ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍.) മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ കൈപിടിച്ച് സ്പെഷ്യല്‍ കിഡ്സ്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന കേരളാ ബ്ലാസ്റ്റേഴ്സ് എഫ്സി ചെന്നൈയിന് എഫ്സി മത്സരത്തിലാണ് സ്പെഷ്യല്‍ സ്കൂളുകളില്‍ നിന്നുള്ള കുരുന്നുകള്‍ താരങ്ങളുടെ കൈപിടിച്ച് ആനയിക്കാന്‍ എത്തിയത്. എംഇസ് സ്പെഷ്യല്‍ സ്കൂള്‍ ആലുവ, സ്മൃതി സ്പെഷ്യല്‍ സ്കൂള്‍ എറണാകുളം, രക്ഷ സ്പെഷ്യല്‍ സ്കൂള്‍ എറണാകുളം എന്നിവിടങ്ങളില്‍ നിന്നുള്ള 22 കുട്ടികളാണ് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വച്ചുനടന്ന മത്സരത്തില്‍ ഫുട്ബോള്‍ താരങ്ങളെ ഗ്രൗണ്ടിലേക്ക് ആനയിച്ചത്.കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഒഫീഷ്യല്‍ ഹെല്‍ത്ത് പാട്ണര്‍ ആയ ഫ്യൂച്ചറൈസിന്റെ നേതൃത്വത്തിലാണ് മൂന്ന് സ്പെഷ്യല്‍ സ്കൂളുകളിലെയും കുട്ടികള്‍ എത്തിയത്. സമൂഹത്തില്‍ പ്രത്യേക പരിഗണനയും കരുതലും ആവശ്യമുള്ള കുരുന്നുകളെ പരിമിതികളുടെ ലോകത്തുനിന്നും പിടിച്ചുയര്‍ത്തുകയാണ് കേരളാ ബ്ലാസ്റ്റേഴ്സ്.കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സാമൂഹിക പ്രതിബദ്ധതയും സാമൂഹിക ഉന്നമനവും പ്രതിഫലിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മുന്‍കൈ എടുക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. കളിക്കളത്തിന് അകത്തും പുറത്തും അവിസ്മരണീയമായ അനുഭവങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ക്ലബിന്റെ പ്രതിജ്ഞബദ്ധത സമൂഹത്തില്‍ നല്ല ഒരു മാറ്റത്തിന് വേണ്ടി ചുക്കാന്‍ പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ്.
Related News
“വേറെ വഴിയില്ല…” ബാഴ്സലോണയില്‍ തുടരുമെന്ന് മെസി
അനിശ്ചിതത്വങ്ങൾക്കും അഭ്യൂഹങ്ങൾക്കും വിരാമമായി സൂപ്പർതാരം ലയണൽ മെസി സ്പാനിഷ് ക്ലബായ ബാഴ്സലോണയിൽ തുടരും. മെസി ബാഴ്സ വിടുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ”ബാഴ്സയിൽ തുടരാൻ തനിക്ക് താൽപര്യമില്ലെങ്കിലും നിയമപ്രശ്നങ്ങൾ കാരണം ക്ലബ് വിടുന്നില്ല. ബാർതമ്യൂ നയിക്കുന്ന ക്ലബ് മാനേജ്മെൻറ് ദുരന്തമാണ്” – അന്താരാഷ്ട്ര ഫുട്ബാൾ വെബ്സൈറ്റായ ഗോൾ ഡോട്ട് കോമിന് വെള്ളിയാഴ്ച നൽകിയ അഭിമുഖത്തിൽ മെസി തുറന്നടിച്ചു. തുടക്കത്തിൽ ഒരു ഒത്തുതീർപ്പിനും വഴങ്ങാതിരുന്ന മെസി വമ്പൻ തുക റിലീസ് ക്ലോസായി ആവശ്യപ്പെട്ടുകൊണ്ടുള്ള ബാഴ്സയുടെ കടുത്ത തീരുമാനത്തിനുമുമ്പിൽ മുട്ടുമടക്കുകയായിരുന്നു. […]
റാഷിദ് ഖാൻ പൂർണ ഫിറ്റല്ല; ഇന്ത്യക്കെതിരായ ടി-20 പരമ്പരയിൽ കളിക്കില്ല
ഇന്ത്യക്കെതിരായ ടി-20 പരമ്പരയിൽ റാഷിദ് ഖാൻ കളിക്കില്ല. 25 വയസുകാരനായ താരം സർജറിക്ക് ശേഷം വിശ്രമത്തിലാണ്. ഇതുവരെ പൂർണ ഫിറ്റായിട്ടില്ലെങ്കിലും താരം ടീമിനൊപ്പം ഇന്ത്യയിലെത്തിയിട്ടുണ്ട്. പക്ഷേ, റാഷിദ് പരമ്പരയിൽ കളിക്കില്ലെന്ന് അഫ്ഗാൻ ടീം ക്യാപ്റ്റൻ ഇബ്രാഹിം സദ്രാൻ അറിയിച്ചു. നാളെ മൊഹാലിയിലാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം നടക്കുക. റാഷിദ് ടീമിലില്ലാത്തത് അഫ്ഗാനിസ്താന് വലിയ തിരിച്ചടിയാണെങ്കിലും മുജീബ് റഹ്മാൻ, മുഹമ്മദ് നബി, നൂർ അഹ്മദ്, ഖ്വൈസ് അഹ്മദ് എന്നീ സ്പിന്നർമാർ ടീമിലുണ്ട്. ഇവരിൽ ഖ്വൈസ് ഒഴികെ […]
ഒപ്പോ ഒഴിവായി; ഇന്ത്യന്‍ ടീമിന്റെ ‘നെഞ്ചത്ത്’ ഇനി മലയാളിയുടെ ബൈജൂസ്
ഇന്ത്യന്‍ ടീമിന്റെ ജേഴ്സിയില്‍ നിന്ന് ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഒപ്പോ ഒഴിയുന്നു. സെപ്തംബര്‍ മുതല്‍ പുതിയ സ്പോണ്‍സര്‍മാരാണ് ടീം ഇന്ത്യയുടെ ജേഴ്സിയില്‍ ഇടംപിടിക്കുക. 2017 മാര്‍ച്ചില്‍ 1079 കോടി രൂപക്കാണ് ഇന്ത്യന്‍ ടീമിന്റെ സ്പോണ്‍സര്‍മാരായി ഒപ്പോ എത്തിയത്. എന്നാല്‍ സ്പോണ്‍സര്‍ഷിപ്പ് തുക അസന്തുലിതവും വളരെ ഉയര്‍ന്നതുമായിരുന്നുവെന്ന തിരിച്ചറിവിലാണ് ഒപ്പോ ഒഴിയുന്നത്. ഇതേസമയം, ഒപ്പോയുടെ കരാറാണ് അവര്‍ ബംഗളൂരു ആസ്ഥാനമായുള്ള ഓണ്‍ലൈന്‍ വിദ്യാഭ്യാസ സംരംഭമായ ബൈജൂസ് ആപ്പിന് മറിച്ചുനല്‍കിയിരിക്കുന്നത്. വെസ്റ്റിന്‍ഡീസ് പരമ്പര വരെയാകും ഒപ്പോയുടെ പേര് ഇന്ത്യന്‍ ടീമിന്റെ […]