യൂറോ 2020ലെ പോർച്ചുഗലിന്റെ ആദ്യ മത്സരത്തിൽ ഹംഗറിക്കെതിരെ ഇരട്ട ഗോളുകൾ നേടിയതോടെ യൂറോ കപ്പിലെ എക്കാലത്തെയും ഗോൾ വേട്ടക്കാരില്‍ ഒന്നാമതായി ക്രിസ്റ്റ്യാനോ റൊണാൾഡോ. ഏറ്റവും കൂടുതല്‍ ഗോളുകള്‍ക്കൊപ്പം മറ്റ് ചില റെക്കോർഡുകളും മത്സരത്തിൽ റൊണാള്‍ഡോ സ്വന്തമാക്കി. അഞ്ചു യൂറോ കപ്പിൽ കളിക്കുന്ന ആദ്യ താരം (2004ൽ പോർച്ചുഗൽ ആതിഥേയത്വം വഹിച്ച യൂറോ കപ്പ് മുതൽ പിന്നീട് നടന്ന എല്ലാ യൂറോ ചാമ്പ്യൻഷിപ്പുകളിലും കളിച്ചാണ് റോണോ ഈ റെക്കോർഡിലെത്തിയത്), അഞ്ചു യൂറോ കപ്പിൽ ഗോളടിക്കുന്ന ആദ്യ താരം, യൂറോ കപ്പിലെ എക്കാലത്തെയും ടോപ് സ്കോറർ(11ഗോളുകൾ), ഏറ്റവും കൂടുതൽ യൂറോ കപ്പ് വിജയം നേടിയ താരം(12 വിജയം) എന്നിവയാണ് റൊണാൾഡോ തന്റെ പേരിലാക്കി മാറ്റിയത്. ഒരു പ്രധാന അന്താരാഷ്ട്ര ടൂർണമെന്റിൽ പോർച്ചുഗലിനായി വല കുലുക്കുന്ന ഏറ്റവും പ്രായമേറിയ കളിക്കാരനെന്ന റെക്കോർഡും ഹംഗറിക്കെതിരായ മത്സരത്തിനിടെ റൊണാള്‍ഡോ സ്വന്തമാക്കി.
First player to play in 5 Euros.
— ESPN FC (@ESPNFC) June 15, 2021
First player to score in 5 Euros.
Only 3 goals behind Ali Daei’s record for all-time international goal scorer.
Cristiano Ronaldo is a machine 🤖 pic.twitter.com/q0FIZsWPJI
ഹംഗറിക്കെതിരായ മത്സരത്തിനിറങ്ങുമ്പോൾ യൂറോ കപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളിൽ മിഷേൽ പ്ലാറ്റീനിക്കൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയായിരുന്ന റോണാള്‍ഡോ പെനാൽറ്റിയിൽ നിന്ന് ഹംഗറി വല കുലുക്കി യൂറോയിലെ ഗോൾവേട്ടയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കുകയായിരുന്നു. പിന്നീട് ഒരു ഗോൾ കൂടി നേടി യൂറോ കപ്പിലെ തന്റെ മൊത്തം ഗോൾ നേട്ടം 11 ആക്കി ഉയർത്താനും പോർച്ചുഗീസ് കപ്പിത്താനായി.