കെയ്‌റോ: ആഫ്രിക്കൻ നാഷൻസ് കപ്പിൽ സെനഗലിനെ തോൽപ്പിച്ച് അൽജീരിയ ചാമ്പ്യന്മാരായപ്പോൾ ചർച്ചയായത് മത്സരത്തിന്റെ ഗതി നിർണയിച്ച ‘വിചിത്ര’ ഗോൾ. രണ്ടാം മിനുട്ടിൽ ബഗ്ദാദ് ബൂനദ്ജ തൊടുത്ത ബോക്‌സിനു പുറത്തുനിന്ന് തൊടുത്ത ഷോട്ട് സെനഗൽ ഡിഫന്റർ സാലിഫ് സാനെയുടെ കാൽ തട്ടി ഉയർന്ന് വലയിലേക്ക് തൂങ്ങിയിറങ്ങുകയായിരുന്നു. പന്ത് പുറത്തേക്കു പോകുമെന്നു വിശ്വസിച്ച് ഗോൾകീപ്പർ ആൽഫ്രഡ് ഗോമിസ് നോക്കിനിൽക്കെയായിരുന്നു ക്രോസ്ബാറിനെ തൊട്ടുരുമ്മിയെന്നവണ്ണം പന്ത് ഗോൾലൈൻ കടന്നത്.
