പാകിസ്താൻ്റെ മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയുടെ മകൾ അൻഷയും പാകിസ്താൻ പേസർ ഷാഹിദ് അഫ്രീദിയുമായുള്ള വിവാഹം കറാച്ചിയിൽ വച്ച് നടന്നു. ഇന്നലെ കറാച്ചിയിൽ ആർഭാഢമായി നടന്ന വിവാഹച്ചടങ്ങുകളിൽ പാക് നായകൻ ബാബർ അസം ഉൾപ്പെടെ നിരവധി ക്രിക്കറ്റ് താരങ്ങൾ പങ്കെടുത്തു. കഴിഞ്ഞ വർഷമാണ് അൻഷയും ഷഹീനും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്.
Related News
ടോക്യോ ഒളിമ്പിക്സ്: ‘മഴ മൂലം കളി നിർത്തിവച്ചു’; ഡിസ്കസ് ത്രോ മുടങ്ങിയപ്പോൾ കമൽപ്രീത് ഏഴാമത്
ടോക്യോ ഒളിമ്പിക്സ് വേദിയിൽ ഭീഷണിയായി കനത്ത മഴ. ഔട്ട്ഡോർ മത്സരങ്ങൾക്കെല്ലാം ഭീഷണിയായി കനത്ത മഴ പെയ്തപ്പോൾ അത് ഏറ്റവുമധികം ബാധിച്ചത് ഡിസ്കസ് ത്രോ വേദിയെ ആയിരുന്നു. കനത്ത മഴ മൂലം ഡിസ്കും പ്ലാറ്റ്ഫോമുമൊക്കെ തെന്നിയതിനാൽ പല താരങ്ങളുടെയും രണ്ടാം ശ്രമം ഫൗളായി. 12 താരങ്ങളിൽ ഏഴ് പേർക്കും രണ്ടാം ശ്രമത്തിൽ വിജയിക്കാനായില്ല. ഇന്ത്യൻ താരം കമൽപ്രീത് കൗറിൻ്റെ ശ്രമവും ഫൗളായി. കനത്ത മഴയിലും മത്സരം നടത്താൻ തീരുമാനിച്ച സംഘാടകർക്കെതിരെ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധം ഉയരുകയാണ്. (rain discuss […]
വിവേചനം നിറത്തിന്റെ പേരില്‍ മാത്രമല്ല, വിശ്വാസത്തിന്റെ പേരിലുമുണ്ടെന്ന് ഇര്ഫാന് പത്താന്
സമ്മിക്കെതിരായ അധിക്ഷേപത്തെക്കുറിച്ച് നേരിട്ട് അറിവില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റിലെ വംശീയ അധിക്ഷേപങ്ങള്‍ സത്യമാണെന്നും ഇര്ഫാന് പത്താന് പറഞ്ഞിരുന്നു… ജോര്‍ജ്ജ് ഫ്ളോയിഡ് എന്ന കറുത്തവര്‍ഗ്ഗക്കാരന്റെ കൊലപാതകത്തെ തുടര്‍ന്ന് അമേരിക്കയില്‍ വര്‍ണ്ണവെറിക്കെതിരായ മുന്നേറ്റം ശക്തമാണ്. അമേരിക്കക്ക് പിന്നാലെ ലോകമാകെ പലരാജ്യങ്ങളില്‍ നിന്നും ബ്ലാക് ലൈവ്സ് മാറ്റേഴ്സ് മുന്നേറ്റത്തിന് പിന്തുണ ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നിറത്തിന്റെ പേരില്‍ മാത്രമല്ല വിശ്വാസത്തിന്റെ പേരിലും വിദ്വേഷം പുലര്‍ത്തുന്നുവെന്നത് സത്യമാണെന്ന് ക്രിക്കറ്റ് താരം ഇര്ഫാന് തുറന്നു പറഞ്ഞിരിക്കുന്നത്. ‘തൊലിയുടെ നിറത്തിന്റെ പേരില്‍ മാത്രമല്ല വിവേചനങ്ങളുള്ളത്. ഒരു പ്രദേശത്ത് […]
ഝൈ റിച്ചാർഡ്സൺ ഐപിഎൽ കളിച്ചേക്കില്ല; മുംബൈക്ക് തിരിച്ചടി
ഐപിലിനൊരുങ്ങുന്ന മുംബൈ ഇന്ത്യൻസിന് വീണ്ടും തിരിച്ചടി. പരുക്കേറ്റ ഓസ്ട്രേലിയൻ പേസർ ഝൈ റിച്ചാർഡ്സൺ ഐപിഎലിൽ കളിച്ചേക്കില്ലെന്നാണ് റിപ്പോർട്ട്. ജസ്പ്രീത് ബുംറ പരുക്കേറ്റ് പുറത്തായതിനാൽ റിച്ചാർഡ്സൺ – ആർച്ചർ പേസ് നിരയെ മുംബൈ കളിപ്പിച്ചേക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, റിച്ചാർഡ്സണു പരുക്കേറ്റത് മുംബൈ മാനേജ്മെൻ്റിന് വീണ്ടും തലവേദനയാവും. ജനുവരി ആദ്യ വാരമാണ് റിച്ചാർഡ്സണു പരുക്കേറ്റത്. രണ്ട് മാസം നീണ്ട വിശ്രമത്തിനു ശേഷം കഴിഞ്ഞ ദിവസം പ്രാദേശിക ടീമിനായി കളിക്കാനിറങ്ങിയ റിച്ചാർഡ്സൺ 4 ഓവർ മാത്രം എറിഞ്ഞ് കളം വിട്ടു. പിന്നാലെ […]