കണ്ണൂർ സർവകലാ സ്റ്റേഡിയത്തിൽ നടക്കുന്ന 63ാമത് സ്കൂൾ കായികമേള ഇന്ന് സമാപിക്കും. 23 ഫൈനലുകളാണ് അവസാന ദിവസം നടക്കുക. 800 മീറ്റർ ഫൈനലുകളും 4x 400 മീറ്റർ റിലേയുമാണ് ഇന്നത്തെ മുഖ്യ ആകർഷണം.75 ഫൈനലുകൾ പൂർത്തിയായപ്പോൾ 153 പോയിന്റുമായി പാലക്കാട് ഒന്നാം സ്ഥാനത്തും 129 പോയിന്റുമായി എറണാകുളം രണ്ടാം സ്ഥാനത്തുമാണ്. സ്കൂളുകളിൽ 48 പോയിന്റുമായി പാലക്കാട് കല്ലടി ഒന്നാമതും 46 പോയിന്റുമായി കോതമംഗലം മാർ ബേസിൽ രണ്ടാം സ്ഥാനത്തുമാണ്.
Related News
സായ് സുദർശൻ്റെ ഫിഫ്റ്റി; കില്ലർ മില്ലറിൻ്റെ ക്ലിനിക്കൽ ഫിനിഷ്; ഗുജറാത്തിന് തുടർച്ചയായ രണ്ടാം ജയം
ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിനെ വീഴ്ത്തി ഗുജറാത്ത് ടൈറ്റൻസ്. ഡൽഹി മുന്നോട്ടുവച്ച 163 റൺസ് വിജലയക്ഷ്യം വിക്കറ്റ് നഷ്ടത്തിൽ 11 പന്തുകൾ ബാക്കിനിൽക്കെ ഗുജറാത്ത് മറികടന്നു. സായ് സുദർശൻ (48 പന്തിൽ 62 നോട്ടൗട്ട്) ഗുജറാത്തിൻ്റെ ടോപ്പ് സ്കോറർ ആയപ്പോൾ ഡേവിഡ് മില്ലറിൻ്റെ തകർപ്പൻ ഫിനിഷിംഗ് ആണ് (16 പന്തിൽ 31 നോട്ടൗട്ട്) ഗുജറാത്തിൻ്റെ ജയം അനായാസമാക്കിയത്. ഡൽഹിക്കായി ആൻറിച് നോർക്കിയ രണ്ട് വിക്കറ്റ് വീഴ്ത്തി. വൃദ്ധിമാൻ സാഹ (14), ശുഭ്മൻ ഗിൽ (14) എന്നിവരെ തുടക്കത്തിൽ തന്നെ […]
അനായാസം ഓസ്ട്രേലിയ; ജയം 8 വിക്കറ്റിന്
ടി-20 ലോകകപ്പ് സൂപ്പർ 12 മത്സരത്തിൽ ബംഗ്ലാദേശിനെ തകർത്ത് ഓസ്ട്രേലിയ. 9 വിക്കറ്റിനാണ് ഓസ്ട്രേലിയയുടെ ജയം. ബംഗ്ലാദേശ് മുന്നോട്ടുവച്ച 74 റൺസ് വിജയലക്ഷ്യം 6.2 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഓസ്ട്രേലിയ മറികടക്കുകയായിരുന്നു. 20 പന്തുകളിൽ 40 റൺസെടുത്ത ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ആണ് ഓസീസിൻ്റെ ടോപ്പ് സ്കോറർ. (australia won bangladesh t20) കഴിഞ്ഞ മത്സരത്തിൽ ഇംഗ്ലണ്ടിനോട് 8 വിക്കറ്റിൻ്റെ ദയനീയ തോൽവി വഴങ്ങിയ ഓസ്ട്രേലിയക്ക് ഇന്നത്തെ കളിയിൽ മികച്ച ജയം അനിവാര്യമായിരുന്നു. തുടക്കം […]
ഡെംബലെ ഹീറോ; ലാ ലിഗയില്‍ കിരീടപ്പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക്
സ്പാനിഷ് ലാ ലിഗയിൽ കിരീട പോരാട്ടത്തിൽ അത്ലറ്റിക്കോ മാഡ്രിഡിന് തൊട്ടു പിറകിലെത്തി ബാഴ്സലോണ. റയൽ വല്ലഡോയിഡിനെ എതിരില്ലാത്ത ഒരു ഗോളിന് ബാഴ്സ പരാജയപ്പെടുത്തി. ഇതോടെ ഒന്നാം സ്ഥാനത്തുള്ള അത്ലറ്റിക്കോയുമായുള്ള പോയിന്റ് വ്യത്യാസം ഒന്നാക്കി കുറച്ചു ബാഴ്സ. അധികസമയത്ത് ഫ്രഞ്ച് താരം ഡെംബലെയാണ് ബാഴ്സലോണയുടെ വിജയ ഗോൾ നേടിയത്. അത്ലറ്റികോ മാഡ്രിഡ് കഴിഞ്ഞ ദിവസം സെവിയ്യയുമായി ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടിരുന്നു.ഓസ്കാര്‍ പ്ലാനോ ചുവപ്പ് കാര്‍ഡ് കണ്ടതിനെ തുടര്‍ന്ന് അവസാന പത്ത് മിനിറ്റോളം റയൽ വല്ലഡോയിഡ് 10 പേരുമായാണ് […]