സ്പെയിനിലെ ചാമ്പ്യന്മാരായി റയല്‍ മാഡ്രിഡ്. ഒരു മത്സരം ബാക്കി നില്‍ക്കെയാണ് റയല്‍ സ്പാനിഷ് ലീഗ് കിരീടം ഉറപ്പിച്ചത്. വില്ലാറയലുമായ മത്സരത്തില്‍ 2-1 വിന് ജയിച്ചതോടെ ബാഴ്സയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി റയല്‍ കിരീടം ഉറപ്പിക്കുകയായിരുന്നു. ഇത് റയലിന്‍റെ 34ാമത്തെ ലാലീഗ കിരീടമാണ്.
37 മത്സരങ്ങളില്‍ നിന്നും 86 പോയന്‍റുമായാണ് റയല്‍ കിരീടം നേടിയത്. റയലിനായി രണ്ട് ഗോളുകളും നേടിയത് റയലിന്‍റെ ടോപ് സ്കോറര്‍ കൂടിയായ ബെന്‍സേമയാണ്. അതേസമയം 37 മത്സരങ്ങളില്‍ നിന്നും 79 പോയന്‍റ് മാത്രം നേടി രണ്ടാം സ്ഥാനത്താണ് കഴിഞ്ഞ ചാമ്പ്യന്മാരും കൂടിയായ ബാഴ്സലോണ.
നിര്‍ണായക മത്സരത്തിനിറങ്ങിയ ബാഴ്സലോണ ഒസാസുനയുമായി 2-1 പരാജയപ്പെട്ടാണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. വളരെ മോശം പ്രകടനം കാഴ്ച്ചവെച്ചാണ് ബാഴ്സ കളംവിടുന്നത്. എന്നാല്‍ ലീഗിലെ ടോപ് സ്കോററും (23) ഏറ്റവും കൂടുതല്‍ ഗോളുകള്‍ക്ക് വഴിയൊരുക്കിയതും (20) ലിയോണല്‍ മെസിയാണ്.