Football Sports

ഫുട്ബോള്‍ താരങ്ങളുടെ ശ്രദ്ധക്ക്; ഇനി കളിക്കളത്തില്‍ തുപ്പിയാല്‍ ചുവപ്പ് കാര്‍ഡ്

അതേസമയം ദൂരെനിന്ന് സ്വാഭാവികമായി ചുമക്കുന്നത് ഈ നിയമത്തിന്റെ പരിധിയിൽ വരില്ല

കോവിഡ് വ്യാപനത്തെ തുടർന്ന് കളിക്കളങ്ങളിലെ നിയമങ്ങളിൽ പല മാറ്റങ്ങളും വന്നിട്ടുണ്ട്. പന്തിൽ തുപ്പൽ തേക്കുന്നതിന് ക്രിക്കറ്റിൽ വിലക്ക് വന്നതുപോലെ ഫുട്ബോളിലും ഒരു തുപ്പല്‍ നിയമം വന്നിരിക്കുകയാണ്

ഗ്രൗണ്ടിൽ ഒരു താരം എതിർ താരത്തിന് സമീപത്തു നിന്നോ അല്ലെങ്കിൽ ഒഫീഷ്യൽസിന് സമീപത്തുവെച്ചോ ചുമക്കുകയോ തുപ്പുകയോ ചെയ്താൽ റഫറിക്ക് ഇനി മുതൽ മഞ്ഞക്കാർഡോ ചുവപ്പ് കാർഡോ കാണിക്കാം. അനാവശ്യമായ വാക്കുകൾ ഉപയോഗിച്ച് അപമാനിക്കുന്ന കുറ്റത്തിന് സമാനമായിരിക്കും ഗ്രൗണ്ടിലെ ചുമയും തുപ്പലും. ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷനാണ് ശ്രദ്ധേയമായ തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം ദൂരെനിന്ന് സ്വാഭാവികമായി ചുമക്കുന്നത് ഈ നിയമത്തിന്റെ പരിധിയിൽ വരില്ല. കളിക്കിടെ ഗ്രൗണ്ടിൽ താരങ്ങൾ തുപ്പുന്നത് തടയാൻ റഫറി ശ്രദ്ധിക്കേണ്ടതുണ്ടെന്നും അസോസിയേഷൻ പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.