‘പ്രാണപ്രതിഷ്ഠ’ ദിനത്തിൽ ഇന്ത്യൻ സമൂഹത്തിന് ആശംസകൾ നേർന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം കേശവ് മഹാരാജ്. ശ്രീരാമന്റെ ചൈതന്യം എല്ലാവർക്കും സമാധാനവും സന്തോഷവും നൽകട്ടെയെന്ന് അദ്ദേഹം പറഞ്ഞു. സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച വീഡിയോയിലൂടെ ആയിരുന്നു അദ്ദേഹം ആശംസകൾ അറിയിച്ചത്.
‘നമസ്‌തേ…അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഈ ദിനം എല്ലാവരിലും സമാധനവും ഐശ്വര്യവും കൊണ്ടുവരട്ടെ. ജയ് ശ്രീറാം’- കേശവ് മഹാരാജ് പറഞ്ഞു. നേരത്തെ, ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ ടെസ്റ്റ് മത്സരങ്ങളിലും ഏകദിനങ്ങളിലും ബാറ്റിങ്ങിന് ഇറങ്ങുമ്പോഴെല്ലാം ‘റാം സിയ റാം’ ആലപിച്ച് മഹാരാജ് വാർത്തകളിൽ ഇടം നേടിയിരുന്നു.
പ്രാണപ്രതിഷ്ഠ ചടങ്ങിന് സാക്ഷിയാകാൻ സിനിമാ-സാംസ്‌കാരിക-കായിക രംഗത്ത് നിന്നുള്ള നിരവധി പേരാണ് എത്തിയത്. പ്രാണപ്രതിഷ്ഠ ചടങ്ങിന് ആദ്യം ക്ഷണം ലഭിച്ച കായിക താരം സച്ചിൻ തെൻഡുൽക്കർ ചടങ്ങിനെത്തി. അമിതാഭ് ബച്ചൻ ,ചിരഞ്ജീവി, രാം ചരൺ, മാധുരി ദിക്ഷിത്, രജനികാന്ത്, ധനുഷ്, രൺബീർ കപൂർ, ആയുഷ്മാൻ ഖുറാന, ആലിയ ഭട്ട്, കത്രീന കൈഫ് രാജ് കുമാർ ഹിറാനി, രോഹിത് ഷെട്ടി, രാം നെനെ, മഹാവീർ ജെയിൻ വിക്കി കൗശൽ, എന്നി താരങ്ങളാണ് പ്രാണ പ്രതിഷ്ഠ ചടങ്ങിന് എത്തിയത്. ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കലാകായിക പ്രതിഭകൾ എന്നിവരും അയോദ്ധ്യയിലെത്തിയിട്ടുണ്ട്.