും അമീറിനൊപ്പം ചേര്‍ന്നു.

കുട്ടികളോടൊപ്പം സ്നേഹം പങ്കിട്ടും ഫോട്ടോയ്ക്ക് പോസ് ചെയ്തും അമീര്‍ കാഴ്ച്ചക്കാരുടെ മനം കീഴടക്കി. ദേശീയ കായിക ദിനം വലിയ വിജയമാക്കിയ സ്വദേശികളെയും പ്രവാസികളെയും അമീര്‍ അനുമോദിച്ചു

വ്യത്യസ്ത ദേശക്കാരും സംഘടനകളും ചേര്‍ന്ന് ഒരു രാജ്യത്തിന്‍റെ ദേശീയ ആഘോഷം കൊണ്ടാടുന്നത് അത്യപൂര്‍വ കാഴ്ചചയാണെന്നും അതില്‍ അഭിമാനമുണ്ടെന്നും അമീര്‍ പറഞ്ഞു.