Sports

വിംബിൾഡൺ ക്വാർട്ടറിലെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമായി റോജർ ഫെഡറർ

വിംബിൾഡൺ ക്വാർട്ടറിലെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമായി ഇതിഹാസ ടെന്നിസ് താരം റോജർ ഫെഡറർ. 39 വയസ്സും 11 മാസവും പ്രായമായ ഫെഡറർ ഇറ്റാലിയൻ താരവും 23 സീഡും ആയ ലോറൻസോ സൊനെഗോയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് ഈ നേട്ടത്തിലെത്തിയത്. സ്കോർ 7-5, 6-4, 6-2.

ഓപ്പൺ യുഗത്തിൽ വിംബിൾഡൺ അവസാന എട്ടിൽ എത്തുന്ന ഏറ്റവും പ്രായം കൂടിയ താരമായ ഫെഡറർ 1977 നു ശേഷം ഗ്രാൻഡ് സ്ലാം ക്വാർട്ടറിൽ എത്തുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോർഡും കുറിച്ചു. ഫെഡററുടെ 58ആം ഗ്രാൻഡ് സ്ലാം ക്വാർട്ടറാണ് ഇത്. വിംബിൾഡണിൽ ഇത് അദ്ദേഹത്തിൻ്റെ 18ആം ക്വാർട്ടർ ഫൈനലാണ്.