27 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ശ്രേയസ് 18-ാം സ്ഥാനത്തെത്തി. ഇന്ത്യ പരമ്പര തൂത്തുവാരിയപ്പോള്‍ ശ്രേയസ് മൂന്ന് മത്സരങ്ങളില്‍ 204 റണ്‍സ് നേടി നിര്‍ണായക പ്രകടനം പുറത്തെടുത്തിരുന്നു. പേസര്‍ ഭുവനേശ്വര്‍ കുമാര്‍ (Bhuvneshwar Kumar) മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 17-ാം റാങ്കിലെത്തി.
ദുബായ്: ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരിയിലെ തകര്‍പ്പന്‍ പ്രകടനത്തില്‍ പിന്നാലെ വന്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍ (Shreyas Iyer) . 27 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ശ്രേയസ് 18-ാം സ്ഥാനത്തെത്തി. ഇന്ത്യ പരമ്പര തൂത്തുവാരിയപ്പോള്‍ ശ്രേയസ് മൂന്ന് മത്സരങ്ങളില്‍ 204 റണ്‍സ് നേടി നിര്‍ണായക പ്രകടനം പുറത്തെടുത്തിരുന്നു. പേസര്‍ ഭുവനേശ്വര്‍ കുമാര്‍ (Bhuvneshwar Kumar) മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 17-ാം റാങ്കിലെത്തി.
എന്നാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ (Rohit Sharma) സംബന്ധിച്ചിടത്തോളം ശുഭകാരമായ വാര്‍ത്തയല്ല പുറത്തുവരുന്നത്. 11 സ്ഥാനത്തുണ്ടായിരുന്ന അദ്ദേഹം രണ്ട് സ്ഥാനങ്ങള്‍ താഴേക്കിറങ്ങി. നിലവില്‍ 13-ാം സ്ഥാനത്താണ് അദ്ദേഹം. മൂന്ന് മത്സരങ്ങളില്‍ നിന്ന് 50 റണ്‍സ് മാത്രമാണ് താരം നേടിയത്. പരിക്കിനെ തുടര്‍ന്ന് ലങ്കയ്‌ക്കെതിരായ പരമ്പരയില്‍ വിട്ടുനിന്ന് വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുലിനും (KL Rahul) നാല് സ്ഥാനങ്ങള്‍ നഷ്ടമായി. നിലവില്‍ പത്താം സ്ഥാനത്താണ് അദ്ദേഹം. ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ താരവും രാഹുല്‍ തന്നെ. പരമ്പരിയില്‍ നിന്ന് വിട്ടുനിന്ന മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ആദ്യ പത്തില്‍ നിന്ന് പുറത്തായി. 15-ാം സ്ഥാനത്താണ് കോലി.
ടി20 റാങ്കിംഗില്‍ ആദ്യ അഞ്ച് സ്ഥാനങ്ങള്‍ മാറ്റമില്ലാതെ തുടരുന്നു. ബാബര്‍ അസം (പാകിസ്ഥാന്‍), മുഹമ്മദ് റിസ്‌വാന്‍ (പാകിസ്ഥാന്‍), എയ്ഡന്‍ മാര്‍ക്രം (ദക്ഷിണാഫ്രിക്ക), ഡേവിഡ് മലാന്‍ (ഇംഗ്ലണ്ട്), ഡെവോണ്‍ കോണ്‍വെ (ന്യൂസിലന്‍ഡ്) എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍. ആരോണ്‍ ഫിഞ്ച് (ഓസ്‌ട്രേലിയ), റാസി വാന്‍ ഡര്‍ ഡസ്സന്‍ (ദക്ഷിണാഫ്രിക്ക), മാര്‍ട്ടിന്‍ ഗപ്റ്റില്‍ (ന്യൂസിലന്‍ഡ്) എന്നിവരാണ് എട്ട് വരെയുള്ള സ്ഥാനങ്ങളില്‍. ശ്രീലങ്കന്‍ താരം പതും നിസങ്ക ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഒമ്പതാമതെത്തി. രാഹുല്‍ പത്താം സ്ഥാനത്തും.
ഏകദിന ബൗളര്‍മാരുടെ റാങ്കിംഗില്‍ ബുമ്ര മാത്രമാണ് ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരം. ട്രന്റ് ബോള്‍ട്ട് (ന്യൂസിലന്‍ഡ്) ഒന്നാമതുണ്ട്. ജോഷ് ഹേസല്‍വുഡ് (ഓസ്‌ട്രേലിയ), ക്രിസ് വോക്‌സ് (ഇംഗ്ലണ്ട്), മാറ്റ് ഹെന്റി (ന്യൂസിലന്‍ഡ്), മുജീബ് ഉര്‍ റഹ്‌മാന്‍ (അഫ്ഗാനിസ്ഥാന്‍) എന്നിവര്‍ അഞ്ച് വരെയുള്ള സ്ഥാനങ്ങളില്‍. മെഹിദി ഹസന്‍ (ബംഗ്ലാദേശ്), മിച്ചല്‍ സ്റ്റാര്‍ക്ക് (ഓസ്‌ട്രേലിയ), റാഷിദ് ഖാന്‍ (അഫ്ഗാനിസ്ഥാന്‍), ആന്‍ഡ് മാക്‌ബ്രൈന്‍ (അയര്‍ലന്‍ഡ്) എന്നിവരാണ് പത്തുവരെയുള്ള സ്ഥാനങ്ങളില്‍.
ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി. പാറ്റ് കമ്മിന്‍സിനും (ഓസ്‌ട്രേലിയ) ആര്‍ അശ്വിനും പിന്നില്‍ മൂന്നാമതാണ് റബാദ. രണ്ട് സ്ഥാനങ്ങള്‍ നഷ്ടമായ കെയ്ല്‍ ജെയ്മിസണ്‍ (ന്യൂസിലന്‍ഡ്) അഞ്ചാം സ്ഥാനത്തേക്കിറങ്ങി. പാകിസ്ഥാന്റെ ഷഹീന്‍ അഫ്രീദി നാലാമതാണ്.