തായ്‌ലണ്ടില്‍ നടക്കുന്ന കിങ്സ് കപ്പ് ഫുട്ബോളിനുള്ള 37 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, മലയാളി താരങ്ങളായ സഹല്‍ അബ്ദുസമദും ജോബി ജസ്റ്റിനും ക്യാമ്പില്‍ ഇടംപിടിച്ചു. പരിക്ക് മൂലം ആഷിഖ് കുരുണിയനെ ഒഴിവാക്കി. സന്ദേശ് ജിങ്കാന്‍, സുനില്‍ ഛേത്രി തുടങ്ങി പ്രമുഖരെല്ലാം ക്യാമ്പിലുണ്ട്. എന്നാല്‍ ജെജെ ലാല്‍പെഖുലയ്ക്ക് ടീമിൽ ഇടംലഭിച്ചില്ല. പുതിയ കോച്ച് ഇഗോള്‍ സ്റ്റിമാചിന്റെ കീഴില്‍ ഇന്ത്യയുടെ ആദ്യ ടൂര്‍ണമെന്റാണ് കിങ്സ് കപ്പ്.
